Kaliyattam Every Year
പാലോട്ട് ദൈവത്താർ കെട്ടിയാടിക്കപ്പെടുന്ന കാവുകളെ പാലോട്ട് കാവുകൾ എന്ന് വിളിക്കുന്നു. വിഷ്ണുവിന്റെ മൽസ്യാവതാര സങ്കൽപ്പമാണ് പാലോട്ട് ദൈവത്താറിനുള്ളത്. കോലക്കാരനായ വണ്ണാൻ വ്രതമിരുന്നു പവിത്രമായ മനസ്സോടും ശരീരത്തോടും കൂടി വേണം ദൈവത്താറിന്റെ മുടി അണിയാൻ.
പാലോട്ട് ദൈവത്താറിന്റെ ആരൂഢമാണ് അഴീക്കോട് പാലോട്ട് കാവ്.
മാട്ടൂൽ തെക്കുമ്പാട് ദ്വീപിന്റെ പടിഞ്ഞാറേ പുഴയോരത്താണ് കാവ് നിലകൊള്ളുന്നത്. മണിയാണി സമുദായവും മറ്റുള്ളവരും ചേർന്നാണ് കാവുകാര്യങ്ങൾ നിർവഹിക്കുന്നത്.
വിഷുസംക്രമ നാൾ തൊട്ടു ഏഴു ദിവസമാണ് പാലോട്ട് ദൈവത്താർ കെട്ടിയാടിക്കപ്പെടുന്നത്. ദൈവത്താർ മൽസ്യാവതാര സങ്കൽപ്പത്തിലുള്ളതാണ്.
പുള്ളിക്കുറത്തി, അങ്കത്തെയ്യം എന്നീ ഉപദേവതമാരും പാലോട്ടുകാവിൽ കുടികൊള്ളുന്നുണ്ട്.