Kavu Details

Kannur Payyannur Kankol Vadasseri Peringottillam

Theyyam on Medam 10-11 (April 23-24, 2025)
Contact no :
9961612041

Description

Kaliyattam Every Year

ഹനുമാൻ തെയ്യം
 
അഞ്ജനം നോക്കുന്നതിനു പ്രശസ്തി നേടിയ ഇല്ലാമാണ് പെരിങ്ങോട്ടില്ലം. അവിടെ ധാരാളം തെയ്യകോലങ്ങൾ കെട്ടിയാടിക്കുന്ന പതിവ് ഉണ്ട്. ഒരിക്കൽ തറവാട്ടു കാരണവർ പെരിങ്ങോട്ടില്ലം നാരായണൻ നംമ്പൂതിരിക്കു ആഞ്ജനേയ സ്വാമി സ്വപ്‍ന ദർശനം നൽകുകയും തന്റെ കോലം കെട്ടിയാടണം എന്നും പറഞ്ഞു. അങ്ങനെ തറവാട്ടു കാരണവർനാരായണന് നമ്പൂതിരിയുടെ മനസ്സിൽതെളിഞ്ഞ ആഞ്ജനേയ രൂപമാണ് വടക്കൻ കേരളത്തിലെ തെയ്യാട്ടങ്ങളിൽ ഹനുമാൻ തെയ്യമായി കെട്ടി ആടുന്നത്. ഈ തെയ്യം വേറെ എവിടെയും ഇല്ല. 

വർഷം തോറും ആരാധന മൂർത്തികളെ കെട്ടിയാടിക്കുന്ന ഈ ഇല്ലത്തു ഘണ്ടാകർണനും മടയിൽ ചാമുണ്ടിക്കും വിഷ്ണുമൂർത്തിക്കും വേട്ടയ്ക്കൊരുമകനുമൊപ്പം കെട്ടിയാടിക്കണമെന്നത് നമ്പുതിരിയുടെ ആഗ്രഹമായിരുന്നു ഒരു വർഷക്കാലം ഇതിനുള്ള ഒരുക്കത്തിലായിരുന്നു പെരിങ്ങോട്ടില്ലം, കോലധാരിയെ ഹനുമാൻതെയ്യത്തിന്റെ ചരിത്രം പറഞ്ഞു കൊടുത്തും തന്റെ മനസ്സിൽ തെളിഞ്ഞ തെയ്യക്കോലത്തിന്റെ രൂപം കോലധാരിക്കു പകർന്ന് നൽകിയുമൊക്കെ ഹനുമാൻതെയ്യത്തെ വരവേൽക്കാൻ ഒരുങ്ങിയതായിരുന്നു, ഒരു നിയോഗം പോലെ നാരായണൻനമ്പൂതിരി തെയ്യത്തിന്റെ ചടങ്ങുകൾ മൂത്തമകൻ പെരിങ്ങോട്ടു കൃഷ്ണൻനമ്പൂതിരിക്ക് പകർന്ന് നൽകി, ഇല്ലവും നാടും വടക്കേ മലബാർ പൂർണമായും ഹനുമാൻ തെയ്യത്തെ കാണാൻ കാത്തിരിക്കവേ നാരായണൻ നമ്പൂതിരി മരിച്ചു...പിന്നീട് 40 ദിവസം കൊണ്ടാണ് ഹനുമാൻ തെയ്യം അരങ്ങിലെത്തിയത്.


ഹനുമാൻ കണ്ണിട്ടു മുഖത്തെഴുതി കഥകളിയുടെ കിരീടത്തിനു സമാനമായി വട്ടക്കിരീടവും, ഓലക്കാതും, താടിമീശയും, തണ്ടയും, നഖവും, ധരിച്ചു അരച്ചമയം ഉടയാടയുമായി ഹനുമാൻ അരങ്ങിലെത്തി. 


സാധാരണ തെയ്യങ്ങളുടെ മുടി വെയ്ക്കുന്നത് ക്ഷേത്ര നടയിൽ വെച്ചാണ് എന്നാൽ ഹനുമാൻ തെയ്യം പൂർണമായും അണിയറയിലിരുന്നു കെട്ടിയാണ് അരങ്ങിലെത്തിയത് നാല് ദിക്കിലും വരവ് അറിയിച് ഹനുമാന്റെ കുസൃതിയും കരുത്തും കാട്ടി ഭക്തരിൽ വിശ്വാസം പകർന്ന് തറവാട്ടു കാരണവർ പെരിങ്ങോട്ടില്ലം കൃഷ്ണനമ്പൂതിരിയുടെ കയ്യിൽ നിന്നും ആയുധമായ ഗദ ഏറ്റുവാങ്ങി ആഗമന കഥ ചൊല്ലിപാടി ഭക്തർക്ക് ഭസ്മം പ്രസാദമായി നൽകി അനുഗ്രഹം ചൊരിഞ്ഞു.

Location