Kaliyattam Every Year
Kalasa Maholsavam - Medam 11-17 (April 24-30)
അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം
പയ്യന്നൂർ തെരുവിലെ പ്രധാന കാവാണ് അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം. അത്യധികം അനുഷ്ടാനങ്ങളോടെ ശാലിയ സമുദായം ആരാധിച്ചു വരുന്ന ദേവിയാണ് അഷ്ടമച്ചാൽ ഭഗവതി.
മാടായി തിരുവർക്കാട്ടു കാവിൽ ദർശനത്തിനു പോയ പയ്യന്നൂർ നാട്ടുമന്നൻ കാഞ്ഞിരക്കുറ്റി വാഴുന്നോരുടെ കൂടെ കന്യകാരൂപത്തിൽ ഇവിടെ എഴുന്നെള്ളിയതാണത്രേ ഭഗവതി. പെരുങ്കലശത്തോടനുബന്ധിച്ചു കവ്വായി പ്പുഴയിൽ മീനവേട്ട നടത്തി മീൻ കോയ കൊണ്ട് വന്നു സമർപ്പിക്കുന്ന മീനമൃത് ഈ കാവിലെ മാത്രം പ്രത്യേകതയാണ്.
കോലത്തിരി രാജാവിന്റെ കുലദേവതയും ദാരികാസുര നാശിനിയുമായ തായ്‌പ്പരദേവത തന്നെയാണ് അഷ്ടമച്ചാൽ ഭഗവതി.