After 12 Years
വർഷങ്ങൾക്ക് ശേഷം
പൊതാവൂർ ശ്രീ കിഴക്കേപ്പുറത്ത് അള്ളടവൻ തറവാട്ടിൽ കളിയാട്ടത്തിന് തുടക്കം:
അള്ളടസ്വരൂപത്തിലെ പ്രശസ്ത തറവാടായ ചീമേനി പൊതാവൂർ ശ്രീ കിഴക്കേപ്പുറത്ത് അള്ളടവൻ തറവാട്ടിൽ വീണ്ടുമൊരു കളിയാട്ട മഹോത്സവത്തിന് അരങ്ങുണരും. നീലേശ്വരം നാട്ടുരാജ്യതിന് കീഴിൽ വരുന്ന തെയ്യംകലാ കുടുംബം കൂടിയാണ്(മലയ സമുദായതറവാട്) കിഴക്കേപ്പുറത്ത് അള്ളടവൻ തറവാട്,ചീമേനി,പൊതാവൂർ,പെരിങ്ങാര, അണ്ടോൾ പുലിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ മലയ സമുദായ ജന്മാവകാശം ഇവർക്ക് ആണ്.
തറവാട്ട് ആചാരം കിഴക്കേപ്പുറത്ത് അള്ളടവൻ എന്ന് തന്നെയാണ് നീലേശ്വരം രാജാവിൽ നിന്ന് നേരിട്ട് കച്ചയും ചുരികയും വാങ്ങിയാണ് അള്ളടവൻ എന്ന ആചാരസ്ഥാനം ഏറ്റടുക്കൽ.കിഴക്കേവീട്ടിൽ ചാമുണ്ടിയാണ് തറവാട്ട് ധർമ്മദൈവം.
തൊട്ടടുത്ത തറവാടായ കിണാവൂർ അള്ളടവൻ തറവാട്ടിലെ കോലധാരികൾക്ക് ആണ് കിഴക്കേവീട്ടിൽ ചാമുണ്ഡി കെട്ടുവാൻഅവകാശം,കുടിവീരൻ, പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തി, ഭൈരവൻ തുടങ്ങിയ മറ്റ് തെയ്യക്കോലങ്ങൾ യഥാക്രമം പാലായിപരപ്പേൻ,ചെറുവത്തൂർ മുതുവർ, കരിവെള്ളൂർ പെരുമലയൻ, തൃക്കരിപ്പൂർ പെരുമലയൻ എന്നീ തറവാട്ട്കാർ കെട്ടിയാടും കിണാവൂർ അള്ളടവൻ തറവാട്ടിലും പൊട്ടൻ തെയ്യം ഒഴികെ ഇതേ തെയ്യങ്ങൾ തന്നെ യാണ് കെട്ടിയാടുന്ന ത്.
കിണാവൂരിൽ കുറത്തികൂടി കെട്ടിയാടി വരുന്നു. നിലവിൽ കിഴെക്കെപുറത്ത് അള്ളടവൻ എന്ന ആചാരം നടത്തിപ്പോരുന്നത് കിഴക്കേപ്പുറത്തു അനിൽ അള്ളടവൻ ആണ്.മറ്റുള്ള തറവാട്ടിൽ നിന്നും വിത്യസ്തമായി കിഴെക്കെ പ്പുറത്തു തറവാട്ടിൽ കോലധാരി അംഗങ്ങൾ കുറവാണ് അനിൽ അള്ളടവനും രണ്ട് സഹോദന്മാരും മരുമക്കളും ചേർന്നാണ് ഇന്ന് ജന്മാവാകാശം നടത്തി വരുന്നത്.നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും കളിയാട്ടത്തിന് കിഴെക്കെപ്പുറത്ത് അള്ളടവൻ തറവാട് സാക്ഷിയാവുന്നത്.
[കളിയാട്ടം 2025 മെയ് 24,25]