Kavu Details

Kasaragod Nileswaram Thattacheri Sree Vadayanthur Kazhakam Palottu Kavu

Theyyam on Medam 01-05 (April 14-18, 2025)

Description

Kaliyattam Every Year

പാലോട്ട് ദൈവത്താർ കെട്ടിയാടിക്കപ്പെടുന്ന കാവുകളെ പാലോട്ട് കാവുകൾ എന്ന് വിളിക്കുന്നു. വിഷ്ണുവിന്റെ മൽസ്യാവതാര സങ്കൽപ്പമാണ് പാലോട്ട് ദൈവത്താറിനുള്ളത്. കോലക്കാരനായ വണ്ണാൻ വ്രതമിരുന്നു പവിത്രമായ മനസ്സോടും ശരീരത്തോടും കൂടി വേണം ദൈവത്താറിന്റെ മുടി അണിയാൻ.  

പാലോട്ട് ദൈവത്താറിന്റെ ആരൂഢമാണ് അഴീക്കോട് പാലോട്ട് കാവ്.

കമ്മാള വിഭാഗം പരിപാലിച്ചു പോരുന്ന  പാലോട്ട് ദൈവത്താർ  കാവാണ് നീലേശ്വരം പട്ടണത്തിനു തെക്കു മാറി സ്ഥിതി ചെയ്യുന്ന നീലേശ്വരം പാലോട്ട് കാവ്. 

വിഷുവുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ തന്നെയാണ് മറ്റു പാലോട്ട് കാവുകളെപ്പോലെ ഇവിടെയും കളിയാട്ടം അരങ്ങേറുന്നത്. പാലോട്ട് ദൈവത്താറാണ് പ്രധാന കോലമെങ്കിലും മറ്റു തെയ്യങ്ങളുമുണ്ട്. 

Location