Kaliyattam Every Year
പെരളം - പള്ളിക്കുളം ശ്രീ കൂളിക്കാവ് കാലിച്ചാൻ ക്ഷേത്രം കളിയാട്ട മഹോത്സവം 2024ഒക്ടോബർ 26,27,28(തുലാം 9,10,11)ശനി,ഞായർ,തിങ്കൾ ദിവസങ്ങളിൽ നടത്തപ്പെടുകയാണ്. ഓക്ടോബർ 26 ശനിയാഴ്ച്ച രാത്രി 8 മണിക്ക് നാടൻ പാട്ടുകളും കലാരൂപങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് കലാഭവൻ മണി ഫൗണ്ടേഷൻ ഓടപ്പഴം പുരസ്കാരം നേടിയ നാടൻ പാട്ടിന്റെ കലാകാരന്മാർ മാധവൻ കൊട്ടോടിയും സതീഷ് വെളുത്തോളിയും പ്രണവ്യ രമേശും നയിക്കുന്ന ഉറവ് ഫോക് ഷോ 2024 ഓക്ടോബർ 27 ഞായറാഴ്ച്ച ഉച്ചയ്ക്ക് പുത്തരി അടിയന്തിരം രാത്രി 8 മണിമുതൽ വിവിധ തെയ്യക്കോലങ്ങൾ ( വിഷ്ണുമൂർത്തിയുടെ തോറ്റം, പടത്തറായി ഗുരുനാഥൻ,കന്നീരായ് പരദേവത,തിരുവപ്പന വെള്ളാട്ടം, കോലത്തിന്മേൽ കോലം, ചോതിയാർ ഗുരുക്കൾ, മന്ത്രമൂർത്തി, മാപ്പിളദൈവം, ആശാരിദൈവം, ചോണോ തിറ, ദൈവത്തിന്റെയും കൂമനാട്ടി),2024 ഒക്ടോബർ 28(തുലാം 11 തിങ്കൾ രാവിലെ 8 മണിക്ക് ക്ഷേത്രം പ്രധാന ആരാധന മൂർത്തിയായ ശ്രീ കാലിച്ചാൻ ദൈവത്തിന്റെ പുറപ്പാട്. തുടർന്ന് ദൈവങ്ങളുടെ ദേശ സഞ്ചാരം. വൈകിട്ട് 6 മണിക്ക് രക്തചാമുണ്ഠി ദൈവത്തിന്റെയും രാത്രി 7 മണിക്ക് ശ്രീ വിഷ്ണുമൂർത്തിയുടെയും പുറപ്പാട് തുടർന്ന് ശ്രീ അരങ്ങത്ത് ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടും മുത്തുകുടകളോടും ബാലികമാരുടെ താലപ്പൊലിയോടും കൂടി കാലിച്ചാൻ ദൈവങ്ങളെ ക്ഷേത്ര സന്നിധിയിലേക്ക് വരവേൽക്കൽ...10 മണിക്ക് ആറാടിക്കലും കാലിച്ചാൻ ദൈവങ്ങളുടെ തേങ്ങയേറും. ഉത്സവ സുദിനങ്ങളായ ഞായർ,തിങ്കൾ ദിവസങ്ങളിൽ രാത്രിയിൽ 7 മണി മുതൽ മുഴുവൻ ആളുകൾക്കും അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഏവരെയും ക്ഷണിക്കുന്നുസ്വാഗതം ചെയ്യുന്നു... തുലാഭാരം പ്രാർത്ഥനയുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക...ഫോൺ:9961561165,9847174155