Kaliyattam Every Year
ഇരിക്കൂർ മാമാനം അമ്പലത്തിൽ നിന്ന് 2കിലോ മീറ്റർ ദൂരത്തിൽ ( ശ്രീ കണ്ഠപുരം റോഡ്) കൊങ്ങിണി തറവാട് വയനാട്ടു കുലവൻ കാവുത്സവം (കുളിഞ്ഞ കൈതോട് ദേശം) ഏപ്രിൽ 6നു ശനി 7നു ഞായർ എന്നീ ദിവസങ്ങളിൽ ആഘോഷിക്കുന്നു, പുലിയൂർ കണ്ണൻ, കണ്ടനാർ കേളൻ ഗുളികൻ, വയനാട്ടു കുലവൻ, കുടിവീരൻ,ഇളയെടുത്തു ഭഗവതിഎന്നീ തെയ്യങ്ങൾ കാവിന്റെ തിരുമുറ്റത്ത് ഉറഞ്ഞാടിഭക്തർക്ക് അനുഗ്രഹദർശനം നൽകുന്നു. വെള്ളാട്ടങ്ങൾ ശനിയാഴ്ച വൈകുന്നേരം 5മണി മുതൽ രാത്രി 11മണിവരെയും, തിരുമുടികൾ ഞായറാഴ്ച പുലർച്ചെ മുതൽ രാവിലെ 9മണി വരെ തുടർന്ന് കൊണ്ടേയിരിക്കും,,,, ഉച്ചക്ക് ഉത്സവ സമാപനം, ശനിയാഴ്ച രാത്രി പ്രസാദ സദ്യ ഒരുക്കിയിട്ടുണ്ട്.