Kaliyattam Every Year
പാലോട്ട് ദൈവത്താർ കെട്ടിയാടിക്കപ്പെടുന്ന കാവുകളെ പാലോട്ട് കാവുകൾ എന്ന് വിളിക്കുന്നു. വിഷ്ണുവിന്റെ മൽസ്യാവതാര സങ്കൽപ്പമാണ് പാലോട്ട് ദൈവത്താറിനുള്ളത്. കോലക്കാരനായ വണ്ണാൻ വ്രതമിരുന്നു പവിത്രമായ മനസ്സോടും ശരീരത്തോടും കൂടി വേണം ദൈവത്താറിന്റെ മുടി അണിയാൻ.
പാലോട്ട് ദൈവത്താറിന്റെ ആരൂഢമാണ് അഴീക്കോട് പാലോട്ട് കാവ്.
പാലോട്ട് ദൈവത്താർ കുടികൊള്ളുന്ന പ്രാചീനമായ ഒരു ദേവസങ്കേതമാണ് അതിയടം പാലോട്ട് കാവ്. വിഷുവുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ തന്നെയാണ് മറ്റു പാലോട്ട് കാവുകളെപ്പോലെ ഇവിടെയും കളിയാട്ടം അരങ്ങേറുന്നത്.