അരയി കാർത്തിക ക്കാവിലെ കാർത്തിക ചാമുണ്ഡി, തെയ്യ യത്ത് കാരി,ഗുളികൻ എന്നീ തെയ്യങ്ങള് കെട്ടിയാടുന്നത്
പുലയ സമുദായക്കാരാണ്.
വയലുകളുടെയും, കൃഷിയുടെയും സംരക്ഷകയാണ് കാർത്തിക ചാമുണ്ഡിയും, തെയ്യയത്ത് കാരിയുമെന്നാണ് വിശ്വാസം
ഇവർക്കൊപ്പം ഗുളികൻ തെയ്യവും കൂടെ ചേർന്നാണ് തോണിയിലേറി അക്കരെ ക്കാവിലെ കാലിച്ചേകവനെ കാണാനെത്തുന്നത്
വളർത്തുമൃഗങ്ങളുടെ സംരക്ഷകനാണ് കാലിച്ചേകവൻ തെയ്യം
അരയി കാർത്തിക ക്കാവിൽ നിന്നും കാർത്തിക ചാമുണ്ഡിയും, കാലിച്ചേകവനും പുഴ കടക്കുന്നതോടെ വടക്കെമലബാറിലെ തെയ്യക്കാലത്തിന് തുടക്കം