Theyyam on this Kavu:

Frequency: Yearly

കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനം
തിരുവപ്പന മഹോത്സവം
2025 ഡിസംബർ 17 മുതൽ 2026 ജനുവരി 15 വരെ

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി. ആദി മടപ്പുര എന്നാണ് പറയുക.കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി.പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ കാടിന്റെ ഉള്ളിലാണ് ഈ കാവ്. അവിടെ കെട്ടിടമോ ക്ഷേത്രമോ ഒന്നുമില്ല. ഒരു ചെറിയ പാറയിടുക്ക്. ഏതാണ്ട് ഗുഹ പോലെ തോന്നിക്കും. പ്രശസ്തമായ കുന്നത്തൂർ പാടി ഉത്സവം ഇവിടെയാണ് നടക്കുന്നത്. ഉത്സവസമയത്ത് മാത്രം അവിടെ വൃത്തിയാക്കി ഗുഹയുടെ മുന്നിലും വശങ്ങളിലും മെടഞ്ഞ ഓല കെട്ടി താത്‌കാലിക സംവിധാനമുണ്ടാക്കും . മുത്തപ്പന്റെ സ്ഥാനത്തിന് മടപ്പുര എന്നാണ് പറയുക.

ഇനി ജനുവരി 15 വരെ സമയവ്യതാസമില്ലാതെ ഭക്തർ
ശ്രീ മുത്തപ്പന്റെ ആരൂഢ സ്ഥാനമായ മുത്തപ്പൻ സന്നിധിയിലെത്തും ,താഴെ മടപ്പുരയിൽ നിന്നും പൂജകർമങ്ങൾക്ക് ശേഷംചൂട്ടു വെളിച്ചത്തിൽ കളിക്കപ്പാട്ടോടെയും പ്രത്യേക ആരവത്തോടെയും പാടിയിൽ പ്രവേശിച്ചു കങ്കാണിയറയിൽ വിളക്ക് തെളിയിച്ചു,
കൊട്ടിയൂർ പോലെ തന്നെ ശ്രീ കോവിൽ ഇല്ലാത്ത,സ്ഥാനം എന്ന വിശേഷത കൂടി കുന്നത്തൂർ പാടിക്കും ഉണ്ട് ഈ രണ്ട് സ്ഥലങ്ങളിലും പനയോല കൊണ്ട് കെട്ടിയുണ്ടാക്കുന്നു,,
ഇവിടം തന്ത്രിമാർ
ശുദ്ധി കലശം ചെയ്തു ആൾ മടയൻ (ബാലൻ കുന്നത്തൂർ)പയംങ്കറ്റി വെക്കുന്നു, പിന്നീട് മുത്തപ്പന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളെ പ്രതിനിധാനം ചെയ്തുള്ള തെയ്യാട്ടം,ഉറഞ്ഞാടി,, ഇനി എല്ലാ ദിവസങ്ങളിലും ഊട്ടും വെള്ളാട്ടം,, വെള്ളാട്ടം,,, തിരുവപ്പന, ഉണ്ടാകും,, തിരുവപ്പന തിരുമുടിയിൽ ഉറഞ്ഞാടി എന്റെ അമ്മയെ കാണണം എന്ന് ഉരിയാ ടുമ്പോൾ മാത്രമേ മൂലം പെറ്റ ഭഗവതിപാടിയിൽ പ്രത്യക്ഷമാകുള്ളൂ,, ജനുവരി 15 വരെ 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം,, എല്ലാ ദിവസവും ഉച്ചക്കും രാത്രിയും താഴെ മഠപ്പുരയിൽ അന്ന ദാനവും ഉണ്ടായിരിക്കും,
തിരുവപ്പന കോലധാരികൾ :-
രവി അഞ്ഞുറ്റാൻ (പാനൂർ)
ദിലീപൻ അഞ്ഞൂറ്റാൻ (പാനൂർ )
ശ്രീ രാഗ് അഞ്ഞൂറ്റാൻ (പാനൂർ )
മൂലം പെറ്റ ഭഗവതിയായി ശ്രീ രാജ് (പയ്യാവൂർ )

പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ എല്ലാ ദിവസവും എല്ലാ വഴിപാട് കർമ്മങ്ങളും അന്നദാനവും തുടർന്ന് വരുന്നുണ്ട്,
(കന്യലാൽ കണ്ണൂർ )

കാട്ടിലെ ഉത്സവത്തിന് പാടിയിൽ പണി പൂർത്തിയായി
കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ ഈ വർഷത്തെ തിരുവപ്പന മഹോത്സവം 17 ന്
ആരംഭിക്കും. ഉത്സവത്തിന് മുന്നോടിയായി
അഞ്ച് ദിവസമായി തുടരുന്ന
പാടിയിൽ പണി പൂർത്തിയായി. കേരളത്തിൽ കാട്ടിലെ മലമുകളിൽ നടക്കുന്ന അപൂർവം ചില ഉത്സവങ്ങളിൽ ഒന്നാണിത്. കഴിഞ്ഞവർഷത്തെ തിരുവപ്പന ഉത്സവത്തിനു ശേഷം ആൾ പ്രവേശനമില്ലാതിരുന്ന പാടിയിൽ ഈറ്റയും പുല്ലും ഓലയും ഉപയോഗിച്ച് താൽകാലിക മടപ്പുര നിർമിച്ചു. പാടിയിൽ പണി എന്ന പേരിൽ അറിയപ്പെടുന്ന ചടങ്ങുകളാണിത്. അടിയന്തിരക്കാർ, ചന്തൻ, കരക്കാട്ടിടം വാണവർ എന്നിവർക്കുള്ള സ്ഥാനിക പന്തലുകളും ഒരുക്കിയിട്ടുണ്ട്. 17 ന് രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമം, ശുദ്ധി, വാസ്‌തുബലി, ഭഗവതിസേവ, ഉഷപൂജ, നവകം, ഉച്ചപൂജ, ദീപാരാധന എന്നീ ചടങ്ങുകൾ നടക്കും. കോമരം ഉറഞ്ഞുതുള്ളി പൈങ്കുറ്റി വെച്ച ശേഷം അഞ്ചില്ലം അടിയാന്മാർ ഇരുവശത്തും ചൂട്ടുപിടിച്ച് കളിക്കപ്പാട്ടോടുകൂടി പാടിയിൽ പ്രവേശിക്കും. കരക്കാട്ടിടം വാണവർ, അടിയന്തരക്കാർ എന്നിവരെല്ലാം പാടിയിൽ പ്രവേശിക്കുന്നത് ഈ സമയത്താണന്ന്
കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം
ട്രസ്റ്റിയും ജനറൽ മാനേജരുമായ
എസ്.കെ.കുഞ്ഞിരാമൻ നായനാരും
എസ്.കെ.വേണുഗോപാലനും
അറിയിച്ചു. തിരുവാഭരണ പെട്ടിയും ഭണ്ഡാരവും പാടിയിലേക്ക് കൊണ്ടുപോകുന്നതും ഇതോടൊപ്പമാണ്. പാടിയിൽ പ്രവേശിച്ചശേഷം തന്ത്രിയുടെ കാർമ്മികത്വത്തിൽ ശുദ്ധി, കലശപൂജ എന്നിവ നടക്കും. തുടർന്ന് അടിയന്തരം തുടങ്ങാൻ തന്ത്രി അനുവാദം നൽകും. വാണവരുടെ കങ്കാണിയറയിൽ വിളക്ക് തെളിയുന്നതോടെ അടിയന്തിരം തുടങ്ങും.

പോലീസിൻ്റെ നിർദ്ദേശപ്രകാരം ഉത്സവം നടക്കുന്ന പാടിയിലും താഴെ പൊടിക്കളത്തും കുന്നത്തൂർ കവലയിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷക്ക് മുന്നോടിയായി പോലീസും വനം വകുപ്പും പാടിയിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. വിവിധവകുപ്പുകളുടെ യോഗം താഴെ പൊടിക്കളത്ത് ചേരും.

പാർക്കിംഗിനായി
വിപുലമായ ക്രമീകരണങ്ങളും പൂർത്തിയാക്കി.
ഉത്സവകാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം. ജനുവരി 15 ന് ഉത്സവം സമാപിക്കും. ദിവസവും ഉച്ചയ്ക്കും രാത്രിയും താഴെ പൊടിക്കളത്ത് അന്നദാനം ഉണ്ടായിരിക്കും. ഉത്സവത്തെ പരിസ്ഥിതി സൗഹൃദമാക്കാൻ വനംവകുപ്പിൻ്റെ നിർദേശപ്രകാരം ഇവിടെ പ്ലാസ്റ്റിക് സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പാടി തിരുസന്നിധിക്കുള്ളിൽ അനുവാദമില്ലാതെ
മൊബൈൽ ഉൾപ്പെടെ
ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിട്ടുണ്ട്. സുരക്ഷക്കായി പോലീസും വനം വകുപ്പും ബുധനാഴ്ച മുതൽ പാടിയിലെത്തും. കണ്ണൂരിൽ നിന്ന് പ്രത്യേക ബസ് സർവീസുകളും ഉണ്ടാകും.ക്ഷേത്രപരിസരത്ത് കൂടുതൽ ഇ ടോയ്ലറ്റ് സംവി ധാനവും മറ്റും ഒരുക്കിയിട്ടുള്ളതായി ഉത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Photos/ Notice

Videos

Chat Now
Call Now