Contact: 9496846283 / 9605998302 / 9400410700 / 7558076300
Frequency: Yearly
അത്യുത്തര കേരളത്തിലെ അതിപുരാതനമായ ദേവീസാങ്കേതങ്ങളിലൊന്നാണ് കുന്നുംകൈ കമ്മാടം ശ്രീ ഭഗവതി ക്ഷേത്രവും കമ്മാടം ദണ്ഡ്യങ്ങാനം കാവും. കേരളത്തിലെ തന്നെ ശക്തേയ കാവുകളിൽ ശക്തികൊണ്ടും സാന്നിദ്ധ്യം കൊണ്ടും കീർത്തികേട്ട കാവും കമ്മാടം കാവ്തന്നെയാണ്.പ്രാചീനകാലം മുതലേ വർണ്ണവിത്യാസം കൂടാത്തെ നാനാജാതി മതസ്ഥരായ ആശ്രിതർ അഭയസാങ്കേതമായി കരുതി ആരാധിച്ചു വരുന്ന പുണ്യ സാന്നിധ്യം കൂടിയാണ് ഇവിടം.കുന്നുംകൈ കമ്മാടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പത്താം മുദയ അടിയന്തിരം 2025 ഒക്ടോബർ 28,29 തീയതി കളിൽ വിപുലമായ രീതിയിൽ നടത്തപ്പെടുക യാണ്. ഒക്ടോബർ 28 ന് കാർഷിക രക്ഷക്കായി ആരാധിച്ചുവരുന്ന ഭഗവാൻ കാലിചാൻ ദൈവത്തിന്റെ സങ്കേതമായ കാലിച്ചാൻ കാവിലും 29 ന് ക്ഷേത്രത്തിലും നടക്കുന്ന പുത്തരി അടിയന്തിരത്തിലേക്ക് എല്ലാം ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷണി ക്കുന്നു സ്വാഗതം ചെയ്യുന്നു.
വടക്കേമലബാറിലെ അതിപ്രശ്‌സ്തവും കേരളത്തിലെ ഏറ്റവും വലിയകാവുമായ കുന്നുംകൈ കമ്മാടം ശ്രീ ഭഗവതി ക്ഷേത്ര കളിയാട്ടമഹോത്സവത്തിന് തുടക്കമായി. കാസറഗോഡ് ജില്ലയിൽ നീലേശ്വരത്തിന് കിഴക്ക് കുന്നുംകൈ ടൗണിന് തൊട്ടടുത്ത് ആണ് കമ്മാടം ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഡിസംബർ 23 മുതൽ 28 വരെ ആറുനാളുകളിൽ ആയി നടത്തപ്പെടുന്ന കളിയാട്ടത്തിൽ കമ്മാടത്ത് ചാമുണ്ഡി കമ്മാടത്ത് ഭഗവതി കൂടെയുള്ളോർ വിഷ്ണുമൂർത്തി കമ്മാടത്ത് ചെറിയഭഗവതി അന്തിയടങ്ങും ഭൂതം ഭൈരവൻ കുട്ടിച്ചാത്തൻ തുടങ്ങിയ 17 തെയ്യക്കോലങ്ങൾ കെട്ടിയാടും.കാഞ്ഞങ്ങാട് നീലേശ്വരം ഭാഗത്തു നിന്ന് വരുന്നവർ ചോയ്യംങ്കോട് കുന്നുംകൈ പാലം വഴിയും പയ്യന്നൂർ ചീമേനി ഭാഗത്തു നിന്ന് വരുന്നവർക്ക് ചീമേനി പള്ളിപ്പാറ കുന്നുംകൈ വഴിയും ക്ഷേത്രത്തിൽ എത്തിചേരാം.
കുന്നുംകൈ കമ്മാടം ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ടമഹോത്സവം മൂന്നാം സുദിനം
കോലധാരികൾ
കമ്മാടത്തമ്മ:ദിലീപ് കുറ്റൂരാൻ നീലേശ്വരം
കൂടെയുള്ളോർ:കുന്നുംകൈ മോഹനൻ പെരുവണ്ണാൻ
വിഷ്ണുമൂർത്തി:സന്തോഷ് പണിക്കർ കൊല്ലമ്പാറ
കമ്മാടത്ത് ചാമുണ്ഡി:ശിശുരാമൻ പണിക്കർ ബിരിക്കുളം
Photos/ Notice
Videos
No videos found.