കൊടക് മലനിരകളില്‍നിന്നു വീശുന്ന തണുതണുത്ത കാറ്റിനെയും, പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യച്ചോപ്പിനെയും, തൊടിയിലെ ചിതറിയ നക്ഷത്രങ്ങളെയും സാക്ഷിയാക്കി അണ്ണുക്കന്‍ പുതിയൊരു കരുവായി പിറവികൊണ്ടു. മലമുടികള്‍ കാത്ത ദൈവക്കരു. മണ്ണിലും കാറ്റിലും ആകാശത്തിലും വെള്ളത്തിലും ലയിച്ച ആദിമനുഷ്യന്റെ അതിജീവനത്തിന്റെ, പോര്‍നിലങ്ങളിലെ ബലിയുടെ ചരിതം ആട്ടവും പാട്ടും പൂത്ത് തലമുറതലമുറകളായി തെയ്യമാടുന്നു. അനുദിനം അടഞ്ഞടഞ്ഞുപോകുന്ന നമ്മെ തുറക്കുന്ന ദ്രാവിഡമലയാളത്തില്‍, തുടക്കംതന്നെ ഒടുക്കവുമാകുന്ന നൂതനശൈലിയില്‍ ഒരു അപൂര്‍വജീവിതഗാഥ.
Edition : October 2015