എൻ പ്രഭാകരന്റെ ഏഴിനും മീതെ ഒരു ദൈവകഥയല്ല. മാങ്ങാട്ടുനിന്ന് പുറപ്പെട്ട് മലമുടിയിലേക്കുപോയ മന്ദപ്പൻ എന്ന വെറുമൊരു മനുഷ്യന്റെ കഥ. നന്മതിന്മകളെ ചൂഴ്ന്നുള്ള സൂക്ഷ്മ വിചാരത്തിൽ നിന്നകലെ അനുഭവത്തിന്റെ ഒരു പടനിലം ഉണ്ട്. അവിടെയാണ് മന്ദപ്പൻ ജീവിച്ചതും വീരചരമം പ്രാപിച്ചതും. പിന്നീടവൻ കതിവനൂർ വീരനെന്നു പുകൾപെറ്റവനായി.