മനുഷ്യരാശിയുടെ മനോഹരമായ കണ്ടുപിടിത്തമാണ് ദൈവസങ്കല്പം. ഉത്തര കേരളത്തിലും ദക്ഷിണ കർണ്ണാടകത്തിലുമായി ആരാധിക്കപ്പെടുന്ന പതിനാറോളം വ്യത്യസ്ത ഗുളികന്മാരെയാണ് ഈ പുസ്‌തകത്തിൽ പരിചയപ്പെടുത്തുന്നത്. സമൂഹ മനസ്സിൻ്റെ ഗതിവിഗതികളെ അതിസൂക്ഷ്മമായി തിരിച്ചറിയാൻ കരുത്തുള്ള കഥാപാത്രമാണ് ഗുളികൻ എന്നാണ് സങ്കല്പം.
ഓരോ തെയ്യാട്ട സമുദായവും ഹൃദ്യിസ്ഥമാക്കിയിരുന്ന ഗുളികൻ തോറ്റം പഴന്തലമുറയുടെ മനസ്സിൽ വറ്റിപ്പോകുന്നതിന് മുമ്പേ അത് രേഖപ്പെടു ത്തിവെക്കാൻ സാധിച്ചത് വരും തലമുറയ്ക്ക് നൽകിയ വലിയൊരു അനുഗ്രഹമായിരിക്കും.
ജ്യോതിഷവും ഗുളികനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പുസ്‌തകത്തിൽ പ്രതിപാദിക്കുന്നു .തെയ്യ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും നാട്ടറിവ് അന്വേഷിക്കുന്നവർക്കും ഗുളികൻ തെയ്യത്തെ അടുത്തറിയാൻ പ്രയോജനപ്രദമായ പഠനഗ്രന്ഥം.
Publisher : Genius Books, Kozhikode
Published On 21st October 2026
Language: Malayalam
Price : Rs. 450/-