കാവും തിറയും തീയാട്ടവും കഥ പറയുന്ന വടക്കൻ കേരളത്തിന്റെ ഗ്രാമചിത്രങ്ങൾ ഉള്ളടങ്ങിയ കൃതി .വയനാട്ടുകുലവൻ തെയ്യത്തിന്റെ ചങ്ങാതിയാണ് കണ്ടനാർ കേളൻ .കുലവന് വേണ്ടി നായാടുകയും പോരാടുകയും ചെയ്യുന്ന കണ്ടനാർകേളന്റെ പ്രതിപുരുഷനാണ് ഈ നോവലിന്റെ കഥാനായകൻ .തെച്ചിപ്പൂക്കളും മഞ്ഞൾക്കുറിയും കളം നിറക്കുന്ന നാട്ടിടവഴികളിലൂടെയുള്ള യാത്രയാണ് പ്രഭാകരന്റെ ജീവിതം .വികസനത്തേരിൽ നാം ഉഴുതുമറിക്കുന്ന നാട്ടുചോലകളും ഗ്രാമീണജീവിതവും കണ്ടനാർകേളനെ അസ്വസ്‌ഥനാക്കുന്നു.