Vayanattukulavan – Irinchayam Ravi

Vayanattukulavan – Irinchayam Ravi

പുതുതലമുറയ്ക്ക് തീർത്തും അപരിചിതമായ ഒരു കാലഘട്ടത്തിൽ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. പെരുവണ്ണാൻ കണ്ണൻ പരമ്പരാഗതമായി തെയ്യം കെട്ടുന്നതിനാലും അത്യദ്ധ്വാനത്തിലൂടെയും വണ്ണാത്തി മാണിക്യത്തോടൊപ്പം അല്ലലില്ലാതെ ജീവിക്കുന്നു. അതിനിടയിൽ മേലാളന്മാരുടെ ക്രൂരതയാൽ ജീവിതം കീഴ്‌മേൽ മറിയുന്നു. അടിമക്കച്ചവടക്കാരുടെ പിടിയിൽപെട്ട തന്റെ മക്കളെ വീണ്ടെടുക്കാൻകഴിയാതെ നെട്ടോട്ടമോടുന്ന കണ്ണനെ അന്നത്തെ സാമൂഹികവ്യവസ്ഥിതിയിൽ സഹായിക്കാൻ കഴിയാത്ത നിസ്സഹായരായ സുമനസ്സുകളുടെയും കഥ.അടിസ്ഥാന ആവശ്യങ്ങൾപോലും നിഷേധിക്കപ്പെട്ട തെയ്യക്കെട്ടിൽ ഒരു ദിവസം മാത്രം ലഭിക്കുന്ന ദൈവികപരിവേഷത്തിൽ ഈശ്വരനിയോഗംപോലെനടത്തപ്പെടുന്ന മേലാളനോടുള്ള പ്രതികാരത്തിന്റെ ഭയാനകമായ പര്യവസാനം.

Price ₹224.00

Chat Now
Call Now