Theyyam on this Kavu:

Frequency: Yearly

ദേവിയോട്ട് കാവിൽ തെയ്യം. ഒരുമാസത്തോളം കളിയാട്ടം

ആലപ്പടമ്പ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ദേവിയോട്ട് (തെയ്യോട്ട്) കാവിൽ ഡിസംബർ 3 2025 ന് ആരംഭിച്ച തെയ്യം ആചാരങ്ങൾ ഒരു മാസത്തോളം നീളും. ആദ്യ ദിവസം തെയ്യം പൊതു ജനങ്ങൾക്ക് കാണുവാൻ അവസരം ഇല്ല ആ ദിവസം തെയ്യം മാവിലാൻ സമുദായക്കാർക്ക് മാത്രം മാത്രമാണ്. തെയ്യം കെട്ടുന്നതുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ഈ കാവിൽ പാലിക്കപ്പെടുന്നു.

തെയ്യം നടക്കുന്ന കാവിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് യഥാർത്ഥ തെയ്യോട്ടു കാവ് — 35 ഏക്കറോളം വിസ്തൃതിയിലുള്ള നിത്യഹരിത വനമേഖല. ഇവിടെ ഗർഭഗൃഹമോ വിഗ്രഹങ്ങളോ ഇല്ല. തറപ്പിച്ചിട്ടിരിക്കുന്ന കുറച്ചു ഓട്ടുമണികളും ഒരു തേക്കുകുറ്റിയും മാത്രമാണ് ദേവാരാധനയുടെ ചിഹ്നം. ഇവിടെ തെയ്യം നടക്കുകയില്ല; കളിയാട്ടകാലത്ത് ദൈവം ഇവിടുന്നാണ് തെയ്യം നടക്കുന്ന കാവിലേക്ക് എഴുന്നള്ളുന്നതെന്നാണ് വിശ്വാസം.

പയ്യന്നൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തോടുള്ള ബന്ധം

ഉത്തരകേരളത്തിലെ പ്രധാന ക്ഷേത്രമായ പയ്യന്നൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രവുമായി ഈ കാവിന് പുരാതന ബന്ധമുണ്ട്. തെയ്യോട്ടുകാവിലെ പ്രധാന തീർച്ചയായ ‘മുതലാളർ’ തെയ്യം, പയ്യന്നൂർ പെരുമാളിന്റെ പുത്രനായിട്ടാണ് സങ്കൽപ്പിക്കപ്പെടുന്നത്. പയ്യന്നൂർ ക്ഷേത്രത്തിലെ ആരാധന മഹോത്സവം സമാപിച്ചതിന് ശേഷം അവിടെ നിന്നുള്ള ദീപവും തിരിയും കാവിലെത്തിച്ചാണ് കളിയാട്ടം ആരംഭിക്കുന്നത്.

കാവിലെ കളിയാട്ടങ്ങളുടെ പ്രത്യേകതകൾ

കളിയാട്ടകാലത്ത് ‘മുതലാളർ കൂടാതെ അങ്കം, നരി തുടങ്ങിയ തെയ്യങ്ങളും അവതരിപ്പിക്കും. ✨വൈദ്യുതിവിളക്കുകളോ അലങ്കാര വിളക്കുകളോ ഇല്ല; കുത്തുവിളക്കും ചൂട്ടുകറ്റയും മാത്രമാണ് വെളിച്ചം.

കളിയാട്ടത്തിന്റെ അവസാന ദിവസങ്ങളിൽ കൈക്കളോൻ എന്ന തെയ്യക്കോലം ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് വാഴക്കുല, അടക്ക തുടങ്ങി ദക്ഷിണകൾ സ്വീകരിക്കും. കാർഷിക വിളകളെ ഈതി ബാധകളിൽ നിന്ന് സംരക്ഷിക്കുന്ന ദൈവത്തിന് വിളയിൽ നിന്ന് ഒരു പങ്ക് സമർപ്പിക്കുന്നതാണിത്.

മുതലാളർ തെയ്യത്തിന്റെ അപൂർവ ആചാരങ്ങൾ

ഈ തെയ്യത്തിന്റെ പ്രധാന പ്രതീകമാണ് 45 കിലോ ഭാരമുള്ള വെള്ളോട് തിരുമുടി. മാവിലർ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. കോലക്കാരൻ ഒരു പേരുടെയും സഹായമില്ലാതെ മുടി തലയിൽ ഉറപ്പിക്കേണ്ടതാണ്. അത് സാധിക്കാത്ത ദിവസം തെയ്യം നടക്കില്ല — ഇതിനെ വ്രതഭംഗം എന്നാണ് ഇവിടുത്തെ വിശ്വാസം.

മറ്റ് തെയ്യങ്ങളെ അപേക്ഷിച്ച്, മുതലാളർ തെയ്യം നേരിട്ട് ഭക്തരെ അനുഗ്രഹിക്കാറില്ല.
“എന്റെ അച്ഛൻ പയ്യന്നൂർ പെരുമാൾ ഗുണം വരുത്തി രക്ഷിക്കും” എന്നാണ് അനുഗ്രഹവചനം.
തെയ്യത്തിന് കാണിക്ക നേരിട്ട് നൽകാൻ അനുവാദമില്ല; മഞ്ഞൾകുറിയുമായി നിൽക്കുന്ന സമുദായക്കാരനാണ് കാണിക്ക സ്വീകരിക്കുന്നത്.

🔸പ്രവേശനനിയമങ്ങൾ

തെയ്യം നടക്കുന്ന സമയത്ത്
തിരുമുറ്റത്തേക്ക് പ്രവേശനം നിയന്ത്രിതം

ഫോട്ടോ/വീഡിയോ പകർത്തൽ കർശന വിലക്ക്

കാവിന്റെ ഫോട്ടോ പോലും എടുക്കാൻ പാടില്ല

രാത്രിയിലാണ് പ്രധാന തെയ്യം

വൃശ്ചിക സംക്രമത്തിനു ശേഷം ഉച്ചയ്ക്കും തെയ്യം ഉണ്ടായേക്കാം

സംക്രമദിവസമാണ് കളിയാട്ടം സമാപിക്കുന്ന ദിവസം

എത്തിച്ചേരുന്ന വഴി🔃

പയ്യന്നൂരിൽ നിന്ന് കാങ്കോൽ–ചീമേനി റോഡിലൂടെ
→ ഏറ്റുകുടുക്ക
→ അവിടെ നിന്ന് ആലപ്പടമ്പ് റോഡ് വഴിയാണ്
ദേവിയോട്ട് കാവിലെത്തുന്നത്.

ശ്രീ” ദേവിയോട്ട് കാവിൽ” ഒരു മാസം നീണ്ടു നിൽക്കുന്ന കളിയാട്ട ആരംഭം ഇന്ന് മുതൽ (3/12/2025 )

പയ്യന്നൂർ അമ്പലത്തിലെ ആരാധനാ മഹോത്സവ സമാപനത്തിന് ശേഷം അവിടെ നിന്നും ദീപവും തിരിയും കൊണ്ടു വന്നതോടെയാണ് ഏകദേശം ഒരുമാസം നീണ്ടുനിൽക്കുന്ന ആണ്ട് കളിയാട്ടം തെയ്യോട്ട് കാവിൽ ആരംഭിക്കുന്നത് .
ദിവസവും രാത്രിയിൽ മുതലാൾ ദൈവത്തിൻറെ തെയ്യമോ അങ്കം, നരി തുടങ്ങിയ അനുഷ്ഠാനകലകളോ ഉണ്ടാകും. കുത്തു വിളക്കിന്റെടും ചൂട്ടുകറ്റയുടെയും വെളിച്ചത്തിൽ മാത്രം നടക്കുന്ന കളിയാട്ടം എന്നത് ആണ് ഇവിടത്തെ പ്രത്യേകത കളിയാട്ടത്തിന്റെ അവസാനനാളുകളിൽ കൈക്കളോൻ എന്ന തെയ്യക്കോലം മുതലാൾ ദൈവത്തിൻറ പ്രതിപുരുഷനായി അകമ്പടിക്കാരോട്
കൂടി ദേശസഞ്ചാരം നടത്തും.

കാനനപ്പടർപ്പുകളിലെ ഇരുൾക്കയങ്ങളിൽ നിന്നും മുതലാളും നരിയും കുളിരു ചൂടി, കാട്ട് വള്ളിപ്പടർപ്പുകൾ ചൂടി, പക്ഷി മൃഗ ജാലങ്ങളുമായി ആയിരത്താണ്ടുകൾ താണ്ടി നമുക്ക് മുന്നിലെ വിസ്മയകാഴ്ചകൾ ആകുമ്പോൾ…..
തെയ്യോട്ട് കാവിന്റെ അരണ്ട വെളിച്ചത്തിൽ പിന്നിട്ട് പോയ നമ്മുടെ കാട്ട്ജീവിതം അതിന്റെ എല്ലാ നിഗൂഢതയോടും നമുക്ക് മുന്നിലാടുമ്പോൾ ഭയത്തോടെ മതിഭ്രമത്തോടെ മാത്രമേ അതിന് സാക്ഷിയാകാനാകൂ….
അരുതുകളുടെ ജൈവ വേലികൾ പലതുണ്ട് കാട്ട് മൂർത്തികളുടെ ഈ ആരണ്യകോദ്യാനത്തിന്.
ഈ ഗ്രാമം ഐക്യപ്പെടലിന്റെ ഭൂമികയാണ്.
നായാടിയും കൃഷി ചെയ്തും പുലർന്ന മനുഷ്യന്റെ കഠിന ജീവിത സ്മൃതികൾ മരങ്ങളായി പക്ഷിമൃഗാദികളായി നീർച്ചോലയായി നില നിൽക്കുന്ന ഈ വിശുദ്ധ ഭൂമിയിലേക്ക് ആർക്കും പ്രവേശനമില്ല.
•മെടന്തേമയും നരിയും മുതലാളും കരിമ്പാറക്കെട്ടുകളിൽ ഇളവേൽക്കുന്ന ഇവിടം പാരമ്പര്യ ദൈവങ്ങൾക്ക് വേണ്ടിയുള്ളതല്ല.
•മനുഷ്യനല്ല പുല്ലും പുഴുവും പുൽച്ചാടിയും നീർച്ചോലയും പക്ഷിമൃഗാദികളുമാണ് ആരാധനയുടെ , വിശ്വാസത്തിന്റെ ജീവിതത്തിന്റെ കേന്ദ്രം .
•ദൈവമല്ല ജൈവ വൈവിധ്യത്തോടുള്ള കാരുണ്യ മാണിവിടെ പീഠ പ്രതിഷ്ഠ.
മനുഷ്യ കേന്ദ്രീകൃതമായ എല്ലാ അഹന്തയേയും ആസക്തിയേയും തെയ്യോട്ട് കാവെന്ന വന ജീവിതം പ്രപഞ്ചത്തോട് വിളിച്ച് പറയുന്നു…..
•ധനുമാസക്കുളിരിന്റെ അണങ്ങ് ഭൂതങ്ങൾ ഇരുളുറയുന്ന രാത്രിയിൽ ആലപ്പടമ്പെന്ന ഹരിതഗ്രാമത്തിലെത്തി തെയ്യോട്ട് കാവിലെ തെയ്യം ഒരു തവണ ഒരൊറ്റ തവണ കണ്ടവർ ജീവിതത്തിൽ ഒരിക്കലും മറക്കില്ല
വേനലും വരൾച്ചയും എന്തെന്നറിയാത്ത ആലപ്പടമ്പ് പഞ്ചായത്ത് കേരളത്തിലെ ഏറ്റവും മികച്ച കാർഷിക ഗ്രാമമാണ്.
ശുദ്ധമായ വായു ശുദ്ധമായ വെള്ളം ശുദ്ധമായ ഭക്ഷണം ഇവ പ്രദാനം ചെയ്യുന്ന തെയ്യോട്ട് കാവ് ഒരു ഗ്രാമത്തിന്റെ ജീവനാണ്.
അത്രയധികം വൈകാരികതയോടെയാണ് കാവ് ജനജീവിതത്തിന്റെ ഭാഗമാകുന്നത്.
ജാതി മത രാഷ്ട്രീയ ഭേദമന്യേ ഗ്രാമത്തിലെ ഓരോ മനുഷ്യനും കാവിന്റെ ജൈവവേലിയാണ്.
•പോയ കാലത്ത് അടിമ ജീവിതം നയിക്കേണ്ടി വന്ന മാവിലരെന്ന ഗോത്ര നിവാസികളാണ് കാവ് കയ്യാളുന്നത്.
•കാവിന് ചുറ്റുമതിലില്ല.
•കോൺക്രീറ്റ് നിർമ്മിതികളില്ല.
•റോഡില്ല.
•ആർക്കും പ്രവേശനമില്ല.
•മനുഷ്യനെന്ന അഹന്തയില്ല.
•വിളക്കില്ല.
•പൂജയില്ല.
•ബ്രാഹ്മണനില്ല.
•ആഢ്യ ദൈവങ്ങളില്ല.
•നായും നരിയും പുല്ലും പുഴുവും നീർച്ചോലയും മലമ്പുള്ളും വേഴാമ്പലും മുതലാൾ തെയ്യത്തെ നടുവിൽ നിർത്തി കളിക്കപ്പാട്ട് പാടി കളിക്കുന്നതാണീ ആരണ്യകോദ്യാനം ..
•ആയിരം ഏക്കറിലായി പടർന്ന കൊടുങ്കാട് ഇന്ന് മുപ്പത് ഏക്കറിൽ പടർന്ന കാവെന്ന ആരണ്യകോർമ്മ മാത്രമാണ്.
മാവിലരെന്ന ഭൂമിപുത്രരുടെ ഇച്ഛാശക്തിയിൽ മാത്രമാണ് ഗോത്ര ജീവിതത്തിന്റെ ഈ ദ്രാവിഡ ഖണ്ഡം ഇവിടെ ശേഷിക്കുന്നത്.

തെയ്യോട്ടുകാവ് എന്ന് അറിയപ്പെടുന്ന ആലപ്പടമ്പ ശ്രീ ദേവിയോട്ട് കാവ് കളിയാട്ട മഹോത്സവം ഇന്ന് മുതൽ ഒരു മാസക്കാലം.
{ 2025 ഡിസംബർ 3 മുതൽ }

🔹ഭക്ത ജനങ്ങൾക്ക് പ്രവേശനം ഡിസംബർ 4 മുതൽ.
തെയ്യം എല്ലാ ദിവസവും രാത്രി 8 മണിക്ക് ശേഷം.

🔸​യഥാർത്ഥ കാവ്: തെയ്യം നടക്കുന്നയിടത്തുനിന്ന് 2 കി.മീ മാറി വിഗ്രഹങ്ങളില്ലാത്ത 35 ഏക്കർ വനത്തിലാണ് യഥാർത്ഥ ദേവസ്ഥാനം.
​പയ്യന്നൂർ പെരുമാളുടെ പുത്രനായ ‘മുതലാളർ’ ആണ് പ്രധാന തെയ്യം. പയ്യന്നൂർ ആരാധന മഹോത്സവം കഴിഞ്ഞ് ദീപം കൊണ്ടുവരുന്നതോടെ ആണ് ഇവിടെ ഉത്സവം തുടങ്ങുക.

​പ്രത്യേകതകൾ✨
🔸​വൈദ്യുതി വിളക്കുകൾ ഉപയോഗിക്കില്ല
🔸ചൂട്ടുകറ്റയും കുത്തുവിളക്കും മാത്രം.
🔸​45 കിലോയുള്ള വെള്ളോട് തിരുമുടി തെയ്യക്കാരൻ തനിയെ തലയിൽ ഉറപ്പിക്കണം. 🔸വ്രതശുദ്ധിയില്ലെങ്കിൽ മുടി ഉറക്കില്ലെന്നാണ് വിശ്വാസം.

🔸​തെയ്യം നേരിട്ട് അനുഗ്രഹിക്കില്ല; “അച്ഛൻ പയ്യന്നൂർ പെരുമാൾ രക്ഷിക്കും” എന്നേ പറയൂ.
🔸ഭക്തർക്ക് തെയ്യത്തിൻ്റെ അടുത്തേക്ക് പോകാൻ അനുവാദമില്ല. 🔸മഞ്ഞൾകുറിയുമായി നിൽക്കുന്ന സമുദായക്കാരനിൽ നിന്നാണ് കുറി വാങ്ങേണ്ടത്.

🔹​നിയന്ത്രണങ്ങൾ: തിരുമുറ്റത്തേക്ക് പ്രവേശനമില്ല. ഫോട്ടോ/വീഡിയോ എടുക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
പയ്യന്നൂർ അമ്പലത്തിലെ ആരാധനാ മഹോത്സവ സമാപനത്തിന് ശേഷം അവിടെ നിന്നും ദീപവും തിരിയും കൊണ്ടു വന്നതോടെയാണ് ഏകദേശം ഒരുമാസം നീണ്ടുനിൽക്കുന്ന ആണ്ട് കളിയാട്ടം തെയ്യോട്ട് കാവിൽ ആരംഭിക്കുന്നത് .
ദിവസവും രാത്രിയിൽ മുതലാൾ ദൈവത്തിൻറെ തെയ്യമോ അങ്കം, നരി തുടങ്ങിയ അനുഷ്ഠാനകലകളോ ഉണ്ടാകും. കുത്തു വിളക്കിന്റെടും ചൂട്ടുകറ്റയുടെയും വെളിച്ചത്തിൽ മാത്രം നടക്കുന്ന കളിയാട്ടം എന്നത് ആണ് ഇവിടത്തെ പ്രത്യേകത കളിയാട്ടത്തിന്റെ അവസാനനാളുകളിൽ കൈക്കളോൻ എന്ന തെയ്യക്കോലം മുതലാൾ ദൈവത്തിൻറ പ്രതിപുരുഷനായി
അകമ്പടിക്കാരോട് കൂടി ദേശസഞ്ചാരം നടത്തും.

കാനനപ്പടർപ്പുകളിലെ ഇരുൾക്കയങ്ങളിൽ നിന്നും മുതലാളും നരിയും കുളിരു ചൂടി, കാട്ട് വള്ളിപ്പടർപ്പുകൾ ചൂടി, പക്ഷി മൃഗ ജാലങ്ങളുമായി ആയിരത്താണ്ടുകൾ താണ്ടി നമുക്ക് മുന്നിലെ വിസ്മയകാഴ്ചകൾ ആകുമ്പോൾ…..
തെയ്യോട്ട് കാവിന്റെ അരണ്ട വെളിച്ചത്തിൽ പിന്നിട്ട് പോയ നമ്മുടെ കാട്ട്ജീവിതം അതിന്റെ എല്ലാ നിഗൂഢതയോടും നമുക്ക് മുന്നിലാടുമ്പോൾ ഭയത്തോടെ മതിഭ്രമത്തോടെ മാത്രമേ അതിന് സാക്ഷിയാകാനാകൂ….
അരുതുകളുടെ ജൈവ വേലികൾ പലതുണ്ട് കാട്ട് മൂർത്തികളുടെ ഈ ആരണ്യകോദ്യാനത്തിന്.
ഈ ഗ്രാമം ഐക്യപ്പെടലിന്റെ ഭൂമികയാണ്.
നായാടിയും കൃഷി ചെയ്തും പുലർന്ന മനുഷ്യന്റെ കഠിന ജീവിത സ്മൃതികൾ മരങ്ങളായി പക്ഷിമൃഗാദികളായി നീർച്ചോലയായി നില നിൽക്കുന്ന ഈ വിശുദ്ധ ഭൂമിയിലേക്ക് ആർക്കും പ്രവേശനമില്ല.
•മെടന്തേമയും നരിയും മുതലാളും കരിമ്പാറക്കെട്ടുകളിൽ ഇളവേൽക്കുന്ന ഇവിടം പാരമ്പര്യ ദൈവങ്ങൾക്ക് വേണ്ടിയുള്ളതല്ല.
•മനുഷ്യനല്ല പുല്ലും പുഴുവും പുൽച്ചാടിയും നീർച്ചോലയും പക്ഷിമൃഗാദികളുമാണ് ആരാധനയുടെ , വിശ്വാസത്തിന്റെ ജീവിതത്തിന്റെ കേന്ദ്രം .
•ദൈവമല്ല ജൈവ വൈവിധ്യത്തോടുള്ള കാരുണ്യ മാണിവിടെ പീഠ പ്രതിഷ്ഠ.
മനുഷ്യ കേന്ദ്രീകൃതമായ എല്ലാ അഹന്തയേയും ആസക്തിയേയും തെയ്യോട്ട് കാവെന്ന വന ജീവിതം പ്രപഞ്ചത്തോട് വിളിച്ച് പറയുന്നു…..
•ധനുമാസക്കുളിരിന്റെ അണങ്ങ് ഭൂതങ്ങൾ ഇരുളുറയുന്ന രാത്രിയിൽ ആലപ്പടമ്പെന്ന ഹരിതഗ്രാമത്തിലെത്തി തെയ്യോട്ട് കാവിലെ തെയ്യം ഒരു തവണ ഒരൊറ്റ തവണ കണ്ടവർ ജീവിതത്തിൽ ഒരിക്കലും മറക്കില്ല
വേനലും വരൾച്ചയും എന്തെന്നറിയാത്ത ആലപ്പടമ്പ് പഞ്ചായത്ത് കേരളത്തിലെ ഏറ്റവും മികച്ച കാർഷിക ഗ്രാമമാണ്.
ശുദ്ധമായ വായു ശുദ്ധമായ വെള്ളം ശുദ്ധമായ ഭക്ഷണം ഇവ പ്രദാനം ചെയ്യുന്ന തെയ്യോട്ട് കാവ് ഒരു ഗ്രാമത്തിന്റെ ജീവനാണ്.
അത്രയധികം വൈകാരികതയോടെയാണ് കാവ് ജനജീവിതത്തിന്റെ ഭാഗമാകുന്നത്.
ജാതി മത രാഷ്ട്രീയ ഭേദമന്യേ ഗ്രാമത്തിലെ ഓരോ മനുഷ്യനും കാവിന്റെ ജൈവവേലിയാണ്.
•പോയ കാലത്ത് അടിമ ജീവിതം നയിക്കേണ്ടി വന്ന മാവിലരെന്ന ഗോത്ര നിവാസികളാണ് കാവ് കയ്യാളുന്നത്.
•കാവിന് ചുറ്റുമതിലില്ല.
•കോൺക്രീറ്റ് നിർമ്മിതികളില്ല.
•റോഡില്ല.
•ആർക്കും പ്രവേശനമില്ല.
•മനുഷ്യനെന്ന അഹന്തയില്ല.
•വിളക്കില്ല.
•പൂജയില്ല.
•ബ്രാഹ്മണനില്ല.
•ആഢ്യ ദൈവങ്ങളില്ല.
•നായും നരിയും പുല്ലും പുഴുവും നീർച്ചോലയും മലമ്പുള്ളും വേഴാമ്പലും മുതലാൾ തെയ്യത്തെ നടുവിൽ നിർത്തി കളിക്കപ്പാട്ട് പാടി കളിക്കുന്നതാണീ ആരണ്യകോദ്യാനം ..
•ആയിരം ഏക്കറിലായി പടർന്ന കൊടുങ്കാട് ഇന്ന് മുപ്പത് ഏക്കറിൽ പടർന്ന കാവെന്ന ആരണ്യകോർമ്മ മാത്രമാണ്.
മാവിലരെന്ന ഭൂമിപുത്രരുടെ ഇച്ഛാശക്തിയിൽ മാത്രമാണ് ഗോത്ര ജീവിതത്തിന്റെ ഈ ദ്രാവിഡ ഖണ്ഡം ഇവിടെ ശേഷിക്കുന്നത്.
കടപ്പാട് : എ സി ശ്രീഹരി,
വി കെ അനിൽകുമാർ
-payyanurdiaries page

Photos/ Notice

Videos

Chat Now
Call Now