Theyyam on this Kavu:

Contact: 9995125332 / 9961093919

Frequency: Every Year

മലബാറില്‍ കെട്ടിയാടപ്പെടാറുള്ള തെയ്യങ്ങളില്‍ വാണിയസമുദായക്കാരുടെ തെയ്യങ്ങളില്‍ ഒന്നാണ് മുച്ചിലോട്ടു ഭഗവതി.അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി.മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയില്‍ ഏറ്റവും പ്രധാന്യം കരിവെള്ളൂര്‍ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്.

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ ഗ്രാമപഞ്ചായത്തിലെ നണിയൂര്‍ നമ്പ്രത്ത് സ്ഥിതി ചെയ്യുന്ന മുച്ചിലോട്ടു ഭഗവതി ക്ഷേത്രമായ നമ്പ്രം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം ഉത്തര കേരളത്തിലെ പ്രധാനപ്പെട്ട ഒന്‍പത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണിത്. വളപട്ടണം പുഴയോരത്ത് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന്റെ എതിര്‍വശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മുച്ചിലോട്ട് ഭഗവതിയും കൂടെയുള്ളോരും കോടല്ലൂര്‍ തന്ത്രിയെയും മുത്തപ്പനുമായി കൂടികാണുന്ന ചടങ്ങ് ഇവിടെ പ്രധാനപ്പെട്ടതാണ്. മൂന്നാം ദിവസവും കാവില്‍ നിന്നും പറശ്ശിനി മടപ്പുരയിലേക്ക് എഴുന്നുള്ളിപ്പ് ഉണ്ടാകും. മുച്ചിലോട്ട് ഭഗവതിയെ കൂടാതെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, ചുഴലി ഭഗവതി,പുലിയൂര്‍ കണ്ണന്‍, ചുഴലി ഭഗവതി, ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, നരമ്പില്‍ ഭഗവതി, ഗുളികന്‍ എന്നീ തെയ്യക്കോലങ്ങളും ഇവിടെ കെട്ടിയാടും.

എല്ലാ വര്‍ഷവും തുലാം മാസത്തിലാണ് നമ്പ്രം മുച്ചിലോട്ട് കളിയാട്ടം കൂടാറുള്ളത്. മറ്റ് മുച്ചിലോട്ടു കാവുകളില്‍ നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പെരുങ്കളിയാട്ടങ്ങള്‍ കൊണ്ടാടുമ്പോള്‍ വര്‍ഷത്തില്‍ മുച്ചിലോട്ടമ്മയുടെ തിരുമുടി നിവരുന്ന ഏക മുച്ചിലോട്ടാണ് നമ്പ്രം മുച്ചിലോട്ട് കാവ് . മലബാറില്‍ കെട്ടിയാടപ്പെടാറുള്ള തെയ്യങ്ങളില്‍ വാണിയസമുദായക്കാരുടെ തെയ്യങ്ങളില്‍ ഒന്നാണ് മുച്ചിലോട്ടു ഭഗവതി.

അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്‌നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതിയെന്നാണ് സങ്കല്‍പം. മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.

ഇതില്‍ ‘ആദി മുച്ചിലോട്ട്’ എന്ന നിലയില്‍ പ്രാധാന്യമുള്ളത് ഉത്ഭവസ്ഥാനമായ കരിവെള്ളൂര്‍ മുച്ചിലോട്ടിനാണ്. കാഞ്ഞങ്ങാട് കരിപ്പൊടി മുച്ചിലോട്ട്, കോറോം,കൊട്ടില കവിണിശ്ശേരി,വളപട്ടണം,അതിയടം മുച്ചിലോട്ടു കാവ്,പഴയിടത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം, വെളുത്തകുന്നത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം തുടങ്ങിയവ പ്രധാനപ്പെട്ട കാവുകളാണ്.

Photos/ Notice

Videos

Chat Now
Call Now