Contact: 04972780722 / 9562980722
Frequency: Yearly
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവം ഡിസംമ്പർ 2 ന്
പറശ്ശിനി ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് ചൊവ്വാഴ്‌ച രാവിലെ 9.47 നും 10.10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റം.
പി എം സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തംബ്രാക്കൾ കൊടിയേറ്റുന്നതോട് കൂടി ഉത്സവത്തിന് ആരംഭം കുറിക്കും.
ഉച്ചക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കുന്നു. തുടർന്ന് 3 മണിമുതൽ മലയിറക്കൽ കർമ്മവും, 3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന തോടുകൂടി
തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ച്ച വരവുകൾ മുത്തപ്പ സന്നിധിയിൽ പ്രവേശിക്കുന്നു.
സന്ധ്യക്ക് മുത്തപ്പൻ്റെ വെള്ളാട്ടവും, തുടർന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടുന്നു. ശേഷം പഞ്ചവാദ്യ സംഘത്തോടു സഹിതം കലശം എഴുന്നള്ളിച്ചു മടപ്പുരയിൽ പ്രവേശിക്കുന്നു.
ഡിസംബർ 3ന് പുലർച്ചെ 5.30 ന് തിരുവപ്പന ആരംഭിക്കുകയും തുടർന്ന് രാവിലെ 10 മണിയോടുകൂടി തയ്യിൽ തറവാട്ടുകാരെയും തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നും വന്ന കാഴ്‌ച വരവുകാരെയും ശ്രീ മുത്തപ്പൻ അനുഗ്രഹിച്ചു യാത്രയയക്കുന്നു.
ഡിസംബർ 6 ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും.
തുടർന്ന് എല്ലാ ദിവസങ്ങളിലും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്.
ഉത്സവത്തോടനുബന്ധിച്ച് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉൾപ്പെടുത്തി ഡിസംബർ 5ന് കുചേലവൃത്തം, കിരാതം, ഡിസംബർ 6ന് കല്യാണ സൌഗന്ധികം എന്നീ കഥകളിയും ഉണ്ടായിരിക്കുന്നതാണ്.
തിരുവഞ്ചിറയിൽ ജനിച്ച് പറശ്ശിനിക്കടവിലേക്ക് നീണ്ട അവതാരരഹസ്യം!
ശ്രീ മുത്തപ്പന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി കഥകൾ പ്രചാരത്തിലുണ്ടെങ്കിലും, അതിൽ ഏറ്റവും പുരാതനവും പ്രാമാണികവുമായ പുരാവൃത്തം കൊട്ടിയൂർ വൈശാഖമഹോത്സവവുമായി ബന്ധപ്പെട്ട് ഉള്ളതാണ്.
പുരാതന ഗ്രന്ഥങ്ങളിൽ മാത്രമല്ല, നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതന തോറ്റമ്പാട്ടുകളിലും മുത്തപ്പനും കൊട്ടിയൂരും തമ്മിലുള്ള ഈ അഭേദ്യമായ ആത്മബന്ധത്തിന്റെ വ്യക്തമായ തെളിവുകളുണ്ട്. മുത്തപ്പൻ കേവലമൊരു നാട്ടുദൈവമല്ല, സാക്ഷാൽ കൊട്ടിയൂർ പെരുമാളിന്റെ തിരുമുറ്റത്ത് പിറവിയെടുത്ത വൈഷ്ണവ തേജസ്സ് തന്നെയാണെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ശ്രീ മുത്തപ്പൻ പുരാവൃത്തങ്ങളിലൊന്നിൽ ഭഗവാന്റെ ഈ ദിവ്യമായ ജനനവും തുടർന്നുള്ള യാത്രകളും വ്യക്തമായി വിവരിക്കുന്നുമുണ്ട്
-കൂത്തമ്പലത്തിലെ വഴിപാടും തിരുവഞ്ചിറയിലെ അത്ഭുതശിശുവും:
നൂറ്റാണ്ടുകൾക്ക് മുൻപ്, കൊട്ടിയൂർ മഹാക്ഷേത്രത്തിനടുത്തുള്ള പേര്യ മലനിരകളിൽ അയ്യങ്കര നായനാർ എന്ന തികഞ്ഞ ശിവഭക്തനായ ബ്രാഹ്മണനും അദ്ദേഹത്തിന്റെ പത്നി പാടിക്കുറ്റി അന്തർജനവും താമസിച്ചിരുന്നു. സന്താനങ്ങളില്ലാത്ത ദുഃഖത്താൽ നീറിയ ആ ദമ്പതികൾ വൈശാഖമഹോത്സവനാളിൽ കൊട്ടിയൂരിലെ കൂത്തമ്പലത്തിൽ വന്ന്, സന്താനലബ്ധിക്കായി ‘കപാലീശ്വരകഥ’ കെട്ടിയാടുന്ന ‘കൂത്ത്’ വഴിപാടായി കഴിച്ചു.
അന്ന് രാത്രി പാടിക്കുറ്റിയമ്മയ്ക്ക് കൊട്ടിയൂർ പെരുമാൾ സ്വപ്നദർശനം നൽകി അരുളിചെയ്തു: “നാളെ തിരുവഞ്ചിറയിലെ തിരുനെറ്റിക്കല്ലിൽ നിങ്ങൾക്കൊരു ശിശുവിനെ ലഭിക്കും… അവനെ സ്വന്തം മകനായി കണ്ട് വളർത്തുക …” പിറ്റേന്ന് പുലർച്ചെ മറ്റാരും എത്തുന്നതിന് മുൻപ് ബ്രഹ്മമുഹൂർത്തത്തിൽ തിരുവഞ്ചിറയിലെത്തിയ ദമ്പതികൾക്ക്, കിഴക്കേ നടയിലെ തിരുനെറ്റിക്കല്ലിൽ നിന്നും തേജസ്വിയായ ഒരു അത്ഭുതശിശുവിനെ ലഭിച്ചു!
പെരുമാളിന്റെ പ്രസാദമായി ലഭിച്ച ആ മകനെ ഇല്ലത്ത് അതീവ ലാളനയോടെയാണ് അവർ വളർത്തിയത്. എന്നാൽ പ്രായമാകുന്തോറും ആ ബാലന്റെ ലോകം ഇല്ലത്തിന്റെ നാലുകെട്ടിന് പുറത്തുള്ള കുറിച്ച്യകുടിലുകളിലേക്ക് വ്യാപിച്ചു. കാടിന്റെ മക്കളായ കുറിച്ച്യർക്കൊപ്പം അമ്പും വില്ലുമേന്തി വേട്ടയാടാനും, വേട്ടയാടിക്കിട്ടുന്നത് ചുട്ടുതിന്നാനും, മദ്യപിക്കാനും തുടങ്ങിയതോടെ യാഥാസ്ഥിതികരായ ബ്രാഹ്മണദമ്പതികൾ മനോവിഷമത്തിലായി. പല അത്ഭുതങ്ങളും കാട്ടിയ ആ കുമാരൻ കാട്ടുജാതിക്കാരുടെ പ്രാണനും ആരാധ്യനുമായി മാറി.
ബ്രഹ്മണ്യത്തിന് നിരക്കാത്ത വഴികളിൽ നിന്നും കുട്ടിയെ പിന്തിരിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ മകൻ ഇല്ലം വിട്ട് പോകാതിരിക്കാൻ അവനെ അന്ധനാക്കാൻ (കാഴ്ചശക്തി നശിപ്പിക്കാൻ) ആ ദമ്പതികൾ തുനിഞ്ഞു. എന്നാൽ ആ നിമിഷം, സകലരെയും ഞെട്ടിച്ചുകൊണ്ട് ആ ബാലൻ തന്റെ വൈഷ്ണവാംശമായ ‘മുത്തപ്പന്റെ വിശ്വരൂപം’ പ്രകടിപ്പിച്ചു! ആ കോപാഗ്നിയിൽ അയ്യങ്കര ഇല്ലം ചാരമായി മാറി.
തങ്ങൾ വളർത്തിയത് സാക്ഷാൽ ദൈവത്തെ തന്നെയാണെന്ന് മനസ്സിലാക്കി ദമ്പതികൾ പാദങ്ങളിൽ വീണ് പശ്ചാത്തപിച്ചപ്പോൾ, കരുണാമയനായ മുത്തപ്പൻ ഇല്ലം പൂർവ്വസ്ഥിതിയിലാക്കി നൽകി. തന്റെ അവതാരദൗത്യത്തിനായി യാത്ര തിരിക്കുകയാണെന്ന് അറിയിച്ച മകനോട്, ആ തൃക്കണ്ണുകളിലെ തീക്ഷ്ണത താങ്ങാൻ ലോകത്തിനാവില്ലെന്ന് അമ്മ അപേക്ഷിച്ചു. അങ്ങനെയാണ്, മാലോകർക്ക് ആ തീക്ഷ്ണത ഏൽക്കാതിരിക്കാൻ മുത്തപ്പൻ തന്റെ കണ്ണുകളിൽ ‘വെള്ളിപ്പൊയ്ക്കണ്ണ്’ ധരിച്ച് യാത്രതിരിച്ചത്.
അയ്യങ്കര ഇല്ലത്തുനിന്നും ഇറങ്ങിയ മുത്തപ്പൻ ആദ്യം കൊട്ടിയൂർ കിഴക്കേ നടയിലെ കൊട്ടേരിക്കാവിലും പിന്നീട് ഒറ്റപ്പിലാൻ മലയിലും കാട്ടുജാതിക്കാരുടെ ആതിഥ്യം സ്വീകരിച്ചു. അന്ന് കാട്ടുവാസികളെ ദ്രോഹിച്ച് കൊട്ടിയൂർ വനങ്ങൾ കൈയേറിയ ഹരിചന്ദ്ര രാജാവിനെ മുത്തപ്പൻ യുദ്ധത്തിൽ പരാജയപ്പെടുത്തിയതായും ഇതിന്റെ സ്മരണ പുതുക്കിയാണ് ഇന്നും ഇളനീരാട്ട ദിവസം കുറിച്ച്യപ്പടയാളികളുടെ അകമ്പടിയോടെ കുലോംകയ്യാലയിലേക്ക് ‘മുത്തപ്പൻ വരവ്’ നടക്കുന്നതെന്ന് പറയപ്പെടുന്നു.
പിന്നീട് ബാവലിപ്പുഴയുടെ തീരത്തുകൂടി പടിഞ്ഞാറോട്ട് യാത്ര ചെയ്ത് വെള്ളൂന്നി മലയിലും വെങ്കലോട്ട് മാടത്തിലും വിശ്രമിച്ചു. (ഇന്ന് കാഞ്ഞിരപ്പുഴയുടെ തീരത്ത് കൊട്ടിയൂർ ദേവസ്വത്തിന് കീഴിലുള്ള, ശിവലിംഗ പ്രതിഷ്ഠയുള്ള ഏക മുത്തപ്പൻ മഠപ്പുരയായ ‘പുഴയ്ക്കര മുത്തപ്പൻ മഠപ്പുര’ ഈ സ്മരണയിലാണ് നിലകൊള്ളുന്നത്). അവിടെനിന്നും പുരളിമലയിലും കുന്നത്തൂർപ്പാടിയിലുമെത്തി മൂത്തോരാൻ ചന്ദനുമായി പിണങ്ങിയും ഇണങ്ങിയും അത്ഭുതങ്ങൾ കാട്ടിയതും മുത്തപ്പൻ കഥകളിലൂടെ ഭക്തർക്ക് പരിചിതമായ കഥകളാണ്. ഒടുവിൽ കുന്നത്തൂർപ്പാടിയിൽ നിന്നും ആകാശത്തേക്ക് തൊടുത്തുവിട്ട അമ്പ് വന്ന് തറച്ച പറശ്ശിനിക്കടവിൽ മുത്തപ്പൻ സ്ഥിരവാസമാക്കി.
( അവലംബം : പുറങ്കാലൻ പട്ടോല,
ദക്ഷിണകാശി മാഹാത്മ്യം)
പറശ്ശിനിക്കടവിൽ ഇന്നും ജാതി-മത ഭേദമില്ലാതെ ഭക്തലക്ഷങ്ങൾക്ക് താങ്ങായി നിൽക്കുന്ന വലിയ മുത്തപ്പൻ, കൊട്ടിയൂർ തിരുവഞ്ചിറയുടെ മണ്ണിൽ നിന്നും പിറവിയെടുത്ത വൈഷ്ണവചൈതന്യം തന്നെയാണ് എന്ന് വ്യക്തമാക്കുന്ന നിരവധി അതിപുരാതന തോറ്റങ്ങൾ മലബാറിൽ പ്രചാരത്തിലുണ്ട്.
വലിയ മുത്തപ്പൻ
(പുരളിമല മുത്തപ്പൻ / തിരുവപ്പന) വൈഷ്ണവാംശം
ചെറിയ മുത്തപ്പൻ (നമ്പല മുത്തപ്പൻ / വെള്ളാട്ടം) ശൈവാംശം (ഗൂഡല്ലൂർ നമ്പുമല കോട്ടയാണ് ഇതിന്റെ ആരൂഢ സ്ഥാനമായി പറയപ്പെടുന്നത്)
മുത്തപ്പന്റെ ജനനത്തെയും യാത്രകളെയും കുറിച്ചും വ്യത്യസ്തങ്ങളായ മറ്റ് പ്രാദേശിക കഥകളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ഈ കഥകളെയും ചരിത്ര പശ്ചാത്തലങ്ങളെയും യുക്തിപരമായി സമീപിച്ച്, കൂടുതൽ ആഴത്തിൽ പഠനവിധേയമാക്കുന്നത് ചരിത്രത്തോടും വിശ്വാസത്തോടും ഒരുപോലെ നീതി പുലർത്താൻ സഹായിക്കുന്നതാവും.
വിശ്വാസങ്ങളുടെ വൈവിധ്യങ്ങൾ എന്തുതന്നെയായാലും, യുക്തികൾക്കും തർക്കങ്ങൾക്കും അപ്പുറം, മഹാദേവന്റെ തിരുപ്രസാദമായി ഭൂമിയിലവതരിച്ച ആ വെള്ളിപ്പൊയ്ക്കണ്ണുകാരന്റെ കാരുണ്യത്തിന് മുന്നിൽ കാത്തുനിൽക്കാനാണ് വിശ്വാസികൾക്ക് എപ്പോഴും ഇഷ്ടം
KADAPPAD
Main Offerings at Parassini Madappura
Thiruvappana
It is the main offering to Muthappan that is being done in the wee hours of the morning. Valiyamuthappan is called Thiruvappana and CheriyaMuthappan, Vellatom. ’Thiruvappana Adiyanthiram’ is the celebration of the combined images of both the Muthappans. Its expense is Rs.50 only.
Payamkutti Vellattam
It is a ritual made in honour of imaging Muthappan offering him toddy, incinerated fish, cooked grains and coconut. Only Adiyans, Thiyyas and Vannans have the legitimate right to do this ritual. Its expense is only Rs.20.
Ottum Vellattam
Ottum Vellattam is a holy ritual celebrated in connection with ‘Thiruvappana Adiyanthiram’ and also separately under exigencies. The offerings are ‘Vechootu, Vecharimgat, Neekari, Incinerated fish, grains that are steamed, toddy and arrack. The devotees dance along with the Madayan will listen to the problems of his devotees and prescribe solutions to them with his final blessings. The expense for it is a meager Rs.30.
Payamkutti
It is a ritual done in honour of imaging Muthappan offering him toddy, incinerated fish, cooked grains and coconut. Only Adiyans, Thiyyas and Vannans have the legitimate right to do this ritual. Its expense is only Rs.10
Karimkalasam
It is a ritual being done by the person who mantles the role to conduct Thiruvappana. He offers to Muthappan the entire cask filled with liquor. This is to be done only in the Madappuras. The prayer during the observance of this ritual is very effective to exterminate the trouble due to one’s enemies or detractors. Its expense is Rs.40.
Choroon (Child)
Choroon is the ritual of feeding a baby rice for the first time, This unique ritual marks a child’s first solid food feeding ceremony and is often performed to seek divine blessings for the child’s health, growth, and well-being. typically done after six months of age. Its expense is only Rs.40.