Frequency: Yearly
പണ്ട് പണ്ടൊരിക്കൽ പട്ടുവം എന്ന സുന്ദരമായ ഗ്രാമത്തിൽ മായാ മലരമ്പൻ എന്ന ദുഷ്ടനും ക്രൂരനുമായ ഒരു ഗന്ധർവൻ ഉണ്ടായിരുന്നു.
അവൻ സാധാരണ മനുഷ്യരെ ഉപദ്രവിക്കുകയും നാടിന്റെ ദേവതയായ രാജരാജേശ്വരി കുളൂൽ മാതാവിന്റെ
നിവേദ്യം അശുദ്ധമാക്കുകയും ചെയ്യുന്നത് നിത്യവിനോദമാക്കി തുടർന്നുകൊണ്ടിരുന്നു. ആ കാലഘട്ടത്തിലാണ് വടകരക്കടുത്ത് പൊന്നാരത്തച്ഛൻ എന്ന പേരിൽ ഒരു അഭ്യാസി ഉണ്ടായിരുന്നത്. അദ്ദേഹം കളരിയിൽ ഉന്നത പരിശീലനം നേടുവാൻ തുളു നാട്ടിലെത്തി. അവിടെ നിന്നും അദ്ദേഹം പഞ്ചുരുളിയുടെ തികഞ്ഞ ഭക്തനായി മാറി. പൊന്നാരത്തച്ഛന്റെ കൂടെ മലനാട്ടിലേക്ക് വന്ന ദേവി,
യാത്രാമധ്യേ പട്ടുവം എന്ന ഈ സുന്ദരമായ ഗ്രാമം കണ്ട് ഇവിടെ വസിക്കണമെന്ന് ആഗ്രഹമുണ്ടാവുകയും പഞ്ചുരുളിയമ്മ രാജരാജേശ്വരി കുളൂൽ ഭഗവതിയുടെ സന്നിധിയിലെത്തി തനിക്കിരിക്കാൻ സ്ഥാനം ചോദിച്ചു.
തന്റെ നിവേദ്യം അശുദ്ധമാക്കുകയും നാട്ടിൽ ഉപദ്രവങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന മായാമലരമ്പൻ എന്ന ഗന്ധർവനെ വകവരുത്തിയാൽ സ്ഥാനം നൽകാമെന്ന് കുളൂൽ മാതാവ് അരുൾ ചെയ്തു.
മായാ മലരമ്പൻ ശക്തനും മന്ത്രവും തന്ത്രവും മായയും വശമുള്ളവനായിരുന്നു. പക്ഷേ അവനെ നേരിടാൻ വന്നത് ത്രിപുരസുന്ദരിയുടെ മഹാ സേനാധിപതിയായ ദണ്ഡനാഥയായിരുന്നു. മായാമലരമ്പന് പഞ്ചുരുളി അമ്മയുടെ മുന്നിൽ അധികനേരം പിടിച്ചുനിൽക്കാൻ പറ്റിയില്ല. നാടിനെ വിറപ്പിച്ചവൻ ഭയന്നോടാൻ നോക്കിയെങ്കിലും പഞ്ചുരുളിയമ്മ ശൂലം കൊണ്ട് മലരമ്പന്റെ മാറുപിളർന്ന് അവനെ നിഗ്രഹിച്ചു. അസുരനിഗ്രഹത്തിന് ശേഷം രൗദ്രഭാവത്തിൽ തന്നെ തുടർന്ന് പഞ്ചുരുളി അമ്മ രൗദ്ര താണ്ഡവമാടുകയും അതുകണ്ട് കുളൂൽ മാതാവ് തന്നെ പഞ്ചുരുളിയമ്മയെ ശാന്തയാക്കുകയും ചെയ്തു.
കുളൂൽ മാതാവ് തൻ്റെ തിരുവായുധവും ചേടകവും നൽകി, ഈ ദേശത്തിലേക്ക് കടന്നുവരുന്ന രീബുക്കൾ(അക്രമം, അനീതി, വിദ്വേഷം, വിഭജനം, ഭയം, അധർമ്മം, ദുഷ്ട ചിന്തകളും പ്രവണതകളും) അകറ്റാൻ ഉള്ള അധികാരം തൻ്റെ (കുളൂൽ മാതാവ് ) സമ്മതത്താൽ ചെയ്തുകൊള്ളാനും
ശാന്ത ഭാവത്തിൽ പട്ടുവോത്തര കാനനത്തിൽ സ്ഥിതി ചെയ്യാൻ അരുൾ ചെയ്തു.
കുളൂൽ മാതാവ് പറഞ്ഞ പ്രകാരം വടക്കേ കാവിൽ വടക്കോട്ട് തൃക്കണ്‍ പാർത്തിരിക്കും പഞ്ചുരുളിയമ്മ പട്ടുവോത്തര കാനനത്തില്‍ വാണരുളുന്ന മാതാവായി.
ഇതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ചടങ്ങാണ് പെരുമലയൻ കുളിച്ച് ദേഹമാകെ മഞ്ഞൾ പൂശി തല മൂടി കുച്ചിലിൽ നിന്ന് കാവിലേക്കുള്ള വരവ് (പെരുമലയൻ കുളിച്ചു വരവ് എന്ന് പറയുന്നത്). ശരീരം മുഴുവൻ മൂടി വെള്ളിപ്പിടിക്കത്തിയേന്തി ആടിയാടിയാണ് വരവ്. വലിയ മതിലകം ക്ഷേത്രത്തിനടുത്ത് വച്ച് മാറ്റ് മാറിയാൽ കാവിലേയ്ക്ക് ഓടാൻ തുടങ്ങും. താത്കാലികമായുണ്ടാക്കിയ അണിയറയ്ക്കുള്ളിൽ ദേവി ചൈതന്യം ആവാഹിക്കപ്പെട്ട പെരുമലയനെ പിടിച്ചു നിർത്തി തോറ്റ വേഷം ധരിപ്പിക്കും.
ചുവപ്പുടുത്ത ശേഷം കാവിന്റെ മുന്നിലെത്തി ആടിയുലഞ്ഞു രൗദ്രഭാവത്തോടെ നിൽക്കുന്ന പെരുമലയനെ കാണുമ്പോൾ അറിയാതെ കൈകൂപ്പി നിന്ന് പോകും. ഉയരുന്ന വാദ്യത്തോടെ വലിയ മതിലകത്തേയ്ക്ക് ഓടി തിരിച്ചു വന്ന ശേഷം ദേവി കുടിയിരിക്കുന്ന ആൽമരത്തറയിലേക്കോടിക്കയറി ആലിനെ സ്പർശിച്ച് തിരിഞ്ഞു നിന്ന് കാൽപാദം തറയിലടിച്ച് അതിരൗദ്രഭാവത്തിൽ ഒരു നിൽപ്പുണ്ട്. കാവിൻ മുന്നിലെത്തി കൊടിയില പിടിച്ചു വാങ്ങി ശാന്തയായ ശേഷം തോറ്റത്തിനു നിൽക്കും. പെരുമലയൻ വലിയ മതിലകത്ത് തിരിച്ചു വരുന്ന സമയത്ത് തന്നെയാണ് മേൽശാന്തി അവിടെ നിന്നും തിരുവായുധം എഴുന്നള്ളിച്ചുകൊണ്ട് വരുന്നത്.
ഭക്തിപാരവശ്യത്താലും ദേവീ കടാക്ഷത്താലും ആവേശകരമായ ഒരു ചടങ്ങായി ഇത് മാറുന്നു.
പട്ടുവം ശ്രീ വടക്കെകാവ് കളിയാട്ട മഹോല്‍ത്സവം
(പട്ടുവം കളിയാട്ടം )
ദിവസം
കാര്യപരിപാടികള്‍
സമയം
കുംഭം 12 ഒന്നാം ദിവസം 24 – FEB – 2026 വൈകുന്നേരം
നട തുറക്കല്‍
വൈകീട്ട് 4 മണി
കളിയാംവള്ളി തോറ്റം
05:00 PM TO 5.30 PM
രക്തചാമുണ്ഡി തോറ്റം
5.30 PM to 6 :00 PM
പഞ്ചുരുളി അമ്മ തോറ്റം
06:00:00 PM to 7.30 PM
കുംഭം 13 രണ്ടാം ദിവസം 25 – FEB – 2026 രാവിലെ
കളിയാംവള്ളി തെയ്യം
12:00:00 AM to 2:00 AM
രക്തചാമുണ്ഡി തെയ്യം
02:30:00 AM to 4:00 AM
വൈകുന്നേരം
നട തുറക്കല്‍
വൈകീട്ട് 4 മണി
രക്തചാമുണ്ഡി തോറ്റം 1
05:00:00 PM to 5:30 PM
രക്തചാമുണ്ഡി തോറ്റം 2
05:30:00 PM to 6:00 PM
തീച്ചാമുണ്ഡി തോറ്റം
6.00 PM to 7:30 PM
രാത്രി
രക്തചാമുണ്ഡി തെയ്യം 1
11:00:00 PM to 12:30 AM
കുംഭം 14 മൂന്നാം ദിവസം 26 – FEB – 2026 രാവിലെ
രക്തചാമുണ്ഡി തെയ്യം2
01:00:00 AM to 3:00 AM
തീച്ചാമുണ്ഡി തെയ്യം
05:00:00 AM to 7:00 AM
വൈകുന്നേരം
നട തുറക്കല്‍
വൈകീട്ട് 4 മണി
രക്തചാമുണ്ഡി തോറ്റം 1
05:00:00 PM to 5:30 PM
രക്തചാമുണ്ഡി തോറ്റം 2
05:30:00 PM to 6:00 PM
തീച്ചാമുണ്ഡി തോറ്റം
6.00 PM to 7:30 PM
രാത്രി
രക്തചാമുണ്ഡി തെയ്യം 1
11:00:00 PM to 1:30 AM
കുംഭം 15 നാലാം ദിവസം 27 – FEB – 2026 രാവിലെ
രക്തചാമുണ്ഡി തെയ്യം 2
01:30:00 AM to 3:30 AM
തീച്ചാമുണ്ഡി തെയ്യം
05:00:00 AM to 7:00 AM
വൈകുന്നേരം
നട തുറക്കല്‍
വൈകീട്ട് 3.30 മണി
കളിയാംവള്ളി തോറ്റം
4.30 PM to 5:30 PM
തീച്ചാമുണ്ഡി തോറ്റം
5.30 PM to 6:00 PM
പെരുമലയന്‍ കുളിച്ചു വരവ്
06:00:00 PM to 6:15 PM
തിരുവായുധം എഴുന്നള്ളിച്ചു വരവ് അമ്പലത്തില്‍ നിന്നും കാവിലേക്കു
6.15 PM to 6:30 PM
പഞ്ചുരുളി തോറ്റം
6.30 PM to 8:00 PM
വലിയ ഗുരുതി
10 PM to 12 AM
രാത്രി
അന്നദാനം
7.30 PM to 10.30 PM
കുംഭം 16 അഞ്ചാം ദിവസം 28 – FEB – 2026 രാവിലെ
കളിയാംവള്ളി തെയ്യം
12.30 AM to to 4:00 AM
തീച്ചാമുണ്ഡി തെയ്യം
5.00 AM to 7:00 AM
പഞ്ചുരുളി അമ്മയുടെ തെയ്യം
9.00 AM to 9:00 PM
ഉച്ചയ്ക്ക്
അന്നദാനം
11.30 AM to 2.30 PM
കുംഭം 17 ആറാം ദിവസം മാര്‍ച്ച് 1 2026കളിയാട്ട സമാപനം
നട തുറക്കല്‍ , വലിയ ഗുരുതി
4:00 PM to 6:30 PM
എല്ലാം ഭക്തജനങ്ങൾക്കും പട്ടുവത്തിന്റെ കളിയാട്ട മണ്ണിലേക്ക് സ്വാഗതം