Theyyam on this Kavu:

Contact: 9496240688

Frequency: Yearly

കാടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന കണ്ണൂർ ജില്ലയിലെ ഈ അപൂർവ കാവ് നിങ്ങൾ കണ്ടിട്ടുണ്ടോ?

അതിപുരാതനമായ ആലക്കാട് ശ്രീ കൊങ്ങിണിച്ചാൽ കാവ് നവഗ്രഹ ചൈതന്യം നിറഞ്ഞ അപൂർവ ദേവസങ്കേതം

ഏകദേശം 8.05 ഏക്കർ വിസ്തൃതി ഉള്ള കാടിന്റെ മധ്യഭാഗത്ത് ആയാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്

ആദ്യമായി ഇവിടെ എത്തിയപ്പോൾ തന്നെ മനസ്സിൽ തങ്ങി നിന്നത് പ്രകൃതിയുടെയും ഭക്തിയുടെയും ശാന്തതയുടെയും അതിമനോഹര സംഗമം തന്നെയാണ്

കാടിനുള്ളിലുള്ള നടവഴിയിലൂടെ നടന്ന് ക്ഷേത്രത്തിൽ എത്തുമ്പോൾ തന്നെ മറ്റൊരു ലോകത്തേക്ക് കടന്നുപോകുന്ന ഒരു പ്രത്യേക അനുഭവം ആണ്

നാഗാരാധനായും നവഗ്രഹചൈതന്യവും നിറഞ്ഞ കാവാണിത് ധനുമാസത്തിലെ ആയില്യം നാളിൽ നാഗപൂജ നടക്കുന്നു

സന്താനഭാഗ്യത്തിനും സർവ്വാഭീഷ്ടസിദ്ധിക്കും ഇവിടെ പ്രാർഥനയോടെ ഭക്തർ എത്തുന്നു.നിരവധി ഭക്തർക്ക് ഫലസിദ്ധി ലഭിച്ചിട്ടുണ്ട്

എല്ലാ ദിവസവും സന്ധ്യാ ദീപം തെളിയുന്ന ഈ കാവിൽ എല്ലാ മാസവും സംക്രമ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 11 മണി വരെ നട തുറക്കും പൂജകളും നടക്കും കൂടാതെ ചൊവ്വ വിളക്ക്,നിറ പുത്തരി,പൂരം തുടങ്ങിയ ദിവസങ്ങളിലും പ്രത്യേക പൂജകൾ നടക്കുന്നു

മകരം 25 മുതൽ മകരം 29 വരെ നടക്കുന്ന തെയ്യക്കാലമാണ് മറ്റൊരു പ്രത്യേകത

ദേശവാസിയായ കൊങ്ങിണിച്ചാൽ ഭഗവതി (വിളിച്ചാൽ വിളി കേൾക്കുന്ന ഭഗവതി)കൂടാതെ കക്കര ഭഗവതി,കാട്ടുമൂർത്തി,കന്നിക്കൊരുമകൻ,

കണ്ണാംതോട്ടു ഭഗവതി,പുലിക്കണ്ടൻ തെയ്യം,

രക്തചാമുണ്ടി,വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങളും ഇവിടെ കെട്ടി ആരാധിക്കപ്പെടുന്നു

കക്കര ഭഗവതിയുടെയും കാട്ടുമൂർത്തിയുടെയും കലാശം കളിയാട്ടത്തിലെ ശ്രദ്ധേയമായ ചടങ്ങുകളിൽ ഒന്നാണ്

കൊങ്ങിണിച്ചാൽ ഭഗവതിയുടെ പുറപ്പാടിൽ ഒരു വട്ടളം അരി തിരുമുടിയിൽ ചാർത്താനായി ഭക്തർ സമർപ്പിക്കുന്ന ആചാരവും ഏറെ ശ്രദ്ധേയമാണ്കാർഷിക വിളകളുടെ സംരക്ഷണത്തെയും നാടിന്റെ സമൃദ്ധിയെയും പ്രതിനിധീകരിക്കുന്ന വിശ്വാസമാണിത്

ഭയങ്ങൾ അകറ്റാനും വിജയം നേടാനും നാടിന് സമൃദ്ധിയും സമാധാനം ലഭിക്കാനും പകർച്ചവ്യാധികൾ ഒഴിഞ്ഞ് നല്ല ആരോഗ്യം ലഭിക്കാനും ഗ്രാമദേവതയായ കൊങ്ങിണിച്ചാൽ ഭഗവതിയെ ഭക്തർ പ്രാർത്ഥിക്കുന്നു

കാവിനുള്ളിൽ കൂടുതലായും ഔഷധസസ്യങ്ങളാണ്

കാണുന്നത്.അപൂർവ്വമായി മാത്രം കാണപ്പെടുന്ന വാതംകൊല്ലി മരവും ഇവിടെ കാണാൻ കഴിഞ്ഞുപ്രകൃതിയുടെ ഈ അപൂർവ കാഴ്ചകൾ കാവിന്റെ ആത്മീയ അന്തരീക്ഷത്തിന് കൂടുതൽ ഭംഗി നൽകുന്നു

നവഗ്രഹ ചൈതന്യം നിറഞ്ഞ ഈ പുണ്യസങ്കേതത്തിൽ ഭക്തിയോടെ എത്തുന്നവർക്ക് മനസ്സിന് ശാന്തിയും പ്രത്യേക ആത്മീയ അനുഭൂതിയും ലഭിക്കുമെന്നാണ് വിശ്വാസം

എനിക്ക് ഈ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞു തന്നത് ആ നാട്ടുകാരനായ സുധാകരേട്ടൻ ആണ്.ഞാൻ ആദ്യമായി ആണ് ഇവിടെ എത്തുന്നത്.

അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം ഇതിന് അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ ആണ് പഠിച്ചിരുന്നത് കൂടാതെ വീട്ടിൽ നിന്ന് കുറച്ച് ദൂരം മാത്രമേ ഉള്ളൂ പക്ഷേ ഇത്രയും മനോഹരമായ ഒരു കാവ് ഇത്രയും കാലം അറിയാതെ പോയി എന്നത് ഇപ്പോഴാണ് മനസ്സിലായത്

ഈ കാവിന്റെ ചുറ്റുപാടും പച്ചപ്പും പവിത്രതയും വാക്കുകൾ കൊണ്ടോ പൂർണമായി പകർത്താനാവില്ല

കണ്ണുകൾ കൊണ്ട് കാണുകയും മനസ്സ് കൊണ്ട് അനുഭവിക്കുകയും ചെയ്യേണ്ട ഒരു അപൂർവ ദേവസങ്കേതം

ലൊക്കേഷൻ-കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്ന് കോറോം വഴി വന്നാൽ എഞ്ചിനീയറിംഗ് കോളേജിലേക്ക് ഉള്ള റോഡ് എത്തിയ ഉടനെ ഇടത് ഭാഗത്ത് ഒരു ബസ്സ് സ്റ്റോപ്പിന്റെ ഓപ്പോസിറ്റ് ആലക്കാട് കൊങ്ങിണിച്ചാൽ കാവ് എന്ന് എഴുതിയ ബോർഡ് കാണാം അതിലൂടെ പോയാൽ മതി

ഗൂഗിൾ മാപ്പിൽ ആലക്കാട് കൊങ്ങിണിച്ചാൽ കാവ്

കൂടുതൽ വിവരങ്ങൾക്ക് 9496240688 ഈ നമ്പറിൽ വിളിച്ചാൽ മതി

നിങ്ങൾ ഇതുവരെ ആലക്കാട് കൊങ്ങിണിച്ചാൽ കാവിൽ പോയിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും തീർച്ചയായും സന്ദർശിക്കണം ക്ഷേത്രം മാത്രമല്ല അതിന് ചുറ്റിലുമുള്ള കാടും പ്രകൃതിയും അവിടുത്തെ ആ ശാന്തതയും അനുഭവിച്ചറിയേണ്ടത്

ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നിക്കുന്ന പ്രകൃതിയും ഭക്തിയും ശാന്തിയും എല്ലാം ഒരുമിക്കുന്ന അപൂർവകാവ് ആലക്കാട് ശ്രീ കൊങ്ങിണിച്ചാൽ കാവ്

Kadappad: Vishnuprabha Ranjith

Photos/ Notice

Videos

Chat Now
Call Now