Contact: 9447313970 / 9400404371
Frequency: After 29 Years
After 29 Years
മലയറാട്ടിൽ കെട്ടിയാടിയ മഹാഭൈരവ മൂർത്തി.
ഇടവലത്ത് പുടയൂർ മന്ത്രശാലയുടെ മാന്ത്രിക പാരമ്പര്യം ഭൈരവാദി പഞ്ചമൂർത്തികളെ ആസ്പദമാക്കിയുള്ളതാണ്. മാന്ത്രിക ഉപാസനയിൽ ഏറ്റവും പ്രധാന്യമുള്ള മന്ത്രമൂർത്തിയാണ് ഭൈരവൻ. ഉത്തര കേരളത്തിലെ പതിനെട്ട് മന്ത്രവാദ പാരമ്പര്യങ്ങളിലും ഭൈരവൻ അഗ്രസ്ഥാനത്ത് ഉണ്ട്.
ബോധത്തിന്റെ പരമവും സൂക്ഷമവുമായ അവസ്ഥയാണ് ഭൈരവൻ. ഭൈരവാരാധന ഒരുവനെ, മനുഷ്യനിൽ നിന്ന് ഈശ്വരനിലേക്ക് ഉയർത്തുന്നു.
ബ്രഹ്മ ശിരസറുത്ത പാപം തീർക്കാനായി ബ്രഹ്മാവിന്റെ കപാലവുമായി ദേശാടനം നടത്തിയ ശിവസങ്കല്പമാണിതിന്. എന്നാൽ പുരാണ കഥകളിൽ അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രമായ അവസ്ഥയല്ല പലപ്പോഴും തന്ത്ര വിധികളിൽ മൂർത്തീകളെ അവതരിപ്പിക്കുന്നത്.
തന്ത്രം എട്ട് ഭൈരവൻമാരെ പരാമർശിക്കുന്നുണ്ട്. അസിതാംഗഭൈരവൻ, സംഹാരഭൈരവൻ, രുരുഭൈരവൻ, ക്രോധഭൈരവൻ, കപാലഭൈരവൻ, ചണ്ഡ ഭൈരവൻ, ഭീഷ്ണ ഭൈരവൻ, ഉൻമത്തഭൈരവൻ എന്നിവരാണവർ. എന്നാൽ മലനാട്ട് പഴമയിൽ ആദി ഭൈരവൻ, അഗ്നി ഭൈരവൻ, യോഗി ഭൈരവൻ, കാലഭൈരവൻ, കങ്കാള ഭൈരവൻ, ശാക്തേയ ഭൈരവൻ, ഈശ്വര ഭൈരവൻ, കപാല ഭൈരവൻ എന്നിങ്ങിനെ വകഭേദം പറയപ്പെടുന്നു. ഇതിന് പുറമെ ശിവ ഭൈരവൻ, കടിയ ഭൈരവൻ, ഉന്മത്ത ഭൈരവൻ എന്നുമുള്ള തരംതിരിവ് കൂടി പരാമർശിച്ച് കാണുന്നുണ്ട്.
ഇടം കയ്യിൽ കയ്യിൽ ബ്രഹ്മ കപാലവും വലത് ചൂരൽ വടിയും ആണ് ഭൈരവൻ തെയ്യത്തിന് ആയുധം. പൊയ്ക്കണ്ണോട് കൂടിയാണ് രൂപം.
Pudayoor Jayanarayanan
Photos/ Notice
Videos
No videos found.