Theyyam on this Kavu:

Contact: 9961239020 / 9947108741

വല്ലാർ കുളങ്ങര ഭഗവതി ക്ഷേത്രം ( കളരിക്കാൽ ) 

വടക്കേ മലബാറിലെ പയ്യന്നൂർ താലൂക്കിലെ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിൽ പെടുന്ന തവിടിശ്ശേരി എന്ന സ്ഥലത്താണ് വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രം ( കളരിക്കാൽ ) സ്ഥിതി ചെയ്യുന്നത്. വൃശ്ചിക മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണിവിടെ കളിയാട്ട മാരംഭിക്കുന്നത്.ആദ്യ ദിവസമായ ബുധനാഴ്ചയും തെയ്യം അവസാനിക്കുന്ന ദിവസവും മാത്രമെ പകൽ തെയ്യങ്ങൾ അരങ്ങിലെത്താറുള്ളൂ. മറ്റ് ദിവസങ്ങളിൽ രാത്രി 8 മണിക്ക് വല്ലാർകുളങ്ങര ഭഗവതിയുടെയും, വിഷ്ണു മൂർത്തിയുടെയും തോറ്റം പുറപ്പാടാണ്. രാത്രി 12 മണിക്ക് ശേഷം തെയ്യങ്ങൾ കെട്ടിയാടും.വിവിധ പ്രദേശങ്ങളിൽ നിന്ന് ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്തിച്ചേരാറുണ്ട്. തുലാഭാരം ഇവിടുത്തെ പ്രധാന ചടങ്ങാണ്. വൃശ്ചികമാസം 27 വരെയാണ് തെയ്യം. 

ആദ്യ ദിനം കല്പനകളിയാട്ടം എന്ന നിലയിൽ കളരിക്കാൽ ഭഗവതി ക്ഷേത്രത്തിലെ കമ്മറ്റിയാണ് നടത്തുന്നത്. വർഷങ്ങളോളം കളിയാട്ടം ബുക്ക്സ് ആണ്. കേരളത്തിലെ തന്നെ പ്രശസ്തമായ തവിടിശ്ശേരികാവ് ഈ ക്ഷേത്രവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു

Photos/ Notice

Videos

Chat Now
Call Now