Theyyam on this Kavu:

പുല്ലൂർ കണ്ണാങ്കോട്ട് ഭഗവതികാവ് കളിയാട്ടം 17 മുതൽ 24വരെ തിയ്യതികളിൽ നടക്കും. 17 ന് രാവിലെ രാവിലെ 7.30 ന് കുല കൊത്തൽ ചടങ്ങ് , രാവിലെ 9.30 ന് അടയാളം കൊടുക്കൽ,

19 ന് രാവിലെ 10 ന് കലവറ നിറക്കൽ ഘോഷയാത്ര മാച്ചി പ്പുറം ചാമുണ്ഡേശ്വരി ഗുളികൾ ദേവസ്ഥാനം, മധുരമ്പാടി മുത്തപ്പൻ മടപ്പുര, ഉദയനഗർ വര യില്ലംഅയ്യപ്പ ഭജന മന്ദിരം എന്നിവടങ്ങളിൽ നിന്ന് പുറപ്പെടും 10.30 ന് കലശാഭിഷേകം, തുടർന്ന് ബിജുമാരാർ പെരുതടിയുടെ സോപാനസംഗീതം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ആറിന് പുല്ലൂർ മോഹനമാരാരും സംഘവും തായമ്പക അവതരിപ്പിക്കും. രാത്രി 7.30 ന് മാതൃ സമിതിയുടെ തിരുവാതിര, എട്ടിന് കാഞ്ഞങ്ങാട് പാർഥസാരഥി ഭജൻസി ന്റെ ഭജനാമൃതം,21 ന് വൈകിട്ട് ആറിന് കാഴ്ച സമർപ്പണ ഘോഷയാത്ര വേലാശ്വരം വ്യാസേശ്വരം ശിവ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. തുടർന്ന് അന്ന പ്രസാദ വിതരണം. 23 ന് ഉച്ചയ്ക്ക് 12 ന് തെയ്യം കൂടൽ വൈകിട്ട് ആറിന് ഇരട്ടക്കുട്ടിച്ചാത്തൻ , കുളിച്ചേറ്റം, അന്തിക്കോലം, അന്തി ഗുളികൻ , ഭൂതം,ഭൈരവൻ, രക്ത ജാതൻ, പൊട്ടൻ തെയ്യം തെയ്യങ്ങൾ അരങ്ങിലെത്തും. രാത്രി എട്ടിന് അന്നദാനം 24 ന് രാവിലെ എട്ട് മുതൽ പന്നിക്കുളത്ത് ചാമുണ്ഡി, ഗുളികൻ , കണ്ണാങ്കോട്ട് ചാമുണ്ഡി, ആരണ്യത്ത് ഭഗവതി വിഷ്ണുമൂർത്തി,ഗുളികൻ തെയ്യങ്ങൾ അരങ്ങിലെത്തും. ഉച്ചയ്ക്ക് അന്ന പ്രസാദ വിതരണം വൈകിട്ട് മൂന്നിന് കണ്ണാങ്കോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ തുടർന്ന് വിളക്കിലരിയോടെ കളിയാട്ടം സമാപിക്കും.

തെയ്യക്കോലങ്ങൾ
രാത്രി:-
ഇരട്ട കുട്ടിച്ചാത്തൻ
അന്തി കോലം
അന്തി ഗുളികൻ
ശ്രീഭൂതം
ഭൈരവൻ
രക്ത ജാതൻ
പൊട്ടൻ തെയ്യം
പകൽ:-
പന്നികുളത്ത് ചാമുണ്ഡി
ഗുളികൻ
കണ്ണാങ്കോട്ട് ചാമുണ്ഡി
രക്ത ചാമുണ്ഡി
ആരണ്യത്ത് ഭഗവതി
വിഷ്ണു മൂർത്തി
ഗുളികൻ
കണ്ണാങ്കോട്ട് ഭഗവതി

Photos/ Notice

Videos

Chat Now
Call Now