Theyyam on this Kavu:

Contact: 9447971190 / 9947348234

Frequency: Yearly

ഒളവറ പുഴ തെക്ക് ഭാഗത്തായും ചിത്താരി പുഴ വടക്ക് ഭാഗത്തായും പടിഞ്ഞാറു ഭാഗം അറബിക്കടലും പഴയ ഒൻപതാം നാട് തുളൂർ വനം കിഴക്ക് ഭാഗത്തായും വരുന്ന വിസ്തൃത ഭൂപ്രദേശമായ അള്ളടം നാടിന്റെ സ്വരൂപ കർത്താവായ മഡിയൻ ക്ഷേത്രപാലകനീശ്വരൻ്റെയും മഡിയൻ കാളരാത്രി അമ്മയുടെയും ദേവ ഭൂമിക

ശ്രീ മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം

[ കലശോത്സവം 2026 മെയ് 22,23 (എടവം 8, 9 )വെള്ളി,ശനി ]
കലശോത്സവത്തിന്റെ ഭാഗമായുള്ള ഓലകൊത്തൽ ചടങ്ങ് മെയ് 19/05/2026 (1201 എടവം 5 ന് ) ചൊവ്വാഴ്ച്ച രാവിലെ 7.50 മുതൽ 8.10 വരെ അട്ടോട്ട് മൂത്തേടത്ത് കുതിരിലും, 8.15 മുതൽ 8.40 വരെ കിഴക്കുംകര എളേടത്ത് കുതിര് എന്നിവടങ്ങളിൽ നടക്കും

ശ്രീ മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവം

കൂലോം തീണ്ടൽ ചടങ്ങ് നടന്നു. (14/05/2026)

കാഞ്ഞങ്ങാട്:

മഡിയൻ കർണമൂർത്തി ….
മഡിയൻ ചിങ്കം……
മഡിയൻ പുല്ലൂരാൻ ….
മഡിയൻ തണ്ടാൻ…..
വയൽ തണ്ടാൻ…..
മഡിയൻ മണിയാണി …..
ആലന്തട്ട ആശാരി……
പനക്കൂൽ തറവാട് ……
കണ്ണംപാത്തി വീട് ……
പൂക്കണിയാൻ……

ഇങ്ങനെ ഒരോ ആചാരക്കാരെയും കുമ്മണാർ കളരി മൂത്ത കുരിക്കളച്ഛൻ ആചാര പേരു ചൊല്ലി വിളിച്ചതോടെ പടിഞ്ഞാറെ ഗോപുരനടയിൽ കാത്തുനിന്നവർ കോലധാരികൾക്കൊപ്പം മറ്റ് ആചാര സ്ഥാനികരും ആചാര വേഷത്തിൽ ക്ഷേത്ര മതിൽ കെട്ടിനകത്ത് പ്രവേശിച്ചു.
ക്ഷേത്ര പാലക ക്ഷേത്രം കലശോത്സവത്തിന് നാന്ദി കുറിച്ച് വ്യാഴാഴ്ച സംക്രമ ദിവസം കൂലോം തീണ്ടൽ ചടങ്ങ് നടന്നു.

ജന്മ കണിശൻ വിനോദ് കപ്പണക്കാൽ അരിയും പൂവിലും മുഹൂർത്തം കുറിച്ചതോടെ തായത്ത് വീട്ടിൽ ഇളമയുടെ കാർമ്മികത്ത്വത്തിൽ അത്തിക്കൽ ഇളമ ആയുധങ്ങൾ എഴുന്നള്ളിച്ച് പീഠത്തിൽ വെച്ചത്തോടെ കോലധാരികൾ തോറ്റം ചൊല്ലി.

മുല്ലച്ചേരി നായരച്ഛൻ,ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം. ജയദേവൻ, ട്രസ്റ്റി ബോർഡ് അംഗം എൻ.വി. ബേബിരാജ്, എക്സിക്യൂട്ടീവ് ഓഫീസർ വിജയൻ പെരിങ്ങേത്ത് , അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം, കിഴക്കുംകര പുള്ളി കരിങ്കാളിയമ്മ ദേവസ്ഥാനം, കലശം എഴുന്നള്ളിക്കുന്ന കളരികൾ, വിവിധസമുദായ അവകാശികൾ ആചാര സ്ഥാനികർ, ക്ഷേത്ര മഹോത്സവ ഭാരവാഹികൾ, വികസന സമിതി ഭാരവാഹികൾ,
ഭക്തജനങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

നാളെ മുതൽ കലശോത്സവം സമാപിക്കും വരെ രാവിലെ ചെണ്ടകൊട്ടി പള്ളിയുണർത്തുന്ന ചടങ്ങ് കോലധാരികളാണ് നടത്തുക.
മെയ് 16-ന് രാവിലെ 7.30 ന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രം ജന്മം കണിശൻ വിനോദ് കപ്പണക്കാൽ കലശത്തിൻ്റെയും ഓലകൊത്തൽ ചടങ്ങിൻ്റെയും തീയ്യതികൾ കുറിക്കും.

Photos/ Notice

Videos

Chat Now
Call Now