Theyyam on this Kavu:

ആചാരപ്പെരുമ അനുഷ്‌ഠാനപ്പെരുമ ആൾപ്പെരുമ ഐതീഹ്യപ്പെരുമ എന്നിവയാൽ അള്ളടസ്വാരൂപത്തിൽ ചരിത്രപ്രസിദ്ധമായ കുന്നുംകൈ ശ്രീ കോളിയാട്ട് കാവ് കളിയാട്ടമഹോത്സവത്തിന് ഇന്ന് തുടക്കം..ഇന്ന് രാത്രി 9 മണിക്ക് തെയ്യംകൂടലും തിടങ്ങലും ഫെബ്രുവരി 5 വ്യാഴാഴ്ച രാവിലെ 11 മണിമുതൽ വിഷ്ണുമൂർത്തിയുടെ പുറപ്പാട് അന്നദാനം ശേഷം ചാമുണ്ഡി ഗുളികൻ അരങ്ങിൽ രാത്രി 9 മണിക്ക് തുടങ്ങൽ 11 മണിക്ക് ശ്രീ കോളിയാട്ട് കാവിലമ്മയുടെ തോറ്റം പുറപ്പാട് തുടർന്ന് മുണ്ട്യക്കാവിലേക്കുള്ള പുറപ്പാട് തുടർന്ന് വിഷ്ണുമൂർത്തിയുടെ കുളിച്ചുതോറ്റം മുണ്ട്യയിലേക്ക് ഉള്ള പുറപ്പാട്.കളിയാട്ട സമാപനസുദിനമായ ഫെബ്രുവരി 6 ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വിഷ്ണുമൂർത്തി അരങ്ങിൽ തുടർന്ന് തുലാഭാരം അന്നദാനം വൈകുന്നേരം 3 മണിക്ക് ശേഷം ചൈത്രവാഹിനി പുഴയോരത്തെ കോളിയാട് വനത്തിലെ കോളിവൃഷത്തിൽ ആരൂഢമാക്കിയ ദേവി കോളിയാട്ട് കാവിലമ്മയുടെ തിരുപുറപ്പാട് കൂടെ ചെങ്ങാതിയായ ഗുളികരാജനും രാത്രി വിവിധ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം സമാപനം

Photos/ Notice

Videos

Chat Now
Call Now