കുട്ടമത്ത് പൊന്മാലം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രവും വിഷ ചികിത്സാ പാരമ്പര്യവും കുട്ടമത്ത് പൊന്മാലം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം വിഷ -ത്വക്ക് രോഗ ചികിൽസകൾക്ക് പ്രസിദ്ധമായ ഒരു ദേവ സങ്കേതമാണ്. ഒരു കാലഘട്ടത്തിൽ ആതുരാലയങ്ങൾ വേണ്ടത്രഇല്ലാതിരുന്നപ്പോൾ ജനങ്ങൾക്ക് ആശ്രയവും രക്ഷയും ആയി നിലനിന്നിരുന്ന ഒരു ക്ഷേത്രം കൂടിയാണിവിടം.
ഒട്ടനവധി വൈദ്യന്മാർക്ക് ജന്മം നൽകിയ പണ്യ സങ്കേതമാണിവിടം. വെണ്ണോളി അമ്പു വൈദ്യർ മുതൽ കമ്പിക്കാനൻ കൃഷ്ണൻ നായർ വരെ യുള്ളവർ
ഈ ക്ഷേത്രാങ്കണത്തിൽ വച്ചാണ് ഇത്തരത്തിലുള്ള വിഷ ചികിൽസകൾ നടത്തിയിരുന്നത്.
ക്ഷേത്രത്തിൻ്റെ കിഴക്ക് – വടക്ക് ഭാഗത്തായി ഒട്ടനവധി ജീവനുകൾക്ക് ഹൃദയമിടിപ്പോകാൻ സാക്ഷ്യം വഹിച്ച ശില ഇന്നും നമുക്കവിടെ കാണാൻ കഴിയും.
ത്വക്ക് – ഉദര രോഗങ്ങൾ കൊണ്ട് വലയുന്നവർക്ക് ആശ്വാസമേകുന്ന ഒരു പുണ്യസങ്കേതമായ ഇവിടുത്തേക്ക് ഇന്നും വരുന്നവർ ഉണ്ട്. മഞ്ഞൾ പ്രസാദവും തീർത്ഥജലവും 3 ദിവസം സേവിക്കുന്ന ഒരു വിശ്വാസവും ഇന്നും നിലനിൽക്കുന്നു. ഒട്ടനവധി പേരാണ് ഇത്തരത്തിൽ ക്ഷേത്ര സന്നിധിയിൽ എത്താറുള്ളത്.
ഈ അടുത്ത കാലത്ത് കാസർഗോഡുള്ള റസാഖ് എന്നവർ ക്ഷേത്രത്തിൽ വെള്ളിയുടെ നാഗ പടം, നെയ്ത്തേങ്ങ എന്നിവയും അതുപോലെ കാസർഗോഡിൻ്റെ കിഴക്കൻ മേഖലയായ നർക്കിലക്കാടുനിന്നും വന്നവർ സ്വർണ്ണത്തിൻ്റെ ചന്ദ്രക്കല തുടങ്ങിയവ രോഗമുക്തിക്കു ശേഷം ക്ഷേത്രനടയിൽ സമർപ്പിച്ചിരുന്നു. ഒട്ടനവധിയാളുകളാണ് രോഗമുക്തിക്കു ശേഷം വിവിധ നേർച്ചകളും തുലാഭാരങ്ങളും ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. വർഷത്തിൽ 2 പ്രാവശ്യം കളിയാട്ടം നടക്കുന്ന ഇവിടം ക്ഷേത്ര ചടങ്ങുകൾ കൊണ്ടും പ്രസിദ്ധമാണ്.
Photos/ Notice
Videos
No videos found.