പഞ്ചുരുളി, കൊറത്തി അമ്മ, ചാമുണ്ഡി തുടങ്ങിയ ഉഗ്ര മുർത്തികളയ തെയ്യങ്ങൾ അനുഗ്രഹം ചൊരിയുന്ന കോളംകുളത്തിന്റെ മണ്ണിൽ ഒരു തെയ്യകാലം കുടി വന്നെത്തിയിരിക്കിയാണ്. ഇ വർഷം കോണത്ത് പടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കുടി കളിയാട്ടം നടക്കുകയാണ്.വർഷങ്ങൾക്കു ശേഷം കളിയാട്ടം നടക്കുന്ന കോളംകുളം കോണത്ത് തറവാട് ശ്രീ പടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ 3 ദിവസങ്ങളിലായി 33 തെയ്യങ്ങൾ, 33തോറ്റങ്ങൾ, 15 തോറ്റങ്ങൾ , 4 വെള്ളാട്ടങ്ങൾ , 8 തിടങ്ങൽ , 1 മോന്തികോലവുമായി ഭക്തർക്ക് അനുഗ്രഹം നൽകുവാനായി അരങ്ങിലേത്തും.
ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ചിരപുരാതനവും പൊട്ടൻ ദൈവത്തിന്റെ മഹിമയാൽ പ്രസിദ്ധിയാർജിച്ചതുമായ കോളംകുളം ശ്രീ കോണത്ത് തറവാട് ദേവസ്ഥാനത്ത് 2026 ജനുവരി 8,9,10,11 തീയ്യതികളിൽ ഒരു കളിയാട്ടം കൂടി നടത്തപ്പെടുകയാണ്…
കെട്ടിയാടുന്ന തെയ്യങ്ങൾ
<> പൊട്ടൻ തെയ്യം
<> പാടാർക്കുളങ്ങര ഭഗവതി
<> കൊടുമയി ചാമുണ്ഡി
<> വിഷ്ണുമൂർത്തി
<> ചെറളത്ത് ഭഗവതി
<> രക്തചാമുണ്ഡി
<> പുതിയ ഭഗവതി
<> നരമ്പിൽ ഭഗവതി
<> പുലിയൂര് കണ്ണൻ
<> കളിക്കത്തിറകൾ
<> വീരർകാളി
<> മാഞ്ഞാളമ്മ
<> നാഗരാജാവ്
<> നാഗകന്നി
<> വണ്ണാൻ കൂത്ത്
<> കൂത്തച്ചി
<> ചങ്ങനും പൊങ്ങനും
<> മരക്കാൻ ദൈവം
<> വീരന്മാർ
<> തൂവക്കാരൻ ദൈവം
<> മോന്തിക്കോലം
Photos/ Notice
Videos
No videos found.