Contact: 9447707892 / 9495344836
Frequency: Yearly
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ നായരച്ചംവീട് തറവാട് കളിയാട്ടം ഡിസംബർ ആറ്, ഏഴ് ഇന്നും നാളെയുംമായി നടക്കും.ഇന്ന് ശനിയാഴ്ച രാത്രി ഏഴ് മണി മുതൽ പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടം, മൂവാളംകുഴി ചാമുണ്ഡി, വിഷ്ണു മൂർത്തി, ചൂളിയാർ ഭഗവതി തെയ്യക്കോല ങ്ങളുടെ കുളിച്ചുതോറ്റ വും അന്തിയണങ്ങും ഭൂതം, ചെറിയ ഭഗവതി, പടവീരൻ തെയ്യങ്ങളും കെട്ടിയാടും. ഡിസംബർ ഏഴിന് ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ ചൂളിയാർ ഭഗവതി, വിഷ്ണുമൂർത്തി, ദണ്ഡ്യങ്ങാനത്ത് ഭഗവതി (കമ്മാടത്തമ്മ), മൂവാളംകുഴി ചാമുണ്ഡി, ഗുളികൻ തെയ്യക്കോലങ്ങൾ കെട്ടിയാടും.
Photos/ Notice
Videos
No videos found.