Abhinand Peruvannan

Abhinand Peruvannan

  • പയ്യന്നൂർ കവ്വായി ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് ഒറ്റക്കോലം (തീച്ചാമുണ്ടി) കെട്ടിയാടിയ അഭിനന്ദിന് ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി പുതുക്കളത്ത് ഇല്ലത്ത് ഉണ്ണി ഗണേശ് നമ്പൂതിരി ഉപചാരപൂർവ്വം പട്ടും, വളയും, പെരുവണ്ണാൻ സ്ഥാനം നൽകി ആദരിച്ചു. പയ്യന്നൂരിലെ പ്രശസ്ത തെയ്യം അനുഷ്ഠാനക്കാരനും, ഫോക് ലോർ അവാർഡ് ജേതാവുമായ രാമ പെരുവണ്ണാൻ്റെ പൗത്രനും, വിനു പെരുവണ്ണാൻ്റെ മകനുമാണ് അഭിനന്ദ് പെരുവണ്ണാൻ. ചെറിയ പ്രായത്തിൽ തന്നെ തെയ്യം അനുഷ്ഠാനമേഖലയിൽ ശ്രദ്ധേയനാണ് അഭിനന്ദ് തൻ്റെ അച്ഛൻ്റെയും, മുത്തച്ഛൻ്റെയും, കുടുംബത്തിൻ്റെയും പാരമ്പര്യം ഉൾകൊണ്ട് തെയ്യം അനുഷ്ഠാനത്തിൽ നിഷ്ഠയോടും, ചിട്ടയോടും സമർപ്പിച്ച ജീവിതമാണ് അഭിനന്ദിന് ചെറിയ പ്രായത്തിൽ ഈ വലിയ അംഗീകാരത്തിന് അർഹനാക്കിയത്. കടപ്പാട്: പച്ച വെളിച്ചം
Chat Now
Call Now