വടകര മുയ്യിപ്പോത്ത് സ്വദേശിയായ അനീഷ്, ചന്തുപണിക്കരുടെയും ലീലയുടെയും പുത്രൻ. തിറകളുടെ നാട്ടിൽ നിന്നും തെയ്യ ലോകത്തേക്ക് വന്ന വ്യക്തി. 15)൦ വയസ്സുമുതൽ ഇദ്ദേഹം തെയ്യകോലങ്ങൾ അണിഞ്ഞു തുടങ്ങി. മുയ്യിപ്പോത്ത് കുഞ്ഞികണ്ണ പണിക്കർ ആണ് ഗുരു സ്ഥാനീയൻ. പതിനഞ്ചാം വയസ്സിൽ തെയ്യം കെട്ടി തുടങ്ങിയ ഇദ്ദേഹം ഇപ്പോൾ 100ൽ പരം കാവുകളിലും ക്ഷേത്രങ്ങളിലുമായി തെയ്യം കെട്ടിയാടി. 40ൽ എത്തി നിൽകുന്ന ഇദ്ദേഹം 16ൽ പരം വ്യത്യസ്ത തെയ്യങ്ങൾ അനുഷ്ടാനപൂർവം നെഞ്ചിലെറ്റി തിരുമുറ്റത്ത് കെട്ടികൂട്ടുന്നു. അള്ളട, കോലോത്ത് നാട്ടിലുള്ളത് പോലെയുള്ള ആചാര സ്ഥാനങ്ങൾ ആ നാട്ടിൽ പതിവ് ഇല്ലാത്തതിനാൽ, ആ ദേശത്ത് ജനിച്ചത് കൊണ്ട് ഇദേഹത്തിനു ആചാര സ്ഥാനങ്ങൾ അന്യം. മാഹി, മനഗര, കുന്നുംമാടം, വടകര കുനിയിൽ, കോഴിക്കോട് വാഴവളപ്പിൽ, തലശ്ശേരി, പേരാംബ്ര എന്നിങ്ങനെയുള്ള സ്ഥലങ്ങളിൾ പ്രധാനമായും കോലങ്ങൾ അണിയുന്നു. ഭദ്രകാളി ( ഭഗവതി ) ആണ് ഇദ്ദേഹത്തിൻറ്റെ പ്രധാന കോലം, കൂടാതെ ഗുളികൻ, കുട്ടിശാസ്തൻ, തീചാമുണ്ടി, ഘണ്ടാകർണ്ണൻ, വസൂരിമാല, കാരണവർ, കാളി, നാഗഭഗവതി, മലക്കാരി, വിഷ്ണുമൂർത്തി, മാരപുലി, കാരിയാത്തൻ, വേട്ടക്കൊരുമകൻ തുടങ്ങിയ തെയ്യക്കൊലങ്ങൾക്ക് ജീവൻ കൊടുത്തു തിരുമുറ്റത്തു പകർന്നാടുന്നു. മേളപ്രമാണിയാണ് ഇദ്ദേഹം. ചെണ്ട, മദ്ദളം തുടങ്ങിയവയിൽ പ്രാഗത്ഭ്യം തെളിയിച്ച ഇദ്ദേഹം തായമ്പകയും മറ്റുമേളങ്ങളും കൃത്യമായും കൊട്ടിതീർക്കും. ഒരു മുൻകാല പത്രപ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. തിറകളുടെ നാട്ടിൽ നിന്ന് തെയ്യത്തെ അനുഷ്ടാനപൂർവ്വം നെഞ്ചിലെറ്റിയ ഇദ്ദേഹത്തിനു ഇനിയും ഉയർച്ചകൾ ഉണ്ടാകാൻ ഈശ്വരനോട് വടക്കനും പ്രാർതിക്കുന്നു. കടപ്പാട്: വടക്കന്റെ തെയ്യങ്ങൾ