വടക്ക് ചന്ദ്രഗിരി പുഴ മുതൽ തെക്ക് വളപട്ടണം വരെ നീണ്ടുകിടക്കുന്ന കോലത്തുനാട്ടിലേയും അള്ളടം ദേശത്തെയും ക്ഷേത്രങ്ങളിലെയും കാവുകളിലേയും കളിയാട്ടത്തിലെ നിറ സാന്നിധ്യം. കരിവെള്ളൂർ കൃഷ്ണൻ പെരുമലയൻറ്റെയും എ. കെ. സത്യഭാമയുടെയും മകനായി ജനനം. മൂന്നാം വയസ്സിൽ ആടിവേടൻ തെയ്യം കെട്ടി തെയ്യങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു. അതിനു ശേഷം കെട്ടിയാടിയ തെയ്യ കോലങ്ങൾ തിരുമുറ്റങ്ങളെ ധന്യമാക്കി. തെക്ക് പയ്യന്നൂർ പെരുമ്പ നാരങ്ങാതോട് മുതൽ വടക്ക് ചീമേനി അടുത്തു വെള്ളാടംകോട്ട വരെ വിസ്തൃതമായി കിടക്കുന്ന കരിവെള്ളൂർ പെരുമലയൻ അവകാശത്തിലുള്ള ദേവസങ്കേതത്തിനകത്തു, ഒൻപതാം വയസ്സിൽ കാറമേൽ പുതിയകാവ് പുതിയഭഗവതി ക്ഷേത്രത്തിൽ വിഷ്ണുമൂർത്തിയുടെ തെയ്യകോലം അണിഞ്ഞു, പരിപാവനമായ ഈ അനുഷ്ഠാനത്തെ സ്വന്തം ജീവിതത്തോട് ചേർത്തു അദ്ദേഹം. കോലത്തുനാട്ടിലെ തന്നെ വലിയ മേലേരി എന്നു പ്രശസ്തി നേടിയ തായിനേരി കുറിഞ്ഞി ക്ഷേത്രത്തിൽ പതിനാറാം വയസ്സിൽ, ഏറ്റവും അപകടകരമായ തെയ്യ അനുഷ്ഠാനം എന്നു വിശേഷിപ്പിക്കാവുന്ന, വിഷ്ണുമൂർത്തിയുടെ ഒറ്റക്കോലം അണിഞ്ഞു അഗ്നിയെ പുണരുവാനുള്ള ഭാഗ്യം ഇദ്ദേഹത്തിന് സിദ്ധിച്ചു. പതിനെട്ടാം വയസ്സിൽ കരിവെള്ളൂർ മണക്കാട്ട് കോട്ടൂർപറമ്പ് മടയിൽ ചാമുണ്ഡി ക്ഷേത്രത്തിൽ ഒറ്റക്കോലം കെട്ടിയ്യതിനോട് അനുബന്ധിച്ചു, പട്ടും വളയും നൽകി പണിക്കരായി ആചാരപെടുത്തി. പിതാവ് കരിവെള്ളൂർ കൃഷ്ണൻ പെരുമലയൻറ്റെ വിയോഗത്തിന് ശേഷം, അവകാശം അതുപോലെ പിന്തുടർന്നു തൻറ്റെ അധീനതയിൽ വരുന്ന കാവുകളിലും, ക്ഷേത്രങ്ങളിലും, സ്ഥാനങ്ങളിലും അച്ഛന്റ്റെ പെരുമയ്ക്ക് ഒരു കോട്ടവും തട്ടാതെ ഇന്നും മധു പണിക്കർ, തെയ്യ അനുഷ്ഠാന സമർപ്പണം നടത്തി വരുന്നു. മടയിൽ ചാമുണ്ടി, മൂവാളംകുഴി ചാമുണ്ടി, വിഷ്ണുമൂർത്തി, അഗ്നികണ്ടാകർണ്ണൻ തുടങ്ങി മലയ സമുദായത്തിൽ കെട്ടി വരുന്ന പ്രധാന തെയ്യകോലങ്ങൾക്ക് നിരവധി തവണ ഇദ്ദേഹം ജീവൻ കൊടുത്തു തിരുമുറ്റത്ത് അതീവ മനോഹരവും, ഗാഭീര്യവുമുള്ളതാക്കി മാറ്റി. ആ മുഖശോഭ പ്രത്യേകം എടുത്തു പറയേണ്ടുന്ന ഒരു വസ്തുത തന്നെയാണ്. തെയ്യത്തിൽ പ്രധാനമായ തോറ്റം പാട്ട് തുടങ്ങിയ കാര്യങ്ങൾ ഇദ്ദേഹം ഗുരുവായ പിതാവ് കരിവെള്ളൂർ കൃഷ്ണൻ പെരുമലയനിൽ നിന്നു ആ പാണ്ഡിത്യം ഒട്ടും ചോരാതെ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. ഇന്ന് ഉത്തര മലബാറിൽ, വളരെ വിരളമായി മാത്രം നടത്തുന്ന ഉച്ചബലി ഇദ്ദേഹം എല്ലാ വർഷവും, അന്നൂർ വെള്ളോറ വീട് തറവാട്ടിൽ ചെയ്തു വരുന്നു. ഈ അനുഷ്ഠാനം ഇന്ന് അനുഷ്ഠിക്കുന്നവർ വളരെ വിരളമാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് കരിവെള്ളൂർ പാലക്കുന്ന് കുഞ്ഞാൽത്തറമെട്ട വിഷ്ണുമൂർത്തി ദേവസ്ഥാനത്തു ഒറ്റക്കോലം അണിഞ്ഞതിനു ഇദ്ദേഹത്തെ കൊത്തുവള നൽകി ആദരിച്ചിരുന്നു.കരിവെള്ളൂർ പെരുമലയൻ അവകാശത്തിൽ വരുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒക്കെയും, പ്രധാന തെയ്യക്കോലം അണിയുവാൻ ഇദ്ദേഹത്തിന് നിയോഗമുണ്ടായി. തെയ്യ രംഗത്തു ഇദ്ദേഹം പുലർത്തുന്ന ആത്മാർത്ഥതയും അർപ്പണബോധവും, Courtesy : Vadakkante Theyyangal