Ashokan Peruvannan Chooliyad

Ashokan Peruvannan Chooliyad

  • ഇടം തോളിൽ വീക്ക് ചെണ്ട തൂക്കി ഭഗവതി തോറ്റം കൊട്ടി പാടുന്ന കനലാടി.. അശോകൻ പെരുവണ്ണാൻ ചൂളിയാട്. വടക്കേ മലബാറിലെ തെയ്യക്കാരിൽ വ്യക്തിത്വം കൊണ്ടും പ്രകടനം കൊണ്ടും ഭക്തമനസ്സുകളിൽ ഇടം നേടിയ കനലാടി.. കണ്ണൂർ ചൂളിയാട് സ്വദേശിയായ ഇദ്ദേഹം അച്ഛനായ കുഞ്ഞിരാമ പെരുവണ്ണാന്റെ ശിക്ഷണത്തിലാണ് വിദ്യ അഭ്യസിച്ചു വന്നത്. തന്റെ ഇരുപതാം വയസ്സിൽ ഊരത്തൂർ വയൽതിറയിൽ വീരാളി ഭഗവതിയുടെ കോലം ധരിച്ചാണ് അരങ്ങിൽ എത്തുന്നത്. പിന്നീട് ഈ രംഗത്ത് ചുവടുറപ്പിച്ച അശോകൻ പെരുവണ്ണാൻ ഒട്ടനവധി കളിയാട്ടക്കാവുകളിൽ ദേവി ദേവന്മാരുടെ തിരുമുടി അണിഞ്ഞിട്ടുണ്ട്. പുതിയ ഭഗവതി, നരമ്പിൽ ഭഗവതി എന്നിങ്ങനെയുള്ള അഗ്നി ദേവതമാരുടെ കോലം ധരിക്കാനാണു ഇദ്ദേഹത്തിന് കൂടുതലായും താല്പര്യം. 53 വർഷങ്ങൾക്കു ശേഷം കാനാട് നല്ലാണിക്കൽ തറവാട്ടിൽ നല്ലാണിക്കൽ ഭഗവതി കോലം ധരിക്കാൻ ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.2017ൽ ചൂളിയാട് ചെപ്പനക്കോഴുമ്മൽ കോട്ടാഞ്ചേരി പുതിയഭഗവതി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ പുതിയ ഭഗവതി കെട്ടിയാടി ചേടിച്ചേരിയിടത്തിൽ വച്ച് ഇദ്ദേഹത്തെ പെരുവണ്ണാനായി ആചാരപ്പെടുത്തുകയുണ്ടായി. ആചാര അനുഷ്ടാന പൂർവ്വം തിരുമുടി അണിഞ്ഞു ഭക്ത മനസ്സുകളിൽ ഇടം നേടിയ ഈ കനലാടി ഉയർച്ചയുടെ പടവുകൾ കയറി ഇനിയും ഉന്നതിയിൽ എത്തട്ടെ കടപ്പാട് : തെയ്യം തിറയാട്ടം
Chat Now
Call Now