Babu Karnnamoorthi
-
ചെറുപ്പത്തിൽ കുട്ടിതെയ്യങ്ങൾ കെട്ടി തെയ്യപ്രപഞ്ജതിലെക്കു കാലെടുത്തുവെച്ചു. 13 വയസ്സിൽ നീലേശ്വരം മൂലചെരി ഭഗവതി ക്ഷേത്രത്തിൽ പുതിയഭഗവതി കെട്ടിയാടി. 2004ൽ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ വെച്ച് 26 വയസ്സിൽ കച്ചും ചുരികയും അണിഞ്ഞു കർണ്ണമൂർത്തിയായി സ്ഥാനമേറ്റു. ഒളവറകടവ് മുതൽ ഉദയംകുന്ന് വരെയുള്ള നാട്ടിൽ തെയ്യം കെട്ടാനുള്ള അവകാശമാണ് കർണ്ണമൂർത്തി സ്ഥാനം. പീലികോട് താമസിക്കുന്ന ബാബു കർണ്ണമൂർത്തി നീലേശ്വരം മൂലപ്പള്ളിയിലെ കെ.വി. കുഞ്ഞികണ്ണൻറ്റെയും മാണികുഞ്ഞിയുടെയും മകനാണ്. പരേതനായ തെക്കുംകര കർണ്ണമൂർത്തിയാണ് അമ്മാവൻ. തൃക്കരിപൂർ പെരുംകളിയാട്ടത്തിനു ഇതവണ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിയുവാനുള്ള ഭാഗ്യവും ഇദ്ദേഹത്തിനു തന്നെയാണ്. ആചാര അനുഷ്ടാനത്തിൽ ഊന്നി, തെയ്യത്തെ കെട്ടിയാടിക്കുനത്തിൽ അതീവ ശ്രദ്ധാലു തന്നെയാണ് ഇദ്ദേഹം. Courtesy : Vadakkante Theyyangal