Babu Karnnamoorthi

Babu Karnnamoorthi

  • ചെറുപ്പത്തിൽ കുട്ടിതെയ്യങ്ങൾ കെട്ടി തെയ്യപ്രപഞ്ജതിലെക്കു കാലെടുത്തുവെച്ചു. 13 വയസ്സിൽ നീലേശ്വരം മൂലചെരി ഭഗവതി ക്ഷേത്രത്തിൽ പുതിയഭഗവതി കെട്ടിയാടി. 2004ൽ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ വെച്ച് 26 വയസ്സിൽ കച്ചും ചുരികയും അണിഞ്ഞു കർണ്ണമൂർത്തിയായി സ്ഥാനമേറ്റു. ഒളവറകടവ് മുതൽ ഉദയംകുന്ന് വരെയുള്ള നാട്ടിൽ തെയ്യം കെട്ടാനുള്ള അവകാശമാണ് കർണ്ണമൂർത്തി സ്ഥാനം. പീലികോട് താമസിക്കുന്ന ബാബു കർണ്ണമൂർത്തി നീലേശ്വരം മൂലപ്പള്ളിയിലെ കെ.വി. കുഞ്ഞികണ്ണൻറ്റെയും മാണികുഞ്ഞിയുടെയും മകനാണ്. പരേതനായ തെക്കുംകര കർണ്ണമൂർത്തിയാണ് അമ്മാവൻ. തൃക്കരിപൂർ പെരുംകളിയാട്ടത്തിനു ഇതവണ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിയുവാനുള്ള ഭാഗ്യവും ഇദ്ദേഹത്തിനു തന്നെയാണ്. ആചാര അനുഷ്ടാനത്തിൽ ഊന്നി, തെയ്യത്തെ കെട്ടിയാടിക്കുനത്തിൽ അതീവ ശ്രദ്ധാലു തന്നെയാണ് ഇദ്ദേഹം. Courtesy : Vadakkante Theyyangal തെക്കുംകര ബാബു കർണ്ണമൂർത്തി 2004 ൽ കിണാവൂർ നേണിക്കം തറവാട്ടിൽ നിന്ന് ഒളവറ മുതൽ ഉദയംകുന്ന് വരെയുള്ള തെക്കുംകര ദേശത്ത് ജൻമം നടത്താൻ ഉള്ള ആചാരമായ തെക്കുംകര കർണ്ണമൂർത്തിയായി ഉദിനൂർ കോവിലകത്ത് വെച്ച് ആചാരം വഹിച്ചു. ഏറ്റവും കൂടുതൽ കഴകങ്ങളും കാവുകളും തറവാടുകളും ദേവസ്ഥാനങ്ങളും ഉള്ള ജൻമമാണ് തെക്കുംകര . 22 വർഷമായി തികഞ്ഞ അച്ചടക്കത്തോടെയും രൂപഭംഗിയോടെയും കളിയാട്ടക്കാവുകളിലെ കർണമൂർത്തിയുടെ ചുമതലകൾ നിർവഹിക്കുന്നു. 2010 ൽ കണ്ണമംഗലം കഴകത്തിൽ പ്രധാന ആരാധന ദേവതയായ കണ്ണമംഗലത്ത് ഭഗവതിയുടെയും 2014 ൽ നിലമംഗലം കഴകത്തിൽ പടക്കത്തി ഭഗവതിയുടെയും 2019 ൽ പിലിക്കോട് വേങ്ങാക്കോട്ട് ഭഗവതി ക്ഷേത്രത്തിൽ വേങ്ങാക്കോട്ട് ഭഗവതിയുടെയും 2016 ൽ തൃക്കരിപ്പൂർ മുച്ചിലോട്ടും 2024 ൽ ചന്ദേര മുച്ചിലോട്ടും മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി അണിയുവാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് 2025ല്‍ ത‍ൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ പടക്കത്തി ഭഗവതിയുടെ കോലം ധരിച്ച് ഉറഞ്ഞായി. 2004 - 2007 - 2010 - 2013 - 2016 - 2019 - 2022 എന്നി വർഷങ്ങളിൽ രണ്ട് ദിവസം വൈരജാതൻ കെട്ടിയാടുന്ന മാടത്തിൻ കീഴിലും അതെ വർഷങ്ങളിൽ പിലിക്കോട് കൊട്ടുമ്പുറത്തും, 2011 ൽ വരിക്കിൽ മാടം ഇളമ്പച്ചിയിലും വൈരജാതനീശ്വരന്റെ കോലം ധരിച്ചിട്ടുണ്ട്. പടക്കത്തി ഭഗവതി , വടക്കേൻ വാതുക്കൽ ഭഗവതി , കരക്കയിൽ ഭഗവതി , ചെമ്പിലോട്ട് ഭഗവതി , പുതിയ ഭഗവതി , അങ്കക്കുളങ്ങര ഭഗവതി , വേങ്ങാക്കോട്ട് ഭഗവതി , കണ്ണമംഗലം ഭഗവതി , പാടാർകുളങ്ങര ഭഗവതി , ചെറളത്ത് ഭഗവതി , ഉച്ചൂളിക്കടവത്ത് ഭഗവതി , ആയിറ്റി ഭഗവതി , കണ്ണംകുളങ്ങര ഭഗവതി , ചെറിയ ഭഗവതി , ഭൂതം , പൂമാരുതൻ , പടവീരൻ , തുവക്കാരൻ , ചൂളിയാർ ഭഗവതി , ഗുളിയാങ്ങ ഭഗവതി , വരിക്കര ഭഗവതി , തൊണ്ടച്ചൻ , വൈരജാതൻ , ഊർപ്പഴശി , വേട്ടക്കൊരുമകൻ , വല്യത്തച്ചി , കോതോളി ഭഗവതി , പുലിയൂർ കാളി , പുള്ളികരിങ്കാളി , തട്ടാൻകോടി , പുലികണ്ഡൻ , പുലിയൂർ കണ്ണൻ , പുലിമാരുതൻ , കാളപുലിയൻ , കരിന്തിരി നായർ , മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി , നരമ്പിൽ ഭഗവതി , വല്ലാർക്കുളങ്ങര ഭഗവതി , കാളരാത്രി , ചെറുകാനത്ത് ഭഗവതി, മൈലാച്ചികുളങ്ങര ഭഗവതി ,തുടങ്ങിയ നിരവധി തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്. കർണമൂർത്തിയുടെ പൂമാരുതൻ, വൈരജാതൻ തെയ്യങ്ങൾ ഏതൊരു തെയ്യപ്രേമിയും ഒരിക്കലെങ്കിലും കാണേണ്ടതാണ്. പ്രത്യേകിച്ച് വൈരജാതന്‍ തെയ്യത്തിന്റെ കൊടിയില പിടിക്കൽ പോലുള്ള ചടങ്ങുകൾ വമ്പന്‍ തമ്പുരാന്റെ ഭക്തരെ അത്രയേറെ സ്വാധീനിക്കുന്നതാണ്. ഇനിയും ഒരുപാട് തെയ്യങ്ങൾ കെട്ടിയാടാൻ കർണമൂർത്തിക്കു ഭാഗ്യമുണ്ടാകട്ടെ.
Chat Now
Call Now