അപൂർവമായ ആചാരം കരസ്ഥമാക്കിയ ഒരു കനലാടി. ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിന് കിഴക്ക് പുതിയകണ്ടത്തിൽ താമസം 13 വയസിൽ മുത്തപ്പൻ കെട്ടി തെയ്യമെന്ന ദൈവ്വീക അനുഷ്ടാന ലോകത്തേക്ക് കാലെടുത്തു വച്ചു. അച്ചാംതുരുത്തി ബാലഗോഗുലത്തിൽ വിഷ്ണു മൂർത്തി കോലം കെട്ടിയാടി, അവിടെ വാങ്ങാൻ സമുദായത്തിൽ പെട്ട അവിവാഹിതർക്കാണ് അവകാശം. ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽ നിന്നും വേട്ടയ്ക്കൊരു മകൻ കെട്ടാൻ വേണ്ടി ആചാരപ്പെട്ട വ്യക്തിത്വം. അള്ളടനാട്ടിലെ ഒട്ടുമിക്ക മിക്ക തെയ്യങ്ങളും കെട്ടിയാടി. അറിവ് കൊണ്ടും, വിനയം കൊണ്ടും നമ്മെ ഏവരേയും വിസ്മയിപ്പിച്ച ഒരു സാധാരണക്കാരനായ ബഹുമുഖ പ്രതിഭ. വളരെ ചെറുപ്പം മുതൽ തെയ്യത്തോടൊപ്പം അണിയലങ്ങൾ നിർമാണം പഠിച്ചു ഇപ്പോളും അത് കണക്കൊപ്പിച്ചു ചെയ്തു വരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും അള്ളടത്തിലെ ഒരു പ്രധാന കോലധാരിയുമായിരുന്ന അച്ചൻ കണ്ണൻ പെരുവണ്ണാനിൽ നിന്നും തെയ്യവും അണിയനിർമാണവും പഠിച്ചു. മുരിക്ക് മരം ഈർന്ന് ആകൃതിയും മിനുസവുമാക്കി തന്റെ കത്തി കൊണ്ട് ചിത്രപ്പണികൾ ചെയ്താണ് അണിയങ്ങൾ നിർമിക്കുന്നത്- കഴുത്തിൽ കെട്ട്, തലപ്പാളി, ചെണ്ടു വളയം, അടുക്ക്, വള, പറ്റുംപാടം, താടി മീശ, ഓലക്കാത്, കൊമ്പോലക്കാത് തുടങ്ങിയ എല്ലാ അണിയലങ്ങളും പൂർണമായി നിർമിച്ച് കൊടുക്കുന്നു -പ്രധാനമുടികളും അനവധി നിർമിച്ചിട്ടുണ്ട് -തിരുവപ്പന മുടി, ഓംകാരമുടി(ഭൈരവൻ), കൊതച്ച മുടി, തുടങ്ങിയ മുടികൾ മുരിക്ക്, കുമിത് എന്നീ മരങ്ങളിൽ നിർമിക്കുന്നു – പുരാതന രീതിയിൽ ഉള്ള നിർമാണമാണ് ബാലി, വേട്ടയ്ക്കൊരു മകൻ, ഭഗവതിമാർ, വൈരജാതൻ, പുലി ദൈവങ്ങൾ, അന്തിതിറ, തിരുവപ്പന ,തുടങ്ങിയവ പ്രധാന കോലങ്ങൾ. മിക്ക തെയ്യത്തിന്റെയും തോറ്റങ്ങൾ പഠിച്ച് ഹൃദിസ്ഥമാക്കിയിട്ടുണ്ട്. ഐതീഹ്യങ്ങൾ തോറ്റങ്ങളുടെ അടിസ്ഥാനത്തിലും പാരമ്പര്യമായ് പറഞ്ഞ് വരുന്നവയും വ്യക്തമായി അറിയാം. മുഖത്തെഴുത്തിൽ അഗാഥ പ്രാവീണ്യം തെളിയിച്ചു, അദ്ദേഹത്തിൻറ്റെ മുഖതെഴുതിൻറ്റെ ശോഭ ഒന്ന് വേറെതന്നെയാണ്. കൃത്യമായ കണക്കിൽ, ച്ചായകൂട്ടിനാൽ ഒരുക്കുന്ന മുഖശോഭ. മഡിയൻ കൂലോം, മന്നൻ പുറത്ത് കാവ്, അള്ളടം – കോലത് നാട് പ്രധാന മുച്ചിലോട്ടുകൾ എന്നിവിടങ്ങളിൽ വർഷങ്ങളായി മുഖത്തെഴുത്തിനായി എത്താറുണ്ട് – അനുഷ്ഠാന കർമങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു കോലധാരി കൂടെയാണ് ഇദ്ദേഹം. ഇന്നും അണിയല നിർമാണവും തെയ്യവും ഒരു പോലെ കൊണ്ടു പോകുന്ന ചുരുക്കം ചിലരിൽ ഒരാൾ. Courtesy : Vadakkante Theyyangal