Gangadharan Nenikkam

Gangadharan Nenikkam

  • ഗംഗാധരൻ നേണിക്കം ചിരുകണ്ടന്റെയും അമ്മിണിയുടെയും മകനായി 1958ൽ ജനനം. 1982 മുതൽ ഇങ്ങോട്ട്, നൂറിലേറെ തവണ വൈരജാതൻ ഈശ്വരൻ കോലം ധരിക്കാൻ ഭാഗ്യം ലഭിച്ച പുണ്യജന്മം. മടിക്കൈ മേക്കാട്ട് സ്കൂളിലും നീലേശ്വരം രാജാസ് സ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. അമ്മയുടെ പിതാവ് അമ്പു പെരുവണ്ണാന്റെ ജന്മാവകാശത്തിൽ 12–ാം വയസ്സിൽ ആടിവേടൻ കെട്ടി തെയ്യപ്രപഞ്ചത്തിലേക്കു പ്രവേശിച്ചു. കാർകോട്ട് അമ്പു നേണിക്കത്തിന്റെ മരുമകനാണ്. 1982 ൽ ചെറുവത്തൂർ നേണിക്കമായി ആചാരപ്പെട്ട് ഇരുവരും മൂവരും കുന്നിനകത്ത് ലോകറെ സംഘത്തിൽ കമ്പിക്കാത്ത് മാടത്തിൽ ആദ്യ വൈരജാതൻ ഈശ്വരൻ കെട്ടി. ഇവിടെ മാത്രം 11 തവണ വൈരജാതൻ ഈശ്വരന്റെ കോലധാരിയാകാൻ ഭാഗ്യം ലഭിച്ചു. ക്ഷേത്രത്തിന്റെ പരിധിയിലുള്ള മറ്റു കാവുകളിലായി നൂറിലേറെ വൈരജാതൻ തെയ്യങ്ങൾ കെട്ടിയാടി.ചാലക്കാട് മാടം, സി.വി. തറവാട് എന്നിവിടങ്ങളിലും ഈശ്വരന്റെ കോലം ധരിച്ചു. 1985 ൽ ചെറുവത്തൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിൽ മുച്ചിലോട്ട് ഭഗവതി കെട്ടി. കാടങ്കോട്ട് പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ 2002ൽ പ്രധാന ഭഗവതിയായ പുന്നക്കാൽ ഭഗവതിയുടെ കോലം ധരിക്കാനും ഭാഗ്യം ലഭിച്ചു. ഉച്ചൂളിക്കടവത്ത് ഭഗവതി, പുതിയ ഭഗവതി, കമ്മാടത്തമ്മ, പാടാർകുളങ്ങര ഭഗവതി, പുലിദൈവങ്ങൾ, പുലിയൂർ കാളി, വേട്ടക്കൊരുമകൻ തുടങ്ങി വണ്ണാൻ വിഭാഗത്തിന്റേതായുള്ള എല്ലാ തെയ്യങ്ങളും കെട്ടിയാടി. കിണാവൂർ കാരിമൂല പെരുങ്കളിയാട്ടത്തിൽ ചെറളത്ത് ഭഗവതിയായി ഭക്തർക്ക് അനുഗ്രഹമേകി. അള്ളടം ദേശത്തിൽ പൂമാരുതന്‍, വേട്ടക്കൊരുമകൻ, കാലിച്ചാന്‍ തെയ്യങ്ങളും കെട്ടിയാടി. മകൻ ഷൈബു, അള്ളടം മുക്കാതം വാഴും താടിവച്ച തമ്പുരാൻ ക്ഷേത്രപാലകന്റെ കോലം ധരിക്കുന്ന മഡിയൻ ചിങ്കമാണ്. ഗംഗാധരൻ നേണിക്കത്തെ ഈ വർഷം ഫോക്‌ലോർ അക്കാദമി അവാർഡ് (2023) നൽകി ആദരിച്ചു.
Chat Now
Call Now