Janardhanan Kavenadan Kuttikkol

Janardhanan Kavenadan Kuttikkol

  • ജനാർദ്ദനൻ കവേനാടൻ കുറ്റിക്കോൽ തെയ്യം എന്ന അനുഷ്ഠാനത്തിന്റെ ഉപാസകൻ ജനാർദ്ദനൻ കവേയനാടൻ കർക്കിടക തെയ്യം കെട്ടി ആരംഭിച്ചതാണ് തെയ്യം കെട്ടാനുള്ള ജീവിതനിയോഗം. ഇപ്പോൾ 77 വയസ്സിൽ എത്തുമ്പോഴേക്കും 3000ത്തിലധികം വിഷ്ണുമൂർത്തിയും 500ല്‍ കൂടുതൽ ഒറ്റക്കോലവും സമർപ്പണ മനസ്സോടെ കെട്ടിയാടി. പതിനാലാം വയസ്സിൽ ബന്തടുക്ക ഗ്രാമത്തിൽ കുളം കിഴക്കേടുക്കം ക്ഷേത്രത്തിലാണ് ആദ്യമായി വിഷ്ണുമൂർത്തിയുടെ കോലമണിയുന്നത്. കർണാടകയിലെ സുള്ള്യക്കടുത്ത് പാലടുക്ക എന്ന സ്ഥലത്ത് പതിനഞ്ചാം വയസ്സിൽ ഒറ്റക്കോലം ആദ്യമായി കെട്ടിയാടാൻ ഭാഗ്യമുണ്ടായി. കൂടാതെ പൊട്ടൻ തെയ്യം രക്തശ്വേരി, ഗുളികൻ ,കുട്ടിച്ചാത്തൻ, ൈഭരവൻ തുടങ്ങിയ മലയ സമുദായത്തിൽ കെട്ടുന്ന എല്ലാ കോലവും അണിഞ്ഞിട്ടുണ്ട്.തെയ്യം കെട്ടാനുള്ള തന്റെ നിയോഗത്തെ ജീവിതത്തിന്റെ ഉപാസനയായി കണക്കാക്കുകയാണ് ജനാർദ്ദനൻ കവേയനാടൻ.ഇതിലേക്കുള്ള ബാലപാഠങ്ങൾ പകർന്നു കിട്ടിയത് പിതാവ് ദേർമൻ കവേയനാടനിൽ നിന്നു,പ്രഗത്ഭരായ രാമൻ കവേനാടനിൽ നിന്നും, അമ്പു കവേയനാടനിൽ നിന്നുമാണ്. പിന്നിട് കുമാരൻ പണിക്കരുടെയും, കണ്ണൻ പണിക്കരുടെയും ശിക്ഷണത്തിൽ തെയ്യ ലോകത്തെക്ക് കടന്നുവന്നു .അമ്മ ചെറിയ. 1948ല്‍ ജനനം,ബന്തടുക്ക ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് എട്ടാം ക്ലാസ് വരെ മാത്രമേ സ്കൂൾ വിദ്യാഭ്യാസം നേടാൻ സാധിച്ചുള്ളൂ. ഒറ്റമാവുങ്കാൽ മഹാവിഷ്ണുമൂർത്തി ദേവസ്ഥാനത്തുനിന്നും പട്ടും വളയും സ്വീകരിച്ചു. 1971 നീലേശ്വരം തെക്കേ കോവിലിനകത്തു നിന്നും പണിക്കർ സ്ഥാനവും 2004 കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള തീരുമാനം അനുസരിച്ച് കണ്ണൂർ ചിറക്കൽ കോവിലകം രാജാവ് ബി എം രവീന്ദ്രവർമ്മയിൽ നിന്നും കുറ്റിക്കോൽ കവയനാടൻ സ്ഥാനവും ലഭിച്ചു.കവേയനാടൻ പദവി തനിക്ക് കിട്ടിയ ജീവിതസൗഭാഗ്യമായി ഇദ്ദേഹം കണക്കാക്കുന്നു.തെയ്യം കെട്ടുന്ന കോലധാരി പാലിക്കേണ്ട എല്ലാ ചിട്ടകളും വിട്ടുവീഴ്ചയില്ലാതെ അനുഷ്ഠിക്കുകയും അനുസരിക്കുകയും ചെയ്യുന്ന കവേയനാടൻ കാസർഗോഡിന് പുറമേ ദക്ഷിണ കന്നടയിലെ സുള്ള്യ , കുടക് ജില്ല എന്നിവിടങ്ങളിലൊക്കെ ചിരപരിചിതനാണ്.വിശ്വാസികളായ ഭക്തരുടെ ഉള്ളിൽ പരം പൊരുളിന്റ ആത്മീയ ദർശനം പകരാൻ ദൈവാനുഗ്രഹം കൊണ്ടും പിതാവിന്റെ ആശീർവാദം കൊണ്ടും തന്റെ ജീവിതം സഫലമാക്കുന്നതിൽ ലഭിക്കുന്ന സായൂജ്യത്തിന്റെ നിർവൃതിയിലാണ് ജനാർദ്ദനൻ കവേയനാടൻ.പടുപ്പ് തവനത്ത് കുടുംബസമേതം താമസിക്കുന്ന കവേയനാടന് തെയും ഒഴിച്ചുള്ള നേരം അപൂർവം. ഇനിയും ഒരുപാട് തെയ്യക്കോലങ്ങൾ കെട്ടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.. .ശ്രീ വയനാട്ടുകുലവൻ വാട്സ്ആപ്പ് ഗ്രൂപ്പ്‌ / ഫേസ്ബുക്ക്‌ പേജ് 9846689926
Chat Now
Call Now