ജയൻ കുറ്റിക്കോൽ കുറ്റിക്കോൽ രാമൻ വൈദ്യന്റെയും നാരായണി അമ്മയുടെയും ഇളയ മകനായി ജനിച്ചു. അച്ഛന്റെയും, ചിണ്ടൻ കർണമൂർത്തിയുടെയും. സുകുമാരൻ കർണ മൂർത്തിയുടെയും കീഴിൽ തെയ്യങ്ങളുടെ ബാല പാഠങ്ങൾ അഭ്യസിച്ചു. ആടി വേടൻ തെയ്യംകെട്ടി തെയ്യലോകത്തേക്ക് കാലെടുത്തുവച്ചു.. കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൽ വെളിച്ചപ്പാടൻ തെയ്യവും, പിലായി തെയ്യവും കെട്ടി തെയ്യലോകത്ത് സജീവമായി.പെരിയ, പുലി ഭൂതസ്ഥാനം,കൊ ടവഞ്ചി കഴകത്തിലും,കൊളത്തൂർ കാളരാത്രി ഭഗവതി ക്ഷേത്രം, പാടി പുള്ളിക്കരിങ്കാളി ഭഗവതി ക്ഷേത്രം, ഉപ്പള , പെരാജെ,അഡൂർ എന്നിവിടങ്ങളിലൊക്കെ പുലി ദൈവങ്ങളെ കെട്ടാൻ ഭാഗ്യം ലഭിച്ചു. ആദ്യമായി കാർന്നോൻ തെയ്യം കെട്ടിയത് 1999 ബേത്തലം താനത്തിങ്കാലിൽ ആണ്... അരവത്ത് മീത്തൽ വീട് തറവാട്ടിൽ ആദ്യമായി കോരച്ചൻ തെയ്യംകെട്ടിയാടിയ ഇദ്ദേഹത്തിന് പത്തൊമ്പതാം വയസിൽ നെക്രാജെ അമയ് തറവാട്ടിൽ ആദ്യമായി കണ്ടനാർ കേളൻ തെയ്യംകെട്ടാൻ ഭാഗ്യമുണ്ടായി.... പുല്ലൂർണ്ണൻ പുലിക്കണ്ടൻ പുലിച്ചേകവൻ പുല്ലൂരാളി പുള്ളിക്കരിങ്കാളി,കാളപുലിയൻ, കരിന്തിരി നായർ, കാലിച്ചാൻ തെയ്യം, മുത്തപ്പൻ തെയ്യം കന്നിക്കൊരു മകൻ പുള്ളിപ്പൂവൻ, ചുളിയാർ ഭഗവതി,ആര്യക്കര ഭഗവതി തുടങ്ങിയ നിരവധി തെയ്യങ്ങളും കെട്ടിയാടാൻ ഭാഗ്യം ലഭിച്ചു... കനലാടി എന്നത് ജീവിത നിയോഗമായി കൊണ്ട് നടക്കുന്ന വ്യക്തി , കെട്ടുന്ന കോലമേതായാലും തന്റേതായ രീതിയിൽ കെട്ടുന്നതിൽ ശ്രദ്ധാലു , ഭാവത്തിൽ ആയാലും നർത്തനത്തിൽ ആയാലും മറ്റുള്ളവരിൽ നിന്ന് വിത്യസ്തത പുലർത്തി ഏവർക്കും പ്രിയങ്കരനായ കോലധാരി.2015 ൽ ആദ്യമായി ബേഡകം അമ്മങ്കോട് ചേലിട്ടുകാരൻ തറവാട്ടിൽ ശ്രീ വയനാട്ടുകുലവന്റെകോലം ധരിക്കാൻ ഭാഗ്യമുണ്ടായി. തുടർന്ന് പതിമൂന്നോളാം തറവാട്ടിലും താനം പുരയിലുമായി ശ്രീ വയനാട്ടുകുലവൻ തെയ്യത്തിന്റെ കോലം ധരിക്കാൻ ഭാഗ്യം ലഭിച്ചു. നിലവിൽ 2025 ൽ അവസാന തെയ്യംകെട്ടുമഹോത്സവമായ ഉദുമ കുറുക്കൻ കുന്നു തറവാട്ടിലും, അഡൂർ കടുമന താനത്തിങ്കാലിലും ,സുള്ള്യാ അറമ്പൂർ ദേവസ്ഥാനത്തും വയനാട്ടുകുലവന്റെ കോലം ധരിച്ചത് ദൈവ നിയോഗം പോലെ ജയൻ തന്നെയാണ്.നിലവിൽ സുകുമാരൻ കർണ്ണമൂർത്തി കഴിഞ്ഞാൽ കൂടുതൽ തവണ കണ്ടനാർ കേളൻ തെയ്യം കെട്ടിയതിൽ ഒരാളും ഇദ്ദേഹം തന്നെയാണ്. അച്ഛൻ രാമേട്ടനെ പൊലെ തന്നെ കണ്ടനാർ കേളൻ തെയ്യം കെട്ടുന്നതിൽ പ്രത്യേക മികവാണ് ഇദ്ദേഹത്തിന്. ഇന്ന് ആ മികവ് അച്ഛന്റെയും, ചിണ്ടൻ കറോർത്തിയുടെയും, അനുഗ്രഹത്താൽ വയനാട്ടുകുലവന്റെ കോലംധരിക്കുമ്പോഴും അദ്ദേഹം നിലനിർത്തുന്നു.വയനാട്ടുകുലവൻ ദേവസ്ഥാനങ്ങളിൽ പ്രധാനമായ പനയാൽ കോട്ടപ്പാറ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്തു നടന്ന തെയ്യംകെട്ടിൽ കണ്ടനാർ കേളൻ തെയ്യത്തിന്റെ കോലം ധരിക്കാനും ഭാഗ്യ മുണ്ടായി. ജേഷ്ഠൻ കൃഷ്ണൻ മാഷ് തെയ്യത്തിന്റെ തോറ്റം പാട്ടുകളിൽ മികവ് തെളിയിച്ച ആളാണ്, മറ്റു 2 സഹോദരങ്ങൾ ചന്ദ്രൻ.,കൂടാതെ മുരളി കുറ്റിക്കോലും തെയ്യം കലാകരനാണ്... ഇനി വരുന്ന തെയ്യംകെട്ടുകളിലും വയനാട്ടുകുലവന്റെ അനുഗ്രഹാശിസ്സുകളോടെ ഇനിയുമേറെ കുലവന്റെയും, കേളന്റെയും കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിനു ഭാഗ്യമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ.....ശ്രീ വയനാട്ടുകുലവൻ വാട്സ്ആപ്പ് ഗ്രൂപ്പ് / ഫേസ്ബുക്ക് പേജ് 9846689926