കണ്ണൂർ, മാങ്ങാട് സ്വദേശിയായ നാരായണ പെരുവണ്ണാൻ, തെയ്യ ലോകത്ത് ഭഗവതി നാരായണൻ പെരുവണ്ണാൻ എന്ന നാമത്തിൽ ആണ് കൂടുതലായി അറിയപ്പെടുന്നത്. കൂടുതല്ലായും ഭഗവതി കോലങ്ങൾ അണിയുന്നത് കൊണ്ടും, അവ കൃത്യമായ അനുഷ്ടാനത്തിൽ അതീവ ഹൃദ്യമായും കെട്ടിയാടുന്നത് കൊണ്ട് കൂടെയാണ് ഈ പേരിൽ അറിയപ്പെടുന്നത്. അനുഷ്ടാനകൃത്യത പുലർത്തുന്നതിൽ അതീവ കർക്കശകാരൻ. കണ്ണ പെരുവണ്ണാൻറ്റെയും കല്യാണിയുടെയും പുത്രനായി ജനനം. വളരെ ചെറുപ്പത്തിൽ തെയ്യകാഴ്ചകൾക്ക് സ്വന്തം ജീവൻ കൊടുത്ത് ദേവനൃത്തത്തിലേക്ക് വെള്ളോട്ട് ചിലംബിട്ടു ഇറങ്ങിയ ഇദ്ദേഹം വീരൻ തെയ്യം കഴിച്ചാണ് തന്റ്റെ തെയ്യ ജീവിതം ആരംഭിക്കുന്നത്. അഴീക്കോട് കൃഷ്ണപെരുവണ്ണാൻ ആണ് തെയ്യ ലോകത്തെ ഗുരുനാഥാൻ. കുറുമാത്തൂർ മുച്ചിലോട്ടു കാവിൽ നിന്നും മുച്ചിലോട്ടു ഭഗവതി കെട്ടാനായി ഇദ്ദേഹം അചാരപെട്ടു, എന്നിട്ട് വണ്ണാൻ സമുദായത്തിലെ ഏറ്റവും പ്രധാന തെയ്യക്കോലമായ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിഞ്ഞു. പ്രധാന തെയ്യങ്ങളായ നാട്ടുപരദേവത പുതിയ ഭഗവതി, വലിയമുടി തെയ്യമായ നീലിയാർ ഭഗവതി, ചോന്നമ്മ, തായ്പരദേവത, ബാലി, വേട്ടക്കൊരുമകൻ, നരംബിൽ ഭഗവതി, തിരുവപ്പന – വെള്ളാട്ടം തുടങ്ങി സമുദായത്തിലെ ഒട്ടുമിക്ക തെയ്യക്കോലങ്ങൾക്കും ഇദ്ദേഹം ആത്മം കൊടുത്തു. ഒട്ടുമിക്ക തെയ്യങ്ങളുടെയും മുഖത്തെഴുത്ത് ഇദ്ദേഹത്തിനു ഹൃദയം, തോറ്റം പാട്ടുകളിൽ അഗ്രഗണ്യൻ, ഓലപണിയിൽ മിടുക്ക് തെളിയിച്ച ഇദ്ദേഹം, ഈ 67 ആം വയസ്സിലും തെയ്യത്തിൽ വളരെ സജീവം. ചെയ്ത കർമ്മങ്ങളുടെ അനുഗ്രഹത്താൽ ഇന്നും ഇദ്ദേഹം മികച്ചു നിൽകുന്നു. Courtesy : Vadakkante Theyyangal