Karivellur Ramakrishnan

Karivellur Ramakrishnan

  • തെയ്യ ആചാര്യ സ്ഥാനങ്ങളിൽ മുൻപന്തിയിലും, പ്രാമുഖ്യം ഉള്ളതുമാണ് കരിവെള്ളൂർ പെരുമലയൻ സ്ഥാനം. ഈ വിഖ്യാത പരമ്പരയിലെ അതുല്യ പ്രതിഭയാണ് രാമകൃഷ്ണൻ പെരുമലയൻ. കരിവെള്ളൂർ കൊടക്കാട് ദേശത്തിലെ അംബു പെരുമലയൻറ്റെയും കല്യാണിയമ്മയുടേയും പ്രഥമ പുത്രനായി 1951 ൽ ജനനം. ആടിവേടൻ കെട്ടി 4)൦ വയസ്സിൽ തെയ്യത്തിൽ ഹരിശ്രീ കുറിച്ചു. സ്വന്തം പിതാവിൻറ്റെ കീഴിൽ തന്നെ തെയ്യം എന്ന അനുഷ്ടാന കർമ്മം പഠിച്ചെടുത്തു. തന്റ്റെ 11ആം വയസ്സിൽ പുത്തൂർ കൊമ്മൻ വീട്ടിൽ വിഷ്ണുമൂർത്തി കെട്ടിയാടി തെയ്യപ്രപഞ്ഞത്തിലേക്ക് ഔദ്യോഗിക പ്രവേശനം ചെയ്തു. പിന്നീടങ്ങോട്ട് പഞ്ചുരുലി, ഗുളികൻ, കുറത്തി, ഭൈരവൻ, ഉച്ചിട്ട, രക്തേശ്വരി, ചാമുണ്ടി, കുട്ടിച്ചാത്തൻ തുടങ്ങി അനേകം തെയ്യങ്ങളെ സ്വ ഹൃദയത്തിലേക്ക് ആവാഹിച്ച് ഭക്തർക്ക്‌ ദർശന സായൂജ്യം നല്കി, വാക്കിനാലും, നോക്കിനാലും, കുറിയാലും അനുഗ്രഹം ചൊരിഞ്ഞു. 21 )൦ വയസ്സിൽ പുത്തൂർ അമ്പലത്തിൽ ഒറ്റക്കോലം കെട്ടി, പണിക്കർ എന്ന സ്ഥാനം നല്കി ആചാരിക്കപ്പെട്ടു. പിതാവിൻറ്റെ കാലശേഷം തന്റ്റെ 48 )൦ വയസ്സിൽ ” കരിവെള്ളൂർ പെരുമലയൻ ” എന്ന സവിശേഷ പ്രാധാന്യമുള്ള ആചാരസ്ഥാനം മണക്കാട് കോട്ടൂർപറമ്പത്ത് നിന്ന് സ്വീകരിച്ചു. പ്രസിദ്ധ മന്ത്രവാദി കുടുംബമായ കൊടക്കാട് കുന്നത്തില്ലത്ത് കവടിയങ്ങാനത്ത് രക്തേശ്വരി കെട്ടി ആദരവു ലഭിച്ചു. കൊടക്കാട് പണയക്കാട്ടു ഭഗവതി സ്ഥാനം, കക്കറ ഭഗവതി സ്ഥാനം, പുത്തൂർ മുണ്ട്യ തുടങ്ങി ഒട്ടനവധി കാവുകളിലും സ്ഥാനങ്ങളിലും മുണ്ട്യകളിലും പല തെയ്യങ്ങളുടെയും ചിലങ്ക അണിഞ്ഞു. അഞ്ചു വർഷം മുൻപ് കോട്ടൂർ ചെറൂള്ളിയിൽ രക്തേശ്വരി കെട്ടിയാടി. അനാരോഗ്യം കാരണം ഇപ്പോൾ ഇദ്ദേഹം ആചാര്യ സ്ഥാനം അലങ്കരിക്കുക മാത്രം ചെയ്തു വരുന്നു. Courtesy : Vadakkante Theyyangal
Chat Now
Call Now