Krishnan Velichappad Penayal
-
കൃഷ്ണൻ വെളിച്ചപ്പാട് പെനായാൽ കൊളത്തൂർ 2002 ൽ കുണ്ടംകുഴി വളപ്പിൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടന്ന തെയ്യംകെട്ടു മഹോത്സവത്തിന്റെ ഭാഗമായി നടന്ന നായാട്ട് സമയത്താണ് ദൈവ നീ യോഗം ഉണ്ടായത്. (തൊണ്ടച്ചന്റെ വെളിച്ചപ്പാട്) ആദ്യമായി കോടിയില വച്ചത് ബേത്തലം താനത്തിങ്കാൽ ദേവസ്ഥാനത്ത് നാരായണൻ വെളിച്ചപ്പാടന്റെ കൂടെയാണ്..ആദ്യമായി നാൽമരം മുറിച്ചത് അനിയൻ മുണ്ടകൈ രാഘവൻ വെളിച്ചപ്പാടിന്റെ കൂടെ പെരിയ വണ്ണാറടി തറവാട്ടിൽ ആണ്. പ്രതിഷ്ഠ ഇരുത്തിയതും ദേവസ്ഥാനത്തു തന്നെ. 2023 ൽ ( വീട്ടിൽ )കൊളത്തൂർ പെനയാൽ ദേവസ്ഥാനത്തു നടന്ന ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ടുമഹോത്സവത്തിൽ ചൂട്ടോപ്പിക്കാൻ ഉള്ള ഭാഗ്യവും വന്നു ചേർന്നു... നിരവധി തറവാട്കളിലും ദേവസ്ഥാനത്തും പുത്തരി ചടങ്ങിലും, നാല്മരം മുറിക്കുകയും, പ്രതിഷ്ഠ ഇരുത്തുകയും ചെയ്തു...പെനയാൽ ദേവസ്ഥാനത്തു കാലുംപല ഏറ്റുവാങ്ങിയതും വെളിച്ചപ്പാടൻ തന്നെയാണ്... സഹോദരൻ രാഘവൻ, ഷിജു സഹോദരപുത്രൻ ഷിബിൻ എന്നിവരും വിഷ്ണുമുർത്തിയുടെ ദർശനക്കാരാണ്.