കുമാരൻ താനൂർ കാസറഗോഡ് ജില്ലയിലെ പരവനടുക്കം മണിയങ്ങാനം സ്വദേശിയും, വടക്കേ മലബാറിലെ പ്രശസ്തനായ തെയ്യം കലാകാരനുമാണ് ശ്രീ. കുമാരൻ താനൂർ........ തെയ്യത്തിന്റെ രൂപ ഗുണ സൗന്ദര്യ വിശേഷങ്ങൾ അതേപടി പകർന്നാടിയ അനുഗ്രഹീത തെയ്യം കലാകാരൻ..... ആറാമത്തെ വയസ്സിൽ പരേതനായ ചിണ്ടൻ പെരിയ കർണ്ണമൂർത്തിയുടെ അനുഗ്രഹത്തോടെ ആടിവേടൻ കെട്ടിയാടി തന്റെ ദൈവികതയുടെ പകർന്നാട്ടത്തിലേക്ക് ചുവട് വെച്ച അനുഗ്രഹീത കലാകാരൻ....... ഇളംകുറ്റി സ്വരൂപത്തിലെ ആരൂഢസ്ഥാനത്ത് ചൂളിയാർ ഭഗവതിയേയും, പടവീരനേയും തിരുമുടി ഏന്തി നിൽക്കാനും കോലമണിയാനുമുള്ള നിയോഗവും കുമാരന് ലഭിച്ചു. ഉദുമ കണ്ണികുളങ്ങര വയനാട്ടുകുലവൻ തറവാടിലാണ് ആദ്യമായി കണ്ടനാർ കേളൻ കെട്ടിയാടിയത്. തുടർന്ന് നിരവധി ദേവസ്ഥാനങ്ങളിൽ വയനാട്ടുകുലവൻ തെയ്യത്തിന്റെയും, കണ്ടനാർ കേളൻ തെയ്യത്തിന്റെയും കോലം ധരിക്കാൻ ഭാഗ്യം ലഭിച്ചു. ഉദയമംഗലം ചെരിപ്പാടി കാവിൽ കന്നിക്കൊരു മകൻ, പുള്ളി പൂവൻ, മുത്തപ്പൻ വെള്ളാട്ടം, വണ്ണാൻ സമുദായിക തറവാടുകളിൽ പതിനെട്ടോളം വിഷ്ണു മൂർത്തി എന്നീ തെയ്യങ്ങളും കെട്ടിയാടി. കല്ല്യോട്ട് ശ്രീ ഭഗവതി ക്ഷേത്ര കഴകം പെരുങ്കളിയാട്ടത്തിനു തമ്പുരാൻ തെയ്യം കെട്ടുവാനും ഭാഗ്യം ലഭിച്ചു ചമയമണിഞ്ഞു സ്വരൂപം തികഞ്ഞു നിൽക്കുന്ന പഴമക്കാർ ഇന്നും ഹൃദത്തോട് ചേർത്ത് പിടിക്കുന്ന പ്രശസ്തനായ തെയ്യം കലാകാരൻ ശ്രീ. കോരൻ വൈദ്യരാണ് കുമാരന്റെ പിതാവ്. കുറ്റിക്കോൽ തമ്പുരാട്ടി കഴകം ഭഗവതി ക്ഷേത്രത്തിൽ പതിനാലാമത്തെ വയസ്സിൽ വെളിച്ചപ്പാടൻ തെയ്യം കെട്ടാനും കുമാരന് നിയോഗം വന്നു ചേർന്നു. ഇദ്ദേഹത്തിന്റെ പുലികണ്ഠൻ തെയ്യത്തിന്റെ വാളു വലിച്ചടങ്ങ് മറ്റുള്ളവരിൽ നിന്നും തികച്ചും വിത്യസ്തമായാണ്.കുറ്റിക്കോൽ, പെരിയ കഴകത്തിൽ വർഷങ്ങളോളം പുലികണ്ഠൻ തെയ്യത്തെ കെട്ടിയാടിയതും നിയോഗം പോലെ കുമാരേട്ടൻ തന്നെ ആയിരുന്നു.കിഴക്കുംകര മുതൽ വടക്കോട്ടുള്ള എല്ലാ ഐവർ ദേവസ്ഥാനങ്ങളിലും തെയ്യകോലംധരിച്ചിട്ടുണ്ട്. ഈ കാലയളവിൽ വണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന നാൽപ്പത്തെട്ടോളം വിവിധ തെയ്യങ്ങൾ കുമാരന് കെട്ടിയാടാൻ കഴിഞ്ഞു. പരേതയായ നാരായണി യാണ് അമ്മ. ജ്യേഷ്ഠൻ പരേതനായ ബാലനും മികച്ച തെയ്യം കലാകാരൻ ആയിരുന്നു. കോരൻ വൈദ്യരുടെയും, നാരായണിയുടെയും 7 മക്കളിൽ ആറാമനാണ് കുമാരൻ എന്ന ഈ തെയ്യം കലാകാരൻ ഇനിയും ഒരുപാട് കാലം പകർന്നാടാൻ ഇദ്ദേഹത്തിനു കഴിയട്ടെ എന്ന പ്രാർത്ഥനയോടെ..... ശ്രീ വയനാട്ടുകുലവൻ വാട്സ്ആപ്പ് ഗ്രൂപ്പ് / ഫേസ്ബുക്ക് പേജ്