Kunhirama Peruvannan Mazhur

Kunhirama Peruvannan Mazhur

  • പ്രശസ്ത തെയ്യം കലാകാരൻ കണ്ണ പെരുവണ്ണാന്റെയും പൈതലമ്മയുടെയും മകനായ് ജനനം. ആടിവേടൻ കെട്ടിയായിരുന്നു തുടക്കം.. പിന്നീടങ്ങോട്ട് വീരൻ തുടങ്ങിയ കോലങ്ങൾ കെട്ടി തെയ്യാനുഷ്ടാന രംഗത്ത് സജീവമായി.മഴൂർ വയൽത്തിറയിൽ പുതിയ ഭഗവതി കെട്ടി പെരുവണ്ണാനായ് ആചാരപ്പെട്ടു.. തുടർന്നങ്ങോട്ട് പയറ്റ്യാൽ ഭഗവതി, കൈതക്കീൽ ഭഗവതി, ഇളംകോലം, ക്ഷേത്രപാലകൻ, ആര്യപൂങ്കന്നി, ഉള്ളാട്ടിൽ ഭഗവതി, നെല്ലിയോട്ട് ഭഗവതി, വയനാട്ട് കുലവൻ, ബാലി, കതിവന്നൂർ വീരൻ, മുത്തപ്പൻ തുടങ്ങി നിരവധി കോലങ്ങൾ കെട്ടിയാടി.. 4 പയറ്റ്യാൽ ക്ഷേത്രങ്ങളിലായി 32 തവണ പയറ്റ്യാൽ ഭഗവതി കെട്ടിയാടാനുള്ള മഹാഭാഗ്യം ഇദ്ധേഹത്തിനു ലഭിച്ചു.. 63ാം വയസ്സിലും ഇദ്ധേഹം പയറ്റ്യാൽ ഭഗവതി കെട്ടി ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു.. വെള്ളാവ് കൈതക്കീൽ ഭഗവതിയെ 19 തവണ കെട്ടിയാടാനും പൂന്തോട്ടം ഇല്ലത്തും കാത്തിരങ്ങാട് ക്ഷേത്രത്തിലും തെയ്യം കെട്ടാനുമുള്ള ദൈവാനുഗ്രഹവും ഇദ്ധേഹത്തിനു ലഭിച്ചു.. തോറ്റം പാട്ട്, മുഖത്തെഴുത്ത്, അണിയ നിർമ്മാണം തുടങ്ങിയ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇദ്ധേഹത്തിനായി. ഇദ്ധേഹത്തിന്റെ മകൻ സിജേഷ് പെരുവണ്ണാനും അച്ഛന്റെ പാത പിന്തുടരുന്നു..അര്‍പ്പണബോധത്തോടും അനുഷ്ഠാനത്തോടും കൂടി കോലം കെട്ടിയാടുകയും അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന കുഞ്ഞിരാമ പെരുവണ്ണാന് ടി.ടി.കെ ദേവസ്വത്തിന്റെയും മലയാള മനോരമയുടെതടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.. പുതുതലമുറക്ക് വെളിച്ചം പകർന്നു കൊണ്ട് കാവുകളിലെ നിറദീപമായ് മാറാൻ ഇദ്ധേഹത്തിനിനിയും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ.. Credit : Swathi dinesh & Varavili Facebook page
Chat Now
Call Now