L.T. Murali Panikkar Morazha
-
എൽ. ടി ബാലൻ പണിക്കറുടെയും ലക്ഷ്മി അമ്മയുടെയും അഞ്ചു മക്കളിൽ രണ്ടാമനായി ജനനം. ഭാര്യ : പുഷ്പലത മക്കൾ : ഐശ്വര്യ, ഐതീഹ്യ സഹോദരങ്ങൾ : പുഷ്പ, സുമ, പ്രിയ, പ്രശാന്ത് ഒട്ടുമിക്ക കോലധാരികളെയും പോലെ വേടൻ തെയ്യം കെട്ടി അരങ്ങേറ്റം, പിന്നീട് തന്റെ പതിനാറാം വയസ്സിൽ വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടി തെയ്യം മേഖലയിൽ സജീവമായി. തെയ്യം മേഖലയിൽ ഇദ്ദേഹത്തിന്റെ ഗുരുസ്ഥാനീയരും മാർഗദർശികളും ഒക്കെ അച്ഛനായ ശ്രീ എൽ. ടി ബാലൻ പണിക്കറും മോറാഴ ജയൻ പണിക്കറും ആയിരുന്നു. 1998 - ൽ ചിറക്കുറ്റി പുതിയ ഭഗവതി ക്ഷേത്രത്തിൽ പഞ്ചുരുളി അമ്മയുടെ കോലം ധരിക്കാനായി കോടല്ലൂർ തമ്പുരാന്റെ കൈയിൽ നിന്നും പട്ടും വളയും വാങ്ങി ആചാരപ്പെട്ടു. ചിറക്കുറ്റി ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ 26 വർഷങ്ങളായി പഞ്ചുരുളി അമ്മയുടെ കോലം ധരിക്കാൻ ഉള്ള ഭാഗ്യം ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. പഞ്ചുരുളിയമ്മക്ക് പുറമെ, വിഷ്ണുമൂർത്തി, രക്ത ചാമുണ്ഡി, ഗുളികൻ, പൊട്ടൻ തെയ്യം, ഭൈരവൻ, കരുവാൾ ഭഗവതി, ഉച്ചിട്ട ഭഗവതി എന്നീ തെയ്യക്കോലങ്ങളും ഇദ്ദേഹം തന്റെ തെയ്യസപര്യയിൽ കെട്ടിയാടി. ഇനിയും ഒട്ടനേകം വർഷങ്ങൾ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്