Libin Peruvannan Thaliyil

Libin Peruvannan Thaliyil

  • വർത്തമാന കാലത്തിലെ തെയ്യം കോലധാരികൾക്കിടയിലെ സജീവ സാന്നിധ്യം ആണ് ഈ യുവകോലധാരി. ചെറുകുന്ന് സ്വദേശിയായ യു. ബാബുവിന്റെയും തളിയിൽ സ്വദേശി കെ.സി ലേഖയുടെയും മകൻ. തന്റെ പതിനഞ്ചാം വയസ്സിൽ താവം മലയതറമ്മൽ തറവാട്ടിൽ വീരർകാളി ഭഗവതി കെട്ടിയാണ് ആരംഭം. നാറാത്ത് മോഹനൻ പെരുവണ്ണാൻ, അഴിക്കോട് ദിനേശൻ പെരുവണ്ണാൻ, കണ്ടോത്ത് മോഹനൻ പെരുവണ്ണാൻ, താവം ശ്രീജിത്ത്‌ പെരുവണ്ണാൻ എന്നിവരാണ് ഇദ്ദേഹത്തിന്റെ ഗുരുസ്ഥാനീയരും മാർഗദർശികളും ഒക്കെ. നാറാത്ത് പാമ്പുരുത്തി പുതിയ ഭഗവതി ക്ഷേത്രത്തിൽ പുതിയ ഭഗവതി കെട്ടിയാടിയ ഇദ്ദേഹത്തെ പട്ടും വളയും നൽകി പെരുവണ്ണാൻ ആയി ആചാരപ്പെടുത്തുകയുണ്ടായി. പുതിയ ഭഗവതിക്ക് പുറമെ, വീരൻ, വീരാളി, പുലിയൂർ കാളി, പുലിയൂർകണ്ണൻ, വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, കക്കര ഭഗവതി, ധൂളിയാംകാവിൽ ഭഗവതി, നരമ്പിൽ ഭഗവതി, പെരുമ്പുഴയച്ഛൻ, തായ്പരദേവത, മുത്തപ്പൻ വെള്ളാട്ടം തുടങ്ങി ഒട്ടനവധി തെയ്യക്കോലങ്ങൾ ഈ ചുരുങ്ങിയ കാലയളവിൽ ഇദ്ദേഹത്തിന് കെട്ടിയാടാൻ സാധിച്ചു. 45 വർഷങ്ങൾക്ക് ശേഷം നടന്ന ചിറക്കൽ പെരുംകളിയാട്ടത്തിൽ തോട്ടുംകര ഭഗവതിയുടെ കോലം അണിയാൻ ഇദ്ദേഹത്തിന് സാധിച്ചു. തെയ്യം കെട്ടിയാടുന്നതിന് പുറമെ മുഖത്തെഴുത്തിലും മരക്കലത്തിലെ തോറ്റം ചൊല്ലുന്നതിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ഇനിയും ഒട്ടനവധി വർഷങ്ങൾ നിരവധി തെയ്യങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.. കടപ്പാട്: രാവണൻ
Chat Now
Call Now