Libith Peruvannan Naduvil
-
ലിബിത്ത് പെരുവണ്ണാൻ നടുവിൽ ഇക്കാലത്തെ യുവകോലധാരികളിൽ ശ്രദ്ധേയനാണ് നടുവിൽ സ്വദേശി ആയ ലിബിത്ത് പെരുവണ്ണാൻ. പ്രശസ്ത തെയ്യം കോലധാരി ബാലകൃഷ്ണൻ പെരുവണ്ണാന്റെയും ലതയുടെയും മകനായ ഇദ്ദേഹം തന്റെ അഞ്ചാമത്തെ വയസ്സിൽ ആടിവേടൻ കെട്ടി തുടങ്ങുകയും, പതിനാലാം വയസ്സിൽ വീരൻ തെയ്യം കെട്ടിയാടിക്കൊണ്ട് ഈ മേഖലയിൽ സജീവമാവുകയും ചെയ്തു. തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ മുത്തപ്പന്റെ കൊടുമുടി വെക്കാൻ നിയോഗം ഉണ്ടായ ഇദ്ദേഹത്തിനെ, നടുവിൽ ചന്ദ്രോത്ത് കണ്ടി മടപ്പുരയിൽ മുത്തപ്പൻ കെട്ടിയതിനെ തുടർന്ന് ഇരുപത്തൊന്നാം വയസ്സിൽ വെള്ളാട് കൊട്ടുംപുറത്ത് വെച്ച് പട്ടും വളയും നൽകി പെരുവണ്ണാനായി ആചാരപ്പെടുത്തുകയുണ്ടായി. മുത്തച്ഛൻ ആയ ശ്രീ രാമപെരുവണ്ണാൻ ആണ് തെയ്യം വഴിയിലെ ഇദ്ദേഹത്തിന്റെ മാർഗദർശിയും ഗുരുസ്ഥാനീയനും. ഭാര്യ : മനീഷ മകൾ : നൈനിക അപൂർവ തെയ്യങ്ങളിൽ ഉൾപ്പെട്ട പുള്ളി ഭഗവതിയുടെ ആരൂഢ സ്ഥാനം ആയ വെള്ളാട് അമ്പലത്തിൽ കുറച്ച് വർഷങ്ങളായി പുള്ളി ഭഗവതിയുടെ കോലം അണിയാൻ ഇദ്ദേഹത്തിനാണ് നിയോഗം ലഭിച്ചിട്ടുള്ളത്. പുള്ളി ഭഗവതിക്ക് പുറമെ വീരാളി, പുതിയ ഭഗവതി, ഭദ്രകാളി, വയനാട്ടു കുലവൻ, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, തിരുവപ്പന, പുലിയൂർ കാളി, പാടിമല ദൈവത്താർ, മുതുശ്ശേരി ദൈവം, നീലോൻ ദൈവം, കരിങ്കാളി ഭഗവതി, രുധിരാല ഭഗവതി എന്നിങ്ങനെ ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇനിയും വരുംവർഷങ്ങളിൽ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്