Lineesh Thaliyil Peruvannan

Lineesh Thaliyil Peruvannan

  • കണ്ണൂർ ജില്ലയിലെ മാങ്ങാട് തളിയിൽ സ്വദേശി ആയ ഇദ്ദേഹം കെ. സി പ്രേമന്റെയും കെ. സി ദേവിയുടെയും മകനാണ്. ഒട്ടുമിക്ക തെയ്യം കോലധാരികളെയും പോലെ ആറാം വയസ്സിൽ ആടിവേടൻ കെട്ടി തുടങ്ങിയ ഇദ്ദേഹം പതിമൂന്നാം വയസ്സിൽ വീരൻ തെയ്യം കെട്ടി തെയ്യം മേഖലയിൽ സജീവമായി. ആന്തൂർ പുതിയഭഗവതി ക്ഷേത്രത്തിൽ പുതിയഭഗവതി കെട്ടിയാടിയ ഇദ്ദേഹം കോടല്ലൂർ തമ്പുരാനിൽ നിന്ന് 2016- ൽ പട്ടും വളയും നൽകി പെരുവണ്ണാൻ ആയി ആചാരപ്പെട്ടു. പുതിയ ഭഗവതിക്ക് പുറമെ, വീരൻ, വീരാളി, ഭദ്രകാളി, ഇളംകോലം, തായ്പരദേവത, വയനാട്ട് കുലവൻ, കണ്ടനാർ കേളൻ, കതിവനൂർ വീരൻ, കുടിവീരൻ, മുത്തപ്പൻ വെള്ളാട്ടം, പുലികണ്ടൻ, പുലിയൂർ കണ്ണൻ, പുലിമാരൻ, കാളപ്പുലി, കരിന്തിരി നായർ, ചോന്നമ്മ ഭഗവതി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, പുള്ളിക്കരിങ്കാളി, പുലിയൂർ കാളി, ധൂളിയാങ്കാവ് ഭഗവതി, മാഞ്ഞാളമ്മ, തലച്ചിലോൻ ദൈവം, കരിവേടൻ, ധർമ ദൈവം, ചീരു, നാഗകന്നി, കണ്ണങ്ങാട്ട് ഭഗവതി, നെടുബാലിയൻ ദൈവം എന്നിങ്ങനെ ഉള്ള ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്. 2024 -ൽ എരിഞ്ഞിക്കീൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഇദ്ദേഹത്തെ തളിയിൽ പെരുവണ്ണാൻ ആയി ആചരിക്കുകയും ഉണ്ടായി. ഇനിയും ഒട്ടനേകം വർഷങ്ങൾ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന പ്രാർഥനയോടെ... കടപ്പാട്: രാവണൻ
Chat Now
Call Now