Manoj Munnoottan

Manoj Munnoottan

  • കണാരൻ മുന്നൂറ്റാൻറ്റെയും നാരായണിയുടേയും മകനായി ജനനം. ഭഗവതിയെ ഭഗവതിയാക്കിയ രവിമുന്നൂറ്റാൻറ്റെ അനുജൻ. തെയ്യത്തെ അനുഷ്ടാനത്തിൽ നിന്നും ഒരു നൂലിടവിടാതെ, കുല മഹിമയിൽ നിന്ന് കൊണ്ട് ഇപ്പോഴും സംരക്ഷിക്കുന്നു വ്യക്തി. അഗ്നികൊണ്ട് കൺഠാകർണ്ണനെ തൃപ്തിപ്പെടുത്തി കണ്ണൂർ കല്ലികോടൻ കാവിൽ നിന്ന് വെളളൂര് ഇല്ലം തന്ത്രിയിൽ നിന്നും ആചാരം വാങ്ങീ, കൂടാതെ അണ്ടലൂർ അങ്കക്കാരൻ തെയ്യം കെട്ടി ചുരികയും, ജാതിയുടെ പേരിൽ തരംതിരിച്ച തെയ്യങ്ങളെ ജാതി ബേധമില്ലാതെ തനിക്ക് ഏത് കോലവും ചേരുമെന്ന് തെളിയിച്ച കോലധാരി. മഹാമായയായ ദേവീ കോലങ്ങൾ അനുഷ്ടാനമായി കെട്ടിയാടുന്നതിൽ തലശ്ശേരി നാട്ടിലെ കോലം ധരിക്കുന്നവരിൽ മുൻപന്തിയിൽ ആണ് ഇദ്ദേഹം. കുട്ടിച്ചാത്തൻ -തിരുവപ്പന വെളളാട്ടം- തമ്പുരാട്ടി- രക്തേശ്വരി- നാഗ ഭഗവതി – ഗുളികൻ -വസൂരിമാല ശ്രീപോർകലി- കൺഠാകർണ്ണൻ എന്ന് തുടങ്ങി എല്ലാ തെയ്യങ്ങളും തനിക്ക് ഇണങ്ങും എന്ന് തെളിയിച്ച് അനുഷ്ഠാന മികവിനാൽ കോലം കെട്ടിയാടുന്ന കനലാടി.. Courtesy : Vadakkante Theyyangal
Chat Now
Call Now