തെയ്യം കോലധാരിയായിരുന്ന സി. വി ഒതേനന്റെയും പി. പി ദേവിയുടെയും മകനായ ഇദ്ദേഹത്തിന്റെ ജന്മദേശം തളിപ്പറമ്പ് കുപ്പത്തിന് അടുത്തുള്ള മംഗലശ്ശേരി ആണ്. ഭാര്യ : നിഷ സഹോദരൻ മിമീഷ് തെയ്യം കോലധാരി ആണ്. ഭൂരിഭാഗം കോലധാരികളെയുംപോലെ ആടിവേടൻ കെട്ടിയാണ് അരങ്ങേറ്റം, വീരൻ ദൈവം കെട്ടിയാടി തെയ്യാട്ടത്തിൽ സജീവമായി. ജന്മദേശമായ മംഗലശ്ശേരി കുറ്റിക്കോൽ തറവാട് തൊണ്ടച്ഛൻ ദേവസ്ഥാനത്ത് 5 വർഷം കണ്ടനാർ കേളൻ ദൈവത്തിന്റെ കോലം ധരിച്ച് ആറാമത്തെ വർഷം ശ്രീ രാജരാജേശ്വര കൊട്ടുംപുറത്ത് നിന്ന് പട്ടും വളയും വാങ്ങി പെരുവണ്ണാൻ ആയി ആചരിക്കപ്പെട്ടു. നിലവിലെ സജീവ കണ്ടനാർ കേളൻ കോലധാരി ആയ ഇദ്ദേഹം, വയനാട്ടുകുലവൻ, പുതിയ ഭഗവതി, വീരാളി, നരമ്പിൽ ഭഗവതി, ധൂളിയാങ്കാവ് ഭഗവതി, പുള്ളികരിങ്കാളി, പുലിയൂർ കാളി, പുലികണ്ടൻ, പുലിയൂർ കണ്ണൻ, തോട്ടുംകര ഭഗവതി, ഇളംകോലം, തായ്പരദേവത, കുടിവീരൻ, കരിന്തിരി നായർ, മുത്തപ്പൻ വെള്ളാട്ടം, കരിവേടൻ, തലച്ചിലോൻ ദൈവം, മാണിക്കപ്പോതി, ഗുരിക്കൾ തെയ്യം തുടങ്ങി ഒട്ടുമിക്ക കോലങ്ങളും ഈ കാലത്തിനിടയിൽ കെട്ടിയാടിയിട്ടുണ്ട്. ഇനിയും അനവധി വർഷങ്ങൾ ഇദ്ദേഹത്തിന് ഒട്ടനേകം തെയ്യക്കോലങ്ങൾ കെട്ടിയാടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.. കടപ്പാട്: രാവണൻ